0%

Chapter Title : ഗോപാലന്റെ ക്രിസ്മസ് ചാക്കോയുടെയും! [Master]

Author : Master Read All Parts 411

അയാളെ നുള്ളി. ഗോപാലന്‍ സുഖമില്ലാത്ത അവസ്ഥയിലും ചിരിച്ചു.

“പിള്ളേര്‍ എന്തിയെ ചാക്കൊച്ചാ...” അവന്‍ ചോദിച്ചു.

“അയ്യോ രണ്ടും അവിടുണ്ട്..ഇങ്ങോട്ട് വെളമ്പടി....” ചാക്കോ മേരിയോടു പറഞ്ഞു. അവര്‍ എല്ലാവര്‍ക്കും വിളമ്പി. കുട്ടികളുടെ മുഖം സന്തോഷം കൊണ്ട് വിടര്‍ന്നിരുന്നു.

“കഴിക്ക് മക്കളെ..വയറു നിറച്ച് കഴിക്ക്...ഇനി കോവാലന് പണിക്ക് പോകാന്‍ ആകുന്നത് വരെ ഈ കുഞ്ഞുങ്ങള്‍ക്ക് വേണ്ടത് ഞാന്‍ തരും..രണ്ടുപേരും വേണ്ടാന്ന് പറയരുത്...കേട്ടല്ലോ..” ചാക്കോ ഗോപാലനേയും സുമതിയെയും നോക്കിയാണ് അത് പറഞ്ഞത്.

അവര്‍ക്ക് മനസ്‌ നിറഞ്ഞു തുളുമ്പിയതിനാല്‍ പറയാന്‍ വാക്കുകള്‍ ഉണ്ടായിരുന്നില്ല.

“എടി മേരി..കര്‍ത്താവ് ജനിച്ചത് പശുത്തൊഴുത്തില്‍ ആണ്..അവിടെ മാത്രമേ അവന്‍ കാണൂ..നമ്മുടെ ആ കോണ്ക്രീറ്റ് മാളികയില്‍ അവനില്ലടി...ഈ സന്തോഷം നമുക്ക് അവിടെ കിട്ടുമോ....” അയാള്‍ ഭാര്യയോട്‌ ചോദിച്ചു. അവള്‍ പുഞ്ചിരിച്ചതെ ഉള്ളു.

“അയ്യാ..അങ്ങനെ ഞങ്ങളെ പട്ടിണി ഇടാമെന്ന് കരുതണ്ട... ദുഷ്ടന്‍ പപ്പാ....സുമതി ആന്റി ഞങ്ങള്‍ക്കും വേണം..”

ഷെറിനും ഷോണും ചാടിക്കയറി ഇരുന്നുകൊണ്ട് പറഞ്ഞു.

“പോടീ..നീയും പോടാ..രണ്ടിനും ഒരു ഗ്ലാസ് വെള്ളം പോലും കൊടുക്കരുത്..” ചാക്കോ പറഞ്ഞു.

“പോ ഇച്ചായാ..അവര് പിള്ളേരല്ലേ....”

സുമതി അവരുടെ പാത്രത്തിലെക്കും അപ്പവും കറിയും ഒഴിച്ചുകൊണ്ട് പറഞ്ഞു.....ഈ സമയത്ത് സ്വര്‍ഗ്ഗത്തില്‍ നിന്നും ആയിരം കണ്ണുകള്‍ ആ വീട്ടിലേക്ക് അസൂയയോടെ നോക്കുന്നുണ്ടായിരുന്നു...

💬 Comments

View all comments