Chapter Title : ? ഗോലിസോഡാ ? 6 [നെടുമാരൻ രാജാങ്കം]
വേദനയോടെ എന്നെ ചിരിച്ച് കാട്ടി. ആ ചിരി മതിയായിരുന്നു ഞാൻ അനുഭവിക്കുന്ന വേദനയെ ഇരട്ടിയാക്കാൻ.......!!
മാപ്പിരക്കാൻ കൂടിയുള്ള അർഹത എനിക്കാവേള ഉണ്ടായിരുന്നില്ല.
""""""""""മാളുയേച്ചി ഒന്നെന്നെ തല്ലെടി, നീയിപ്പോ കൊണ്ട് നടക്കണയീ വേദന ഞാൻ കൂടൊന്ന് അറിയട്ടെ......!!""""""""""
അവളുടെ കൈയെടുത്ത് ഞാനെന്റെ കവിളിലേക്ക് ചേർത്തു. അവളപ്പൊ തലോടുവാണ് അവിടം. അടികിട്ടുമെന്ന് പ്രതീക്ഷ എനിക്ക് കിട്ടിയത് തണുപ്പേകിയ ചുംബനമാണ്.
എത്രയോ നേരം അധരങ്ങളാൽ എന്റെ കവിൾത്തടം അവൾ മുദ്ര വച്ചിരുന്നു. പിന്നീട് മുഖം മാറ്റിയവൾ പറഞ്ഞു.
""""""""""ഇനിയൊരു വാക്ക് കൊണ്ട് പോലുമെന്റെ കുട്ടനെ ഞാൻ വേദനിപ്പിക്കില്ല. എനിക്കതിനൊട്ടും കഴിയേമില്ല......!!""""""""""
സ്നേഹം കൊണ്ട് രചിച്ച കഥയാണ്, വെറുപ്പ് കൊണ്ട് തുടരാനാവില്ല, അതിനിനി സ്നേഹം തന്നെ വേണം. ഉള്ള് നിറയെ സ്നേഹവുമായി എന്റെ ഉണ്ടക്കണ്ണിയെ ഞാൻ നോക്കി., പിന്നെ അടർന്ന് വീണ കണ്ണുനീരിനെ തുടച്ച് നീക്കി എഴുന്നേറ്റു.
""""""""""അതേ, വല്ലാത്ത പൊകച്ചിലാ. മരുന്ന് തന്നിട്ട് പോയാ മതി ഇനി എവിടേക്കാണേലും......!!"""""""""""
പാട് വീണ കവിളിൽ തൊട്ടവൾ പറയുമ്പോ അവളും കൊതിച്ചിരുന്നോ, തന്റെ പ്രാണൻ നൽകുന്ന ഒരു ചുംബനത്തിനായി......?? കൈപ്പാട് വീണ് വിങ്ങിയ കവിളിണയിൽ ഞാനും നൽകി ഒരു ചുംബനം. ചിരി., ചിരിയായിരുന്നു ആ മുഖത്ത്. എന്തൊക്കെയോ നേടിയെടുത്തവളുടെ ചിരി. ആവോളം അതാസ്വദിച്ച ശേഷമാണ് ഞാൻ പിന്നെയെണീക്കുന്നത്.
............. ❤️ ❤️ ............
"""""""""""കഴിച്ചായിരുന്നോ.....??""""""""""
ബാത്‌റൂമിൽ പോയി, തിരിച്ച് വന്ന് കേറുമ്പോ ഞാൻ ചോദിച്ചു.
"""""""""""ഇല്ലാ, വന്നിട്ടൊരുമിച്ച് കഴിക്കാന്ന് വച്ചു......!!""""""""""
"""""""""""അപ്പൊ രാവിലെയും ഒന്നും കഴിച്ചില്ലേ......??""""""""""
"""""""""""ഇല്ലാ. വരുന്നതും കാത്തിരുന്നു.....!!"""""""""""
"""""""""""എന്തിനാ ഈ വാശിയൊക്കെ കാണിക്കണേ......?? സമയത്തിന് വല്ലതും കഴിച്ചൂടെ......?? ഇങ്ങനെ വിശന്നിരിക്കണത് എന്തിനാ.....?? ഞാനാണേ അത് ചോദിക്കാനും വിട്ടു. കൊണ്ട് ചെന്ന് ആക്കി തരട്ടെ., പോയി വല്ലതും കഴിക്ക്.....!!""""""""""
"""""""""""അപ്പൊ നീയോ.....??""""""""""
"""""""""""എന്നെ വിട്, എനിക്ക് വിശപ്പ് തോന്നുന്നില്ല, ഞാൻ പിന്നെപ്പഴേലും കഴിച്ചോളാം........!!""""""""""""
"""""""""""എന്നാ എന്നേം വിട്ടേക്ക്, ഞാനും പിന്നെപ്പഴേലും കഴിച്ചോളാം.....!!"""""""""
""""""""""എത്രയൊക്കെ ആയാലും ഈ വാശിക്ക് മാത്രൊരു കുറവും ഇല്ലല്ലേ....??""""""""""
"""""""""""വാശിയൊന്നുമല്ല., കുട്ടാ, ദേ രാവിലെ മുതല് പട്ടിണിയിലാ, എനിക്ക് നല്ല വിശപ്പുണ്ടേ, വാ ഒരുമിച്ച് പോയി കഴിച്ചിട്ട് വരാം........!!""""""""""""
വയറും ചുറ്റി
💬 Comments
View all comments