Chapter Title : ? ഗോലിസോഡാ ? 4 [നെടുമാരൻ രാജാങ്കം]
അവിടുന്ന് എഴുന്നേൽക്കുമ്പോ തങ്കിയേച്ചി ഒരു കുസൃതിയായി ചോദിച്ചു.
""""""""""""""കൂട്ടുകാരി തന്നാ. വേണേ ചേച്ചിയും പോര്., സ്‌പീക്കറിൽ ഇട്ട് സംസാരിക്കാം, അപ്പൊ വിശ്വസിക്കുമല്ലോ.....??""""""""""""
"""""""""""അയ്യോ ഇനിയതും സീരിയസ് ആക്കിക്കോ, ഞാൻ വെറുതെ പറഞ്ഞതാണേ, എന്നോട് ഷെമിക്കണേ....""""'"""""""
തൊഴു കൈകളോടെ ചിരിച്ച് ചേച്ചിയത് പറയുമ്പോ ഞാനുൾപ്പടെ ചേച്ചിയോടൊപ്പം എല്ലാവരും ചിരിച്ച് പോയി.
""""""""""""പോയിട്ട് വരാം.......!!""""""""""""
""""""""""""പേടിയുണ്ടോ പെണ്ണേ നിനക്ക്......??"""""""""""
"""""""""""""എനിക്കൊരു പേടിയും ഇല്ലാ."""""""""""
അവളെ കാൾ ചെയ്ത് കൊണ്ട് തന്നെ ഞാൻ സ്റ്റെപ് കേറി മുകളിലേക്ക് ചെന്നു.
അവിടെ ഞാൻ കണ്ടു., കാണുന്നത് സ്വപ്നം ആയി മാത്രം പോണെന്ന് പ്രാർത്ഥിച്ചു. ചുറ്റിനും പുകമയം അവിടെയൊരു പുരുഷരൂപം. ഇതിനിയാരാണോ....?? തെക്കേപ്പറമ്പിലെ വാസുദേവനെ പണ്ടാരോ പച്ചക്ക് തീ വച്ച് കൊന്നതാ., അതും പിൻഭാഗത്തെ പണയില് വച്ച്. ഇനിയിത് അയാളുടെ എങ്ങാനും പ്രേതമാണോ.....?? എന്റെ ഭഗവതി.
വരണത് വരട്ടെ എന്നുള്ള മട്ടിൽ തിരിഞ്ഞോടാൻ തുനിഞ്ഞു. അപ്പോഴാണ് ആ രൂപത്തിന്റെ നിക്കറും ബനിയനും ഞാൻ ശ്രദ്ധിക്കുന്നത്. ഇത് ഞാനെവിടെയോ.....??
കുട്ടന്റെ മുഖം മനസ്സിലേക്ക് വന്നു. എനിക്കാകെ സങ്കടായി., എന്റെ കുട്ടനീ ദുശീലമൊക്കെയുണ്ടോ......?? ഇതൊക്കെ എവിടുന്നാ എന്റെ ഭഗവതി ഇവൻ പഠിക്കണേ.......?? ആകെ മൊത്തം ദേഷ്യവും സങ്കടവും കണ്ണുനീരും ഒക്കെയായി എനിക്ക് സഹിക്കാനായില്ല. പോയൊന്ന് പൊട്ടിക്കണം എന്നുണ്ട്, അങ്ങനെയെങ്കിലും നന്നാവും എങ്കിൽ നന്നാവട്ടെ. അവനടുത്തേക്ക് കാലെടുത്ത് വച്ചതും മണത്തറിഞ്ഞത് പോലവൻ തിരിഞ്ഞു നോക്കി. അന്നേരത്ത് അവന്റെ കൈയിലിരുന്ന് എരിയുന്ന സിഗരറ്റ് കൂടെ കണ്ടതും എന്റെ മുഖമൊക്കെ വലിഞ്ഞു മുറുകി പോയി.
എന്നെ നോക്കികൊണ്ട് തന്നെ അവൻ ചുമച്ചു. അതും തൊണ്ട പൊട്ടിയുള്ള ചുമ. അവനെ അടിക്കാൻ ഒരുങ്ങിയിരുന്ന
💬 Comments
View all comments