0%

Chapter Title : ? ഗോലിസോഡാ ? 5 [നെടുമാരൻ രാജാങ്കം]

Author : Kambikathakal Read All Parts 611

എലയട ഏതാ വേണ്ടേ....??""""""""""""

""""""""""ഒരു നാല് ഉള്ളിവട എടുത്തോ അപ്പുപ്പാ......."""""""""""""

ഒരു ചെറിയ പാത്രത്തിൽ ആക്കി നാല് ഉള്ളിവടയും കൊണ്ട് വന്ന് വച്ചു.

"""""""""""അതേ കൂടുതല് മര്യാദ ഒന്നും വേണ്ടാ. എടുത്ത് കഴിച്ചോ.""""""""""""""

ഉള്ളിവട വന്നിട്ടും നമ്മളീ ദേശക്കാരിയല്ലേ എന്നുള്ള മട്ടിൽ ഇരിക്കുന്ന ഉണ്ടക്കണ്ണിയോട് ഞാൻ പറഞ്ഞു. അത് കേക്കണ്ട താമസം ഒന്ന് തീർന്നു രണ്ട് തീർന്നു മൂന്ന് തീർന്നു നാലും തീർന്നു.

ചായയുടെ കാശും കൊടുത്ത് വീട്ടിലേക്ക് പാർസലും വാങ്ങിട്ടാണ് പിന്നേ പോവുന്നത്. ഇത്തവണ എന്തോ ഭാഗ്യത്തിന് വീടെത്തും വരെ അവള് വിശക്കുന്നെന്നോ അത് വേണം ഇത് വേണമെന്നോ പറഞ്ഞില്ല......!!

വണ്ടിയൊതുക്കുമ്പോ തന്നെ അവൾ ചാടി ഇറങ്ങിയിരുന്നു. പലഹാര പൊതിയുമെടുത്ത് ഒരൊറ്റ ഓട്ടമായിരുന്നു. പിന്നേ വണ്ടിയും പൂട്ടി താക്കോലുമെടുത്ത് ഞാനും അകത്തേക്ക് കേറി. എന്റെ ഭാഗ്യം കൊണ്ടാണെന്ന് തോന്നുന്നു, കറക്റ്റ് ടൈമിങ്ങിൽ തന്നെ ഹാളിൽ എല്ലാരും ഇരിക്കുന്നുണ്ടായിരുന്നു. അവളൊഴികെ. എല്ലാവരുടേം ശ്രദ്ധ പക്ഷെ വെവ്വേറെ ഇടങ്ങളിലാണ്. ഫോണിലും ടീവിയിലും പത്രത്തിലും അങ്ങനെ......!!

"""""""""""നിലാവിന്റെ നീല ഭസ്മ കുറിയണിഞ്ഞവളേ കാതിലോല കമ്മലിട്ട് കുണുങ്ങി നിൽപ്പവളെ, ഏകപൂർവ തപസ്സിനാൽ ഞാൻ സ്വന്തമാക്കി നിൻ രാഗലോല പരാക സുന്ദര ചന്ദ്ര മുഖബിംബം...""""""""""""

മുറിയിലേക്ക് കേറാനൊരുങ്ങുമ്പോ പിന്നീന്ന് കേട്ടു. തിരിഞ്ഞു നോക്കാണ്ട് കേറാന്ന് വിചാരിച്ചതാ, പക്ഷെ നോക്കിപ്പോയി. ഒടപ്രന്നോള് രണ്ടും കൂടി അനിയന്നിട്ട് തന്നെ വക്കുവാ, അതിന് ചിരിക്കാൻ വേണ്ടി കാശ് കൊടുത്ത് നിർത്തിയിരിക്കുന്നത് പോലെ ബാക്കിയുള്ളോരും. ഏത് നേരത്താണോ എന്തോ......??

മുറിയിൽ കേറി വാതിലടച്ചു. നിന്ന് പുഴുക്കാൻ വയ്യാത്തത് കൊണ്ടാ. അപ്പോഴും അവളെ കണ്ടില്ല. അഹ് അപമാനഭാരത്താൽ നാട് വിട്ട്

💬 Comments

View all comments