Chapter Title : ? ഗോലിസോഡാ ? 4 [നെടുമാരൻ രാജാങ്കം]
ഞാൻ പൊട്ടിക്കരഞ്ഞുപ്പോയി. കൈയിലിരുന്നത് പണയിലേക്ക് എറിഞ്ഞ് അവനെന്തോ പറയാനായി വന്നൂ., എന്നാ അത് പോലും കേൾക്കാൻ എനിക്ക് മനസ്സുണ്ടായിരുന്നില്ല. കണ്ണുനീര് പോലും അടക്കാനാവാതെ ഞാൻ ഓടുകയായിരുന്നു താഴോട്ട്. അപ്പോഴും ഫോണിലൂടെ ഹലോ ഹലോ ന്നുള്ള ശബ്ദം ഞാൻ കേട്ടിരുന്നു.
ഇങ്ങനെ താഴോട്ട് പോയാൽ അത് ശെരിയാവില്ല. അടക്കാനാവാത്ത കണ്ണുനീര് അല്പനേരത്തെക്കെങ്കിലും എല്ലാവരിൽ നിന്നും ഒളിച്ച് വച്ച് ഞാൻ ഹാളിലേക്ക് നടന്നു.
"""""""""""""വിളിച്ചോ......??""""""""""""
എന്നെ കണ്ട് തങ്കിയേച്ചി തിരക്കി.
"""""""""""അഹ്......"""""""""""
"""""""""എന്നാ വാ ഇരിക്ക്....."""""""""
"""""""""""ഇല്ലേച്ചി എനിക്ക് ഭയങ്കര തലവേദന ഞാനൊന്ന് കിടക്കട്ടെ......""""""""""""
""""""""""അയ്യോ എന്താ മോളെ എന്താ പറ്റിയെ.....?? ഹോസ്പിറ്റലിൽ പോണോ """"""""""
വേവലാതിയോടെ എന്റെ അടുത്തേക്ക് വന്നമ്മ കവിളിലും നെറ്റിയിലുമൊക്കെ തൊട്ട് നോക്കി ചോദിച്ചു. ആ അമ്മയുടെ മുഖത്ത് നോക്കാൻ പോലും എനിക്കയില്ല. ചിലപ്പോ നിയന്ത്രണം പോയി ഞാൻ ചിലപ്പോ കരഞ്ഞു പോകും.
""""""""""""ഒന്നൂല്ലമ്മേ, ഒന്ന് കിടന്നാൽ മാറിക്കോളും.......!!""""'"""""""
""""""""""""മോള് പോയി കിടക്ക്., വല്ലതും ഉണ്ടേൽ അമ്മേ വിളിക്കണോട്ടോ....."""""""'"''"""
ആരേം നോക്കാണ്ട് തന്നെ ഞാൻ മുറിയിലേക്ക് ചെന്നു.
കാട്ടിലിന്മേൽ കിടന്ന് തലയണയിൽ മുഖം ചേർത്ത് സങ്കടം മാറുവോളം അലറി കരഞ്ഞു. പലപ്പോഴായി എല്ലാവരും വന്ന് കുറവുണ്ടോന്ന് ചോദിച്ചിരുന്നു അപ്പോഴൊക്കെയും കരച്ചിലടക്കി കുറവുണ്ടെന്ന് നുണ പറഞ്ഞ് അവര് പോവുമ്പോ വീണ്ടും കരയുവായിരുന്നു. കരഞ്ഞ് കരഞ്ഞ് അറിയാതെ എപ്പഴോ മയങ്ങി പോയി. പിന്നീട് അമ്മ വന്ന് വിളിച്ചാ എണീക്കണേ.....
""""""""""""മുഖമൊക്കെ ആകെ വാടി. ഇപ്പോ എങ്ങനുണ്ട് മോളെ.....??"""""""""""
""""""""""""കുറവുണ്ട് അമ്മ....."""""""""""
""""""""""""ഇതെന്താ ഇപ്പോ പെട്ടന്നൊരു തലവേദന.......??"""""""""""
""""""""""""എനിക്കറിയില്ല അമ്മ....."""""""""""""
""""""""""""മ്മ് മോളീ കഞ്ഞി കുടിക്ക്. അമ്മ കോരി തരട്ടെ......??""""""""""""
💬 Comments
View all comments