0%

Chapter Title : ? ഗോലിസോഡാ ? 2 [നെടുമാരൻ രാജാങ്കം]

Author : Kambikathakal Read All Parts 393

കേട്ടിട്ടാവാം എന്നെ നോക്കി. എന്റടുത്തേക്കായി വന്നു.

"""""""""""""എവിടെയോ കണ്ട് മറന്ന മുഖം., അല്ലേ അച്ഛാ.......??"""""""""""

മുഖത്ത് വരുത്തിയ കള്ളചിരിയോടെ തങ്കിയേച്ചി ചോദിച്ചു.

"""""""""""""കൃഷ്ണച്ഛാ......."""""""""""""

ആ നിമിഷം, ആ മുഖത്ത് മിന്നിമാഞ്ഞ ഭാവങ്ങൾ സന്തോഷമോ ദുഃഖമോ ആച്ഛര്യമോ അറിയില്ല. പക്ഷെ ഒന്ന് മാത്രം അറിയാം അച്ഛനെന്നെ ചേർത്ത് പിടിച്ചിരിക്കുവാ. കാക്കക്കും പരുന്തിനും കൊടുക്കാതെ തള്ളക്കോഴി കുഞ്ഞിനെ തന്റെ ചിറകിനടിയിൽ സംരക്ഷിക്കുന്ന പോലെ. ചേച്ചിമാരെ നോക്കുമ്പോ അവിടെ കണ്ണുനീരിൽ കുതിർന്ന ഒരു ചിരിയാണ് ഞാൻ കണ്ടത്. എന്നാലുമാ മുഖങ്ങളിൽ അസൂയ നിറഞ്ഞിരുന്നുവാ......?? ഇല്ല തോന്നിയതാവും.

""""""""""""എവിടായിരുന്നു മോളെ നീ....?? എവിടൊക്കെ തിരഞ്ഞെന്നറിയോ നിന്നെ....?? രാമന് ഇപ്പഴേലും മനസ്സ് മാറിയല്ലോ., നിങ്ങളെ പറ്റി ഓർക്കാത്ത ഒരു ദിവസം പോലും ഇല്ല ഞങ്ങൾക്ക്. വന്നല്ലോ ഇങ്ങ്., ഇനിയുണ്ടാവണം ഇവിടെ രണ്ടും പറഞ്ഞേക്കാം........!! അവനെവിടെ പുറത്തുണ്ടോ......??"""""""""""""

രണ്ട് തോളിലുമായി പിടിച്ച് എന്നെ അകറ്റിമാറ്റിട്ട് കൃഷ്ണച്ഛൻ മുറി വിട്ട് പുറത്തേക്കിറങ്ങി.

"""""""""""""അതേ ചോദിക്കാൻ മറന്നു, സുഖാണോ മാളൂട്ടിക്ക്.......??"""""""""""

എന്റെ തടിമേൽ പിടിച്ച് കൊഞ്ചിച്ച് തങ്കിയേച്ചി ചോദിച്ചപ്പോ പഴേ മാളൂട്ടിയായി മാറിപ്പോയിരുന്നു ഞാൻ. അതിനാൽ തന്നെ എന്റെ കണ്ണുകൾ എന്റെ അനുവാദം പോലും ചോദിക്കാതെ നിറഞ്ഞൊഴുകി.

""""""""""""അയ്യയ്യേ പോട്ടെ പോട്ടെ അവസാനമായി കാണുമ്പോ, ദേ ഇത്രേയുള്ളൂ നീ., ഇപ്പൊ ഞങ്ങടെ മാളൂട്ടി ഞങ്ങളെ പോലെ തന്നെ വളർന്നു. വലുതായി കഴിഞ്ഞിട്ടും ഈ പെണ്ണ് ഇങ്ങനെ മൂക്കൊലിപ്പിച്ചോണ്ട് നടന്ന കുട്ടൻ തന്നെ കളഞ്ഞിട്ട് പോവത്തേയുള്ളൂ.....!!""""""""""""

കുറുമ്പ് ചിരിയോടെ എന്നോടതും പറഞ്ഞ് പിങ്കി ചേച്ചി ചിരിക്കുമ്പോ അതിന്റെ കൂട്ട് പിടിച്ച് തങ്കിയേച്ചിയും ചിരിക്കാൻ തുടങ്ങി.

"""""""""""""പോ......"""""""""""""

മുഖം വീർപ്പിച്ച് തിരിഞ്ഞ്

💬 Comments

View all comments