Chapter Title : ? ഗോലിസോഡാ ? 6 [നെടുമാരൻ രാജാങ്കം]
പോയി.
അപ്പോഴും എന്റെ ചേച്ചിപ്പെണ്ണിനോട് ഞാനൊന്നും മിണ്ടിയിരുന്നില്ല. എന്നാൽ ഒരായിരം വട്ടം ക്ഷെമ ചോദിച്ചു, മിഴികളാൽ, കണ്ണുനീരിനാൽ......!!
"""""""""""പിങ്കിയേച്ചിയോട് ഇനിയെങ്കിലും ഒന്ന് മിണ്ടിക്കൂടെ......?? പാവല്ലേ ചേച്ചി.....?? ഇതിനെല്ലാത്തിനും കാരണം ഞാനാണെന്ന് ഓർക്കുമ്പോഴാ......!!"""""""""""
അവള് പോയ വഴിയേ നോക്കിയിരുന്ന ഞാൻ ആ ചോദ്യം കേട്ടാണ് ശ്രദ്ധ മാറ്റുന്നത്.
"""""""""""ഏയ് ഞാൻ പലവട്ടം പറഞ്ഞതല്ലേ എല്ലാം മറക്കാൻ.....?? ഒന്നൂടെ പറയാ, എല്ലാം ഒരു ദുസ്വപ്നം മാത്രം. കേട്ടോ.....??"""""""""""
അതിനവൾ മറുപടി തന്നില്ല, നിറഞ്ഞ കണ്ണുനീര് ഒപ്പുവായിരുന്നു. പാവം......!!
"""""""""""ഏയ് പോട്ടെടാ. അറിയോ മാളുയേച്ചി, ഒരാണിന് സ്വാതന്ത്ര്യത്തോടെ തല്ല് കൂടാനും, ഉമ്മ കൊടുക്കാനും, സ്നേഹിക്കാനും, കരയിക്കാനും, ഭൂമിയിലൊരു പെണ്ണുണ്ടെങ്കിൽ അതവന്റെ സ്വന്തം പെങ്ങളാണ്. എന്റെ പെങ്ങളല്ലേ ഒരു സോറി പറഞ്ഞാൽ, അല്ലെങ്കിൽ കെട്ടിപ്പിടിച്ചൊരു ഉമ്മ കൊടുത്താൽ തീരുന്നതേയുള്ളൂ എല്ലാം......!! മ്മ് സമയം ആവട്ടെ......"""""""""""
അവളുടെ മനസ്സ് മാറ്റാനും കൂടിയാ അത് പറഞ്ഞേ. അപ്പോഴും ഞാൻ ഓർക്കുവായിരുന്നു ആ ചേച്ചിമാരുടെ കുഞ്ഞനുജനായി കുറുമ്പ് കാട്ടിയിരുന്ന കാലം.......!!
"""""""""""കുട്ടാ......."""""""""""
"""""""""""മ്മ്......."""""""""""
""""""""""എന്നേം ഒരുപാട് സ്നേഹിക്കൂലേ.....??""""""""""
പ്രതീക്ഷ നിറഞ്ഞ ആ ചോദ്യത്തിൽ അസൂയ ഉണ്ടായിരുന്നോ.....?? അതോ അതുമെന്റെ തോന്നലോ......??
"""""""""""എന്റെ ജീവിതം തുടങ്ങിയത് നിന്നോടൊപ്പമല്ല., പക്ഷെ എനിക്കുറപ്പുണ്ട്, എന്റെ ജീവിതത്തിന് ഒരവസാനമുണ്ടെങ്കിൽ അത് നിന്നോടൊപ്പമായിരിക്കും. ആ അവസാന നിമിഷം വരെ ഞാനുണ്ടാകും നിന്റെ കൂടെ......!! സ്നേഹിച്ചോളാം, വേദനിപ്പിക്കാതെ സ്നേഹിച്ചോളാം. കുറവുകളെയോർത്ത് നീ വിഷമിക്കുമ്പോ ഞാനുണ്ടാകും കാലായും ജീവനായും.....!!""""""""""""
ഞാനത് പറഞ്ഞ് കഴിയുമ്പോ ആർക്കോ വേണ്ടി കണ്ണുനീരുതിർന്നിരുന്നു. വീൽചെയറും എടുത്തെറിഞ്ഞ് എന്റെ മാറിലേക്ക് വീഴാൻ അവളേറേ ആഗ്രഹിച്ചിരുന്നു ആ സമയം മൊത്തം. അതറിഞ്ഞ നിമിഷം ഒന്നാലോചിക്കാൻ പോലും നിക്കാതെ അവളേം എടുത്തുയർത്തി ഞാൻ ബെണ്ടിലേക്ക് വീണു. അവൾ താഴെയും ഞാൻ മേലെയും. കണ്ണുകൾ തമ്മിൽ പരസ്പരമുടക്കുമ്പോ അറിയാണ്ട് അവൾ ചെയ്ത തെറ്റുകൾക്ക്, അറിഞ്ഞ് ഞാൻ ചെയ്ത തെറ്റുകൾക്ക് ഒരായിരം വട്ടം ക്ഷെമ ചോദിക്കുവായിരുന്നു. പീന്നീട് വിതുമ്പലും എങ്ങലടിയും. ഒടുവിൽ ആകാശം മൂടിയ കാർമേഘങ്ങൾ ഇടിച്ചു കുത്തിപ്പെയ്തിരുന്നു എന്റെ നെഞ്ചിലേക്ക്......!!
കണ്ണുനീരിനിടയിലും അവളെന്റെ അധരങ്ങളെ കവർന്നിരുന്നു. കുറുമ്പോടെ, വാശിയോടെ, സ്നേഹം വാക്കുകൾ കൊണ്ട് പറഞ്ഞ് അറിയിക്കുവാൻ പറ്റാതെ വരുമ്പോഴാണ് അത്
💬 Comments
View all comments