Chapter Title : ഗോപിക 5 [Vivek]
എന്നിട്ട് എടി മണ്ടി എന്നും പറഞ്ഞ് ചെവിക്കു പിടിച്ചതോ.
ഗോപിക ചോദിച്ചു.ഞാൻ ഹാളിലേക്ക് വന്നപ്പോൾ കണ്ടാരുന്നു.ചിരിച്ചോണ്ട് ഗോപിക പറഞ്ഞു. അതോ അത് ഞാൻ ചെറിയൊരു മണ്ടത്തരം കാണിച്ചു. എന്ത് മണ്ടത്തരം രോഹിണി ചോദിച്ചു.അത് അവര് എല്ലാരും വരുന്നതിനു മുൻപ് ഞാൻ എന്തോ തിന്നോണ്ട് നടക്കുവല്ലാരുന്നോ. അപ്പോളാ ഫോൺ ബെല്ലടിച്ചത്.റസിയ ഇത്ത ആരുന്നു.ഞാൻ തിന്നോണ്ടിരുന്നതും എടുത്തോണ്ട് മുറിയിൽ പോയി അതും അവടെ വെച്ചിട്ട് ഫോണും എടുത്ത് ഉമ്മറത്തു വന്നു സംസാരിച്ചോണ്ടിരുന്നു.
ആകെ ഇത്ത മാത്രമാണല്ലോ എന്നെ വിളിക്കുവൊള്ളൂ.നാത്തുനാണേലും എന്നെ വല്യ സ്നേഹമാ.ഞാൻ പാമ്പ് കടിച്ചു മരിച്ചു പോയിന്നാ ഉപ്പ എല്ലാരോടും പറഞ്ഞെ അങ്ങനൊരുത്തി ജീവനോടില്ല എന്ന്.അതും കേട്ടിരുന്നുപോയമ്മേ .അതാ പറ്റിപ്പോയത്. ഏഹ് ഇതിനെന്തിനാ അവൻ വഴക്കു പറഞ്ഞേ.ഒന്നുമില്ലേലും സ്വന്തം നാത്തൂനേ അല്ലെ വിളിച്ചേ. അവരല്ലേ നിന്നെ അവനൊപ്പം പോരാൻ മതിലുചാടാൻ സഹായിച്ചേ.രോഹിണി ചോദിച്ചു. ഈ ഈ റസിയ ഇത്തയോട് സംസാരിച്ചതിനല്ല വിച്ചുവേട്ടൻ വഴക്കു പറഞ്ഞത്.ബേനസീർ ചമ്മലോടെ പറഞ്ഞു.പിന്നെ ഗോപികയും രോഹിണിയും ഒരുമിച്ച് ചോദിച്ചു. ഞാനാ തിന്നോണ്ട് പോയത് പുതിയ ഡ്രെസ്സിന്റെ പുറത്താ വെച്ചത്.അത് ചീത്തയായി.അതിന് ഞാൻ ചീത്ത കേട്ടു.അവൾ കൊച്ചു പിള്ളേര് കഥ പറയുന്നത് പോലെ പറഞ്ഞു.
ബെസ്ററ് നീ എന്തുവാ തിന്നോണ്ട് പോയത്.രോഹിണി ചോദിച്ചു.ഒരു പ്ലേറ്റ് അവിയൽ.അതും നല്ല ചൂടൊള്ളത് പേപ്പർ താഴെ വെച്ച് അതിനു മണ്ടേൽ പ്ലേറ്റിൽ അവിയലും ഇട്ട് ചൂടന്നെന്നും പറഞ്ഞു തിന്നനോണ്ടാരുന്നു.ഗോപിക ചിരി അമർത്തി പിടിച്ചുകൊണ്ട് പറഞ്ഞു.അത് മാറാനായിട്ട് കൊണ്ടുവന്ന ഡ്രെസ്സിന്റെ പുറത്താ വെച്ചത്ഞാൻ.അവിയലിന്റെ എണ്ണ മെഴുക്ക് അതിൽ പിടിച്ചു. കൊറച്ചു ഭാഗം ഉരുകി. ബേനസീർ പറഞ്ഞു. ഞാനിത്രയെ ചെയ്തോള്ളൂ അതിനാ എന്നും
💬 Comments
View all comments