Chapter Title : ? ഗോലിസോഡാ ? 6 [നെടുമാരൻ രാജാങ്കം]
ഇന്നലെ രാത്രി വരെ. പക്ഷെ ഇനി പറ്റില്ലെന്നെ കൊണ്ട്. കാണാൻ പാടില്ലാത്തതാ ഒരു ദുസ്വപ്നം പോലെന്നെ വേട്ടയാടിയത്. വേണ്ട ഇനിയൊന്നും, അനുഭവിക്കേണ്ടതിന്റെ മൊത്തം നീ ഇതിനോടകം അനുഭവിച്ചു കഴിഞ്ഞു. ഇതെല്ലാം അറിയാമായിരുന്നിട്ടും ഞാനും നിന്നെ ഒരുപാട് കണ്ണുനീര് കുടിപ്പിച്ചു.......!!"""""""""""
ഒരുവേള ഞാൻ നിർത്തി........!!
"""""""""""ഞാൻ നരകത്തിലെ പോവുള്ളൂ മാളുയേച്ചി. പക്ഷെ അതിന് മുന്നേ ജീവിച്ചിരിക്കുന്ന ഒരു നിമിഷം എങ്കിൽ ഒരു നിമിഷം മാളുയേച്ചിയോടൊപ്പം പഴേ കുട്ടനായി എനിക്ക് സ്വർഗ്ഗത്തിൽ ജീവിക്കണം. ഞാൻ....., ഞാൻ സ്നേഹിച്ചോട്ടെ മാളുയേച്ചി നിന്നെ.......??"""""""""""
""""""""""കുട്ടാ...."""""'"""""
അലമുറയിട്ട് കരഞ്ഞുകൊണ്ടവൾ എന്നെ ചുറ്റിപ്പിടിച്ചു. മുഖമൊട്ടാകെ ഭ്രാന്തമായി ചുംബിച്ചു. അറിയുകയായിരുന്നു എപ്പോഴോ ഉപേക്ഷിച്ച ആ സ്നേഹത്തെ. എന്റെ ഉണ്ടക്കണ്ണിയെ..!!
ഏറെ, കുറെയേറെ നേരം കരഞ്ഞും, കെട്ടിപ്പിടിച്ചും, ചുംബനങ്ങളാൽ പൊതിഞ്ഞും അവളെന്നോട് കാട്ടുവായിരുന്നു ആറ് മാസങ്ങളായി കൊണ്ട് നടന്ന വിഷമത്തെ, സ്നേഹത്തെ, വേദനയേ......!!
""""""""""""മതി മതി, എന്റെ മുഖം എനിക്കിനിയും ആവശ്യമുള്ളതാ, മൊത്തം തുപ്പലാക്കി. മാറിക്കെ......!!""""""""""
അവളിൽ നിന്നും അകന്ന് മാറി ഞാനെഴുന്നേറ്റു. തിരിഞ്ഞ് ബാത്‌റൂമിലേക്ക് കേറാൻ ആയവേ ആ മുഖം ഒന്ന് ശ്രദ്ധിച്ചു പോയി. പിടിച്ച പിടിയാലേ ഞാൻ നിന്നു. വാടിയ മുഖം, വിതുമ്പുന്ന അധരങ്ങൾ, നിറഞ്ഞ് വരുന്ന മിഴികൾ.
""""""""""ഇതെന്താ പെട്ടന്ന്.....?? എന്താ മാളുയേച്ചി ഞാൻ കളിയാക്കിയത് ആണോ കാര്യം......??"""""""""""
വീണ്ടും അവളോടൊപ്പം കേറി കിടന്ന്, ആ മുടിയിൽ തലോടി ഞാൻ ചോദിച്ചു.
""""""""""പോട്ടെ, അതിനാണ് ഈ സങ്കടോങ്കി കുട്ടൻ ദേ സോറി ചോദിക്കുവാ. ഒന്ന് കളിയാക്കിയാ വാടി പോണൊരു പെണ്ണ്.....!!""""""""""""
എന്നിട്ടുമൊന്നും മിണ്ടാതെയായപ്പോ ഞാൻ പറഞ്ഞു.
"""""""""""കുട്ടാ......"""""""""""
""""""""""ഓ......""""""""""
"""""""""""കരുതിയതല്ല ഞാൻ, ഈ ജന്മം പഴേ കൂട്ടെന്നെ സ്നേഹിക്കൂന്ന്......!! ഞാൻ., അതക്കെ ഓർത്തപ്പോ എനിക്ക്....., അറിയില്ല......., അത്......"""""""""""
""""""""""ഏയ് ഏയ്......"""""""""
നിറഞ്ഞ വന്ന സങ്കടമോ സന്തോഷമോ വാക്കുകൾ കിട്ടാതെ അവൾ പതറിയപ്പോൾ ഞാനിടക്ക് കേറി.
""""""""""""പഴേ കൂട്ടല്ല, അതിനും മേലെ.....!!""""""""""
അതൂടെ ഞാൻ കൂട്ടിച്ചേർത്തു. വീണ്ടും എഴുന്നേൽക്കാനൊരുങ്ങുമ്പോ കണ്ണിലുടക്കിയത് ആ പാടുകളാ. എന്റെ വിരലുകൾ പതിഞ്ഞ ആ കവിളുകൾ ഇന്നവിടേം നീര് വച്ച് കിടക്കുവാണ്.
""""""""""നന്നായി വേദനിച്ചൂലേ....??""""""""""
കവിൾതടത്തിൽ തലോടി വേദനയോടെ ഞാൻ തിരക്കുമ്പോ അവളും
💬 Comments
View all comments