0%

Chapter Title : ? ഗോലിസോഡാ ? 6 [നെടുമാരൻ രാജാങ്കം]

Author : kkstories Read All Parts 641

വീഴാൻ അവളേറേ ആഗ്രഹിച്ചിരുന്നു ആ സമയം മൊത്തം. അതറിഞ്ഞ നിമിഷം ഒന്നാലോചിക്കാൻ പോലും നിക്കാതെ അവളേം എടുത്തുയർത്തി ഞാൻ ബെണ്ടിലേക്ക് വീണു. അവൾ താഴെയും ഞാൻ മേലെയും. കണ്ണുകൾ തമ്മിൽ പരസ്പരമുടക്കുമ്പോ അറിയാണ്ട് അവൾ ചെയ്ത തെറ്റുകൾക്ക്, അറിഞ്ഞ് ഞാൻ ചെയ്ത തെറ്റുകൾക്ക് ഒരായിരം വട്ടം ക്ഷെമ ചോദിക്കുവായിരുന്നു. പീന്നീട് വിതുമ്പലും എങ്ങലടിയും. ഒടുവിൽ ആകാശം മൂടിയ കാർമേഘങ്ങൾ ഇടിച്ചു കുത്തിപ്പെയ്തിരുന്നു എന്റെ നെഞ്ചിലേക്ക്......!!

കണ്ണുനീരിനിടയിലും അവളെന്റെ അധരങ്ങളെ കവർന്നിരുന്നു. കുറുമ്പോടെ, വാശിയോടെ, സ്നേഹം വാക്കുകൾ കൊണ്ട് പറഞ്ഞ് അറിയിക്കുവാൻ പറ്റാതെ വരുമ്പോഴാണ് അത് ചുംബനമായി മാറുന്നത്. പറയാൻ തുടങ്ങുവായിരുന്നു ഞങ്ങൾ സ്നേഹത്തെ കുറിച്ച്. അതിന്റെ അടയാളം തന്നായിരുന്നു, പൊട്ടിയൊഴുകിയ ചുവന്ന നിറം......!!

............ ❤️ ❤️ ............

അവളേം ചേർത്ത് പിടിച്ച് എപ്പോഴോ മയങ്ങി പോയിരുന്നു. കൊറേ നാള് കൂടി സ്വസ്ഥമായൊരുറക്കം. വേട്ടയാടാൻ ദുസ്വപ്നങ്ങൾ എത്തിയില്ല. പുറത്ത് ആർത്തലച്ച് പെയ്യുന്ന മഴയോടൊപ്പം വിളിക്കാതെ വന്ന അതിഥിയുടെ നെഞ്ചുലച്ച ശബ്ദം കേട്ടാണ് ഞെട്ടിയെഴുന്നേൽക്കുന്നത്. അപ്പോഴും പൂച്ച കുഞ്ഞ് ചൂടേറ്റ് ഉറങ്ങുവാണ്. ഇവളിതൊന്നും അറിയുന്നില്ലേ.....?? അവളെ ഉണർത്താതെ വിട്ടകന്നെഴുന്നേറ്റു. മുറിയിലെ ജനാല തുറന്നിട്ടു, പെരുമഴ തന്നാണ് തകർത്ത് പെയ്യുന്നത്. അതിനോടൊപ്പം ഇടവിട്ടിടവിട്ട് ഇടിമിന്നലും. തണുത്ത ഇളം കാറ്റ് അകത്തേക്ക് കേറിയപ്പോ ശരീരമൊന്ന് വിറച്ചു. കൂടുതല് ആസ്വദിക്കാൻ നിക്കാതെ ജനലും കുറ്റിയിട്ട് തിരിച്ച് കേറി കിടന്നു. കണ്ണ് തുറക്കാതെ ബെഡ് മൊത്തമായി അവൾ കൈയാൽ പരതുവാണ്, അതാവസാനിച്ചത് എന്റെ നെഞ്ചിൽ തല ചായ്ക്കുമ്പോഴാണ്. കോരിച്ചൊരിയുന്ന ആ മഴയിൽ മുറിയിലേക്ക് അരിച്ചിറങ്ങുന്ന ആ തണുപ്പിൽ തമ്മിൽ തമ്മിൽ ചൂടേകി എത്രയോ നേരം

💬 Comments

View all comments