0%

Chapter Title : ? ഗോലിസോഡാ ? 6 [നെടുമാരൻ രാജാങ്കം]

Author : kkstories Read All Parts 243

പിടിച്ച് അവളത് പറയുമ്പോ അഭിനയം ആണോ, അതോ ശെരിക്കുള്ളത് ആണോ എന്ന് പോലും ഞാൻ സംശയിച്ചു പോയി.

""""""""""""വരുവോ.....??"""""""""""

വീണ്ടും ദയനീയമായുള്ള ചോദ്യം. അഭിനയം ആണോ.....?? ആണേ നാട്ടു നാട്ടു വിന് അല്ല മാളൂട്ടീടെ വിശപ്പിന്റെ വിളിക്കായിരിക്കും ഓസ്കാർ.......!!

""""""""""അഭിനയം ആണെന്ന് തോന്നുന്നുണ്ടോ കുട്ടാ......?? എന്നാ വരണ്ട. ഞാൻ വിശന്നിരുന്നോളാം......!!""""""""""

അതൂടെ കേട്ടതും പിന്നെയെനിക്ക് പിടിച്ച് നിർത്താൻ കഴിഞ്ഞില്ല."

""""""""""വാ ഇങ്ങോട്ട്......"""""""""""

അവളേം വീൽചെയറിൽ എടുത്തിരുത്തി ഞാൻ ഹാളിലേക്ക് ചെന്നു. അവിടെ ഞങ്ങളേം പ്രതീക്ഷിച്ചെന്ന പോലെ എല്ലാരും ഇരുപ്പുണ്ടായിരുന്നു. ആരേം കൂടുതല് ഗൗനിക്കാൻ നിന്നില്ല. അവളേം ഇരുത്തി, തൊട്ടടുത്തായി ഞാനുമിരുന്നു. പ്രാർത്ഥന ഇല്ലാതെ, മിണ്ടാട്ടം ഇല്ലാതെ, കളിചിരി ഇല്ലാതെ അന്നാദ്യമായി എല്ലാരും ഭക്ഷണം കഴിക്കാൻ തുടങ്ങി. പേരിന് വേണ്ടി മാത്രം അല്പം കഴിച്ചെന്ന് വരുത്തി എഴുന്നേറ്റു. അതും അവൾക്ക് വേണ്ടി. കൈയും വായും കഴുകി പിന്നേം മുറിയിലേക്ക്........!!

ഇരുന്ന ഇരുപ്പിലെപ്പഴോ കിടന്നു, പിന്നെ മയങ്ങി. ബാങ്ക് വിളിക്കുമ്പോഴാണ് എഴുന്നേൽക്കുന്നത് തന്നെ. ഇത് വരെയും ആള് എത്തീട്ടില്ല. പോയി കുളിച്ചു വന്നു. ചുമ്മാവൊന്ന് ഫോണെടുത്ത് നോക്കി. വിച്ചനൊന്നും ഇപ്പൊ വിളിക്കാറേയില്ല. വിളിക്കണത് പോയിട്ട് ഇന്നവനെ ഒന്ന് കണ്ടത് പോലുമില്ല. അവനുമെന്നോട് വെറുപ്പും ദേഷ്യവുമൊക്കെയാവും. എന്നെ പറഞ്ഞാൽ മതീലോ എല്ലാരേം വെറുപ്പിച്ച് നടക്കുവായിരുന്നില്ലേ ഇത്രേം നാളും.

എന്തോ അനങ്ങുന്ന ശബ്ദം കേട്ടാണ്, ഞാൻ വാതിൽക്കലേക്ക് തിരിയണത്. പിങ്കിയേച്ചിയായിരുന്നു അവളെ റൂമിലേക്ക് കൊണ്ട് വന്നത്. കുളിച്ചിട്ട് ഭസ്മ കുറിയിട്ട് കരിയെഴുതി, പൂക്കളാൽ അലകൃതമായ നൈറ്റി അണിഞ്ഞ് അതീവ സുന്ദരിയായിട്ടുണ്ട് അവൾ., എന്റെ ഉണ്ടക്കണ്ണി.....!! ഏറ്റവും വല്യ ഹൈലൈറ്റ്, പുറത്തേക്ക് ഇട്ടേക്കുന്ന ഞാൻ കെട്ടിയ താലിയും, അതിനെ അടയാളപ്പെടുത്തുന്ന പോൽ നീട്ടി വരച്ച സിന്ദൂരരേഖയിലെ ചുവപ്പുമാണ്.......!! ചിരിയോടെ ഞാൻ നോക്കി നിന്നുപ്പോയി, ഒരു കാമുകനെ പോലെ ആ രാക്ഷസിയേ.

എന്റെടയുത്തായി അവളേം കൊണ്ടിരുത്തി പിങ്കി എന്നെ നോക്കി. അവളുടെ ഉള്ളിലെ ചിരി അതൊളിപ്പിക്കാനാവാതെ മുഖത്ത് തെളിഞ്ഞിരുന്നു. സമാധാനത്തിന്റെ, സന്തോഷത്തിന്റെ, അങ്ങനെ എന്തെല്ലാമോ അർഥങ്ങൾ നിറഞ്ഞ ചിരി. എന്റെ മുടി ഒതുക്കി വച്ച് നെറ്റിയിൽ ഉമ്മയും തന്നവൾ ഒന്നൂടെ എന്നെ നോക്കി പിന്നെ വാതിലും ചാരി

💬 Comments

View all comments