Chapter Title : ? ഗോലിസോഡാ ? 5 [നെടുമാരൻ രാജാങ്കം]
ഇട്ട്, നെറ്റിയിൽ ഭസ്മ കുറി ചാർത്തി ഇരുന്നാൽ എങ്ങനെയുണ്ടാവും അതാണ് എന്റെ അടുത്തിരിക്കുന്ന ജീവനുള്ള അവൾ. ഇന്നവൾ മാലാഖയും അല്ല രാക്ഷസിയും അല്ല. ആരാണവൾ....??
""""""""""മുഹൂർത്തിന് സമയമായി.....!!"""""""""""
ആരുടെയോ ശബ്ദം കേട്ടു. പിന്നീട് കെട്ടിമേളം മുഴങ്ങുന്നതും കേട്ടു. ആരുടെയോ കൈയിൽ നിന്നും ഞാൻ താലി വാങ്ങി, ചേച്ചി എനിക്ക് കെട്ടാൻ പാകത്തിന് അവളുടെ മുടി മാറ്റി തന്നു, തൊഴുകൈകളോടെ കണ്ണ് നിറച്ചിരിക്കുന്ന അവളുടെ കഴുത്തിൽ ഞാൻ താലി ചാർത്തി. അങ്ങനെ പറയുന്നതിനേക്കാൾ ശെരി arrow പറയുമ്പോലെ ഒരു കടുംകെട്ട്......!!
നിറ കണ്ണുകളോടെ ദുർഗ്ഗ ദേവിയെ അവൾ പ്രാർത്ഥിക്കുമ്പോ, ഞാൻ ഒരു ചിരിയോടെ അവൾക്ക് കൊടുക്കാൻ പോകുന്ന യഥനകളെ കുറിച്ചോർത്ത് മനസ്സ് നിറഞ്ഞാണ് പ്രാർത്ഥിച്ചത്.....!!
കാറിനുള്ളിലെ ac യിൽ കുളിർത്തിരിക്കുവാണ് ഞാൻ. ഒരസ്വസ്ഥതയായി തോന്നിയത് എന്നെയും ചേർന്നോട്ടി അടുത്തായി ഇരുന്ന അമ്മയുടെ തോളിൽ തല വച്ച് മയങ്ങുന്ന അവളെ കണ്ടപ്പോഴണ്. ആ അസ്വസ്ഥതയേ ഞാൻ കാര്യമായി ഗൗനിച്ചില്ല, എന്തന്നാൽ വാര്യര് പറയുമ്പോലെ ഇനി എന്റെ കാലാല്ലേ.....??
വീടെത്തിയതും ഞാനെന്റെ പാട് നോക്കിയിറങ്ങി. അകത്ത് ഹാളില് സോഫയിൽ പോയങ്ങ് ഇരുന്നു. ഇപ്രാവശ്യം എന്റെ തന്തപ്പടിയാണ് അവളെ എടുത്ത് ഹാളിൽ കിടന്ന വീൽചെയറിൽ ഉപവിഷ്ട്ടയാക്കിയത്. കല്യാണ വീട്ടിന്റെതായ തിരക്കൊക്കെയുണ്ട്. വരുന്നവര് വരട്ടെ, നമ്മള് ശ്രദ്ധിക്കാതെ ഇരുന്നാൽ പോരെ....??
"""""""""""""ടാ അടുത്ത പരിപാടി എന്താ....??""""""""""
സ്വകാര്യം കണക്കേ വിച്ചൻ വന്ന് ചോദിച്ചു.
""""""""""""നീ ഓർമിപ്പിച്ചത് നന്നായടാ, അടുത്തത് ചെറുക്കന്റെ കലാപരിപാടി.....!!""""""""""""
ഞാനിരുന്ന സോഫയിൽ നിന്നും എഴുന്നേറ്റു.
""""""""""എല്ലാരുമൊന്ന് ശ്രദ്ധിക്കണേ....."""""""""""
ഞാൻ വിളിച്ച് പറഞ്ഞു. എന്താ എന്നുള്ള മട്ടില് എല്ലാരും എന്നെ തന്നെ നോക്കുവാണ്......!!
💬 Comments
View all comments