Chapter Title : ? ഗോലിസോഡാ ? 2 [നെടുമാരൻ രാജാങ്കം]
ആ നിമിഷം......!! അങ്ങനെ വല്ലവളുമാരും അവന്റെ മനസ്സിൽ ഉണ്ടേൽ ഓടിക്കും അവരെ ഞാൻ. ദൃഢ പ്രതിജ്ഞ എടുത്ത എന്റെ മനസ്സ് പോലും പതറി പോയിരുന്നു, ആ വേളയിൽ......!!
"""""""""""""നീയൊന്ന് ചുമ്മാതിരുന്നേ തങ്കി, വെറുതെ കൊച്ചിനെ കരയിക്കാൻ.....!! അവള് വെറുതെ പറഞ്ഞതാടാ. കുട്ടന് അങ്ങനെ വല്ലതുമുണ്ടേൽ അവനാദ്യം അത് പറയുന്നത് ഞങ്ങളോടായിരിക്കും. ദൈവം സഹായിച്ച് ഇതേവരെ അവന് അങ്ങനൊന്ന് ഇല്ലേയില്ല. പക്ഷെ ഇനിയെല്ലാം നിന്റെ കൈയിലാ. ഫുൾ സപ്പോർട്ട് ഉണ്ട് ഞങ്ങടെ വക. അവന്റെ മനസ്സിൽ കേറി പറ്റിക്കോണം......!!"""""""""""""
ഒരേ സമയം പിങ്കി ചേച്ചിയെ കെട്ടിപ്പിടിച്ച് സ്നേഹം കാണിക്കുന്നതിനൊപ്പം തങ്കി ചേച്ചിയുടെ കൈയും കടിച്ചിരുന്നു ഞാൻ.....!!
""'''"'''"''""""അയ്യോ അമ്മേ, പണ്ടത്തെ സ്വാഭാവം ഇതേവരെ മാറ്റാറായില്ല അല്ലേടി കടിപ്പട്ടി.....!!""""""""""""
"""""""""""""ഈ..... എന്നെ കരയിപ്പിച്ചിട്ടല്ലേ......??""""""""""""
തങ്കി ചേച്ചി കപട ദേഷ്യം കാണിക്കുമ്പോൾ ഒന്നിളിച്ച് കാട്ടി ഞാനെന്റെ ഭാഗം ന്യായീകരിച്ചു. ഇപ്പൊ എല്ലാ അർത്ഥത്തിലും ഞാൻ കോൺഫിഡന്റ് ആണ്. പിന്നിൽ നിന്നും ഫുൾ സപ്പോർട്ട് തരാൻ എനിക്ക് രണ്ട് ചേച്ചിമാരുണ്ട്. അത് വരെ ചേച്ചിമാരെ കണ്ടപ്പോ തൊട്ട് തുടങ്ങിയ സംസാരത്തിനിടക്ക് ഞാൻ മറന്നൊരു കാര്യമാണ് കുട്ടന്റേത്. അതെങ്ങനെ മറന്നു എന്നുള്ള എന്റെ ചോദ്യത്തിന് ഉടനെ കിട്ടി ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്നുമുള്ള ഉത്തരം., സ്നേഹം. കൂടെപ്പിറപ്പുകളോടുള്ള കറ കളഞ്ഞ സ്നേഹം.
"""""""""""""ചേച്ചി കുട്ടനാളിപ്പോ എങ്ങനാ.....??"""""""""""
"""""""""""ഈ ചോദ്യമല്ലേ മോളെ ആദ്യം ചോദിക്കണ്ടേ......??"""""""""""""
"""""""""""""അതേ കുട്ടനിപ്പോ പഴേ തക്കിടിക്കുട്ടൻ അല്ലാട്ടോ......, ആര് കണ്ടാലും മോഹിക്കുന്ന, ജിമ്മൻ ബോഡിയൊക്കെ ഉള്ള നിന്റെ ചെക്കനെ ചുള്ളനാ......!!""""""""""""
അവനെ പറ്റിയുള്ള ഓരോ വാക്കും മനസ്സിൽ ഇങ്ങനെ നിറഞ്ഞ് നില്ക്കാ. എന്റെ
💬 Comments
View all comments