0%

Chapter Title : ? ഗോലിസോഡാ ? 6 [നെടുമാരൻ രാജാങ്കം]

Author : kkstories Read All Parts 252

ചുംബനമായി മാറുന്നത്. പറയാൻ തുടങ്ങുവായിരുന്നു ഞങ്ങൾ സ്നേഹത്തെ കുറിച്ച്. അതിന്റെ അടയാളം തന്നായിരുന്നു, പൊട്ടിയൊഴുകിയ ചുവന്ന നിറം......!!

............ ❤️ ❤️ ............

അവളേം ചേർത്ത് പിടിച്ച് എപ്പോഴോ മയങ്ങി പോയിരുന്നു. കൊറേ നാള് കൂടി സ്വസ്ഥമായൊരുറക്കം. വേട്ടയാടാൻ ദുസ്വപ്നങ്ങൾ എത്തിയില്ല. പുറത്ത് ആർത്തലച്ച് പെയ്യുന്ന മഴയോടൊപ്പം വിളിക്കാതെ വന്ന അതിഥിയുടെ നെഞ്ചുലച്ച ശബ്ദം കേട്ടാണ് ഞെട്ടിയെഴുന്നേൽക്കുന്നത്. അപ്പോഴും പൂച്ച കുഞ്ഞ് ചൂടേറ്റ് ഉറങ്ങുവാണ്. ഇവളിതൊന്നും അറിയുന്നില്ലേ.....?? അവളെ ഉണർത്താതെ വിട്ടകന്നെഴുന്നേറ്റു. മുറിയിലെ ജനാല തുറന്നിട്ടു, പെരുമഴ തന്നാണ് തകർത്ത് പെയ്യുന്നത്. അതിനോടൊപ്പം ഇടവിട്ടിടവിട്ട് ഇടിമിന്നലും. തണുത്ത ഇളം കാറ്റ് അകത്തേക്ക് കേറിയപ്പോ ശരീരമൊന്ന് വിറച്ചു. കൂടുതല് ആസ്വദിക്കാൻ നിക്കാതെ ജനലും കുറ്റിയിട്ട് തിരിച്ച് കേറി കിടന്നു. കണ്ണ് തുറക്കാതെ ബെഡ് മൊത്തമായി അവൾ കൈയാൽ പരതുവാണ്, അതാവസാനിച്ചത് എന്റെ നെഞ്ചിൽ തല ചായ്ക്കുമ്പോഴാണ്. കോരിച്ചൊരിയുന്ന ആ മഴയിൽ മുറിയിലേക്ക് അരിച്ചിറങ്ങുന്ന ആ തണുപ്പിൽ തമ്മിൽ തമ്മിൽ ചൂടേകി എത്രയോ നേരം കിടന്നു.

ഉച്ചക്ക് എങ്ങനെയായിരുന്നോ അതേപോലെ തന്നായിരുന്നു രാത്രിയിലും അത്താഴം കഴിച്ചത്. എന്തുകൊണ്ടോ പഴേ പോലെ, മറ്റുള്ളവരുടെ പഴേ കുട്ടനാവൻ എനിക്കാവുന്നില്ല. കലങ്ങിയ കണ്ണുകളോടെയാണ് കഞ്ഞി കുടിച്ചത് പോലും. ആരേം ഗൗനിക്കാൻ നിക്കാതെ കഴിച്ച് കഴിഞ്ഞതും ഞാൻ ഒഴിഞ്ഞുമാറി.

ഇത്തവണ മുറിയിലേക്ക് അവളെ കൊണ്ട് വന്നത് തങ്കിയാണ്. അവളേം എന്റടുത്തായി കൊണ്ടിരുത്തി നേരത്തെ ഞാൻ എന്താ ചെയ്തേ അതേപ്പോൽ അവളും എന്നെ ഗൗനിക്കാതെ നടന്നകന്നു. വെറുപ്പിച്ചവരൊക്കെയും വേദനയാ തിരിച്ച് സമ്മാനിക്കണേ......!! എന്നാ വേദനയെ മാറ്റാൻ എന്റെ ജീവന്റെ പാതി അപ്പോ കൂടെയുണ്ടായിരുന്നു. വാതിലും അടച്ച് അവളേം എടുത്ത് കിടത്തി പുതപ്പിച്ച് ഞാനും കിടന്നു.

""""""""""കുട്ടാ......"""""""""""

"""""""""""മ്മ്......""""""""""""

""""""""""നാളെ രാവിലെ എല്ലാരും കൃഷ്ണൻ കോവിലിൽ പോണുണ്ട്. പിറ്റേന്നേ വരൂ. എന്നെ തനിച്ചാക്കി എങ്ങും പോയേക്കരുതേ.......!!"""""""""""""

""""""""""ഈ കൃഷ്ണൻ കോവിലെന്ന് പറയുമ്പോ......??""""""""""""

"""""""""""ഗുരുവായൂർക്ക്......!!"""""""""""

"""""""""""അഹ് കൊള്ളാം. നിന്നെ ഇവിടെ ഒറ്റക്ക് ആക്കിട്ട് എല്ലാരും കൂടെ പോവുവാല്ലേ......??"""""""""""

"""""""""""എന്തോ നേർച്ചയും വഴിപാടുകളും ഒക്കെയുണ്ട്. ചേച്ചിമാര് ഇവിടെ നിക്കാന്ന് പറഞ്ഞതാ, ഞാനാ പറഞ്ഞേ വേണ്ടാന്ന്. പിന്നെ ഞാനിവിടെ ഒറ്റക്ക് ഒന്നും അല്ലല്ലോ എനിക്ക്

💬 Comments

View all comments