0%

Chapter Title : ? ഗോലിസോഡാ ? 2 [നെടുമാരൻ രാജാങ്കം]

Author : Kambikathakal Read All Parts 154

ആഗ്രഹിച്ചതും സന്തോഷിച്ചതും കുട്ടനെ കാണാലോ എന്നോർത്താ. എന്നാ അതേ കുട്ടനോടാ ഞാൻ അങ്ങനെയൊക്കെ പെരുമാറിയേ. എനിക്കിപ്പോ നിങ്ങളെല്ലാവരെയും കിട്ടി, പക്ഷേങ്കി കുട്ടൻ., അവനെന്നെ പഴേ കൂട്ട് സ്നേഹിക്കോ....?? എന്നെ കാണുമ്പോ തന്നെ അവനെന്നോട് വെറുപ്പ് തോന്നില്ലേ......?? എല്ലാം കൂടി ഓർത്തിട്ട് എനിക്ക് സഹിക്കാൻ പറ്റുന്നില്ല. എന്റുള്ളിലുള്ളത് പറഞ്ഞപ്പോ നിങ്ങള് രണ്ടാളും ഒരേചിരി.......!!""""""""""""""

"""""""""""""""ദേ വീണ്ടും. എടി പെണ്ണെ ഇതിനും മാത്രം കരച്ചില് എവിടുന്ന് അണ പൊട്ടിയൊഴുകുവാ നിനക്ക്......?? ഇങ്ങ് വന്നേ.......??"""""""""""

വീണ്ടും ചെറുതായി വിതുമ്പലടിച്ച് വന്ന എന്നെ പിങ്കിയേച്ചി പിടിച്ച് കാട്ടിലിന്മേൽ ഇരുത്തി. കൂടെയവരും.

""""""""""""എന്റെ വാവേ, ഈയൊരു നിസ്സാര കാര്യത്തിനാണോ ഇത്രെയൊക്കെ സെന്റി അടിച്ചതും കരഞ്ഞതും.....??"""""""""""""

""""""""""""""നിനക്കോർമ്മയുണ്ടോ പെണ്ണേ പണ്ട് കുഞ്ഞുന്നാളില് അവനെയരേലും ഒന്ന് വഴക്ക് പറഞ്ഞ് കഴിഞ്ഞാൽ പിന്നെ മിണ്ടണോങ്ങി ഒരാഴ്ച കഴിയണം. അതിപ്പോ ആരേലും ഒരാളവനെ വഴക്ക് പറഞ്ഞാൽ മതി മുഖവും വീർപ്പിച്ച് നടക്കാൻ. എന്നാലതിനൊരു ചെയ്ഞ്ചു വന്നതേ നീ അവനെ വഴക്ക് പറയുമ്പോഴുള്ള അവന്റെ മാറ്റമാ. ദേഷ്യം വന്ന് കഴിഞ്ഞാൽ രണ്ടും കണക്കാ, അവൻ മൂക്കിലിടിക്കും ഇവിടൊരാള് തോളിൽ കടിക്കും. ഇപ്പോഴും ഉണ്ടോടി ആ ശീലം.....??"""""""""""

തങ്കി ചേച്ചി പറയുന്നതോടൊപ്പം അവസാനം കുസൃതിയായി അത് ചോദിച്ചപ്പോ ആ അവസ്ഥയിൽ പോലും ഞാനും ചിരിച്ച് പോയ്‌. ആ ശീലം കെട്ടിയിട്ട് അടിച്ച മാറത്തില്ല.....!!

""""""""""""" അവന്റെ കൈലിരുപ്പ് കൊണ്ട് ദേഷ്യം വന്ന് നീയവനെ കടിക്കും., ദേഷ്യപ്പെടേം ചെയ്യും.ഉടനെ നിന്നേം കെട്ടിപ്പിടിച്ച് കരഞ്ഞിട്ട് പറയും പേങ്ങല്ലേയേച്ചി, പേങ്ങല്ലേയേച്ചി എന്ന്.....!!""""""""""""

തങ്കി ചേച്ചി പറഞ്ഞ് നിർത്തിയതിന്റെ ബാക്കി ഓർത്തെടുത്ത് പിങ്കി ചേച്ചിയും പറഞ്ഞു. ശെരിയാ., ഞാനെന്ത് പറഞ്ഞാലും കേട്ടോണ്ട് നിക്കും, പിന്നീട് പിണങ്ങല്ലേ പിണങ്ങല്ലേ ന്നും പറഞ്ഞ് പിന്നാലെ വരും. ചേച്ചിമാര് പറഞ്ഞതും കുറയൊക്കെ ഓർത്തെടുത്തതും എന്റെ മനസ്സ് നിറഞ്ഞു. ഇപ്പൊ ഒരു സമാധാനമൊക്കെയുണ്ട്. കണ്ണിൽ നിറഞ്ഞ് വന്ന കണ്ണുനീര് മാറി ചുണ്ടിൽ നിറഞ്ഞ ചിരി അതിനൊരു ഉദാഹരണമാണ്. അല്ലേ തന്നെ എന്റെ കുട്ടനെ അല്ലേ ഞാൻ വഴക്ക് പറഞ്ഞേ.....?? അതിനുള്ള അവകാശവും അധികാരവും എനിക്കില്ലേ.....?? എന്നാലും ചെയ്ത തെറ്റിന് ഒരു സോറി പറയേണ്ടത് എന്റെ മര്യാദാ.

💬 Comments

View all comments