0%

Chapter Title : ? ഗോലിസോഡാ ? 2 [നെടുമാരൻ രാജാങ്കം]

Author : Kambikathakal Read All Parts 158

കണ്മുന്നിൽ എങ്ങാനും രണ്ടിനേം കണ്ടാ., എന്റെ സ്വഭാവം നിനക്കൊന്നും ശെരിക്കറിയില്ല. ഞാൻ വെറും, അല്ലെങ്കിൽ അത് വേണ്ട പൊക്കോ.....!!"""""""""""

പെട്ടന്ന് കാതിലേക്ക് വന്ന ശബ്‌ദം അവളുടേത് തന്നെയാണ്. അതൂടെ കേട്ടതും പരിസരം പോലും മറന്ന് ചുറ്റുമുള്ളവരെ പോലും മറന്ന് ഞാൻ പൊട്ടിത്തെറിച്ചു.....!!

"""""""""""""അതേ നിങ്ങളാരാന്നൊന്നും എനിക്ക് മനസ്സിലായിട്ടില്ല., ആരായാലും ശെരി എന്റെ കണ്മുന്നിൽ നീ വന്നേക്കരുത്., എനിക്ക് നിന്നേ കാണണതേ വെറുപ്പാ. ഞാനൊന്നും മറന്നിട്ടില്ല, നിനക്കുള്ള പണി എന്നായാലും തരും. ഒരമ്മാവനും മോളും വന്നേക്കുന്നു ശല്യങ്ങള്.......!!""""""""""""""

ചുറ്റുമുള്ളത് മറന്ന് ഞാനലറി. എന്റെ നേരെ നിന്ന അവളെ ഇടിച്ച് കളഞ്ഞ് ഞാൻ എന്റെ റൂമിലേക്ക് പോയി. വാതില് അടക്കാൻ നേരം ഞാൻ കാണുന്നുണ്ടായിരുന്നു, കലങ്ങിയ കണ്ണുകളോടെ എന്നെ തന്നെ നോക്കുന്ന അവളെ.

""""""""""""""ശവം......!!"""""""""""""

ഇത്തിരി ഉറക്കെ എല്ലാരും കേൾക്കേ തന്നെ ഞാനത് പറഞ്ഞ് വാതില് വലിച്ചടക്കുമ്പോ അതിന്റെ ശബ്ദത്തേക്കാളേറെ എന്റെ കാതിൽ വീണത് അവളുടെ പൊട്ടിക്കരച്ചിൽ ആണ്. എന്തോ ഒന്ന് കുളിർത്തു എന്റെ മനസ്സ്. വിടില്ലേടി നിന്നേ. നീ ആരാണെന്നൊന്നും എനിക്കറിയില്ല., പക്ഷെ ഇവിടെ, എന്റെ വീട്ടിൽ നിൽക്കുന്ന ഓരോ നിമിഷവും നീ അനുഭവിക്കും......!! ആദിയാ പറേണെ........!!

PART 3 LOADING ........

WITH LOVE രാജാങ്കം ❤️

💬 Comments

View all comments