0%

Chapter Title : ?ഗോപികാവസന്തം? 2 [അജിത് കൃഷ്ണ]

കാര്യം സംസാരിക്കാൻ. ആദ്യം നിന്റെ ആഗ്രഹം അറിയണ്ടേ എന്നിട്ട് അല്ലെ ചോദിക്കാൻ പറ്റു...

ഗോപിക :എനിക്ക് ഓകെ ആണ്...

ഗ്ലോറി :അത് മതി ബാക്കി ഞങ്ങൾ സംസാരിച്ചോളാം...

ഗോപിക :റെഡി ആകുമോ..

ഗ്ലോറി :ആകും നീ വാ...

അവൾ ഗോപികയുടെ കൈയിൽ പിടിച്ചു കൊണ്ട് ഹോളിലേക്ക് വന്നു. ഗ്ലോറിയുടെ മുഖത്ത് ചിരി കണ്ടപ്പോൾ ജോണിന് കാര്യം മനസ്സിൽ ആയി. അരുണിന് സത്യത്തിൽ എന്താണ് അവിടെ നടക്കുന്നത് എന്ന് ഒരു പിടിത്തവും ഇല്ലായിരുന്നു. ഗ്ലോറി അരുണിനോട് ചോദിച്ചു..

ഗ്ലോറി :അരുൺ നിങ്ങൾ തിരിച്ചു പോയാൽ ഇവൾ ഇവിടെ ഒറ്റയ്ക്ക് അല്ലേ ഉള്ളു..

അരുൺ :അല്ല ഇപ്പോൾ നിങ്ങൾ ഒക്കെ ഉണ്ടല്ലോ...

ഗ്ലോറി :ങേ അപ്പോൾ ജോണിച്ചൻ ഒന്നും പറഞ്ഞില്ലേ...

അരുൺ :എന്ത്?

ജോൺ :അരുൺ അത് ഞങ്ങൾ തിരിച്ചു പോവുകയാണ്..

അരുൺ :ബാംഗ്ലൂർക്കോ എന്തുപറ്റി...പെട്ടന്ന്.

ജോൺ :ഹേയ് എന്റെ ബോസ് എന്നെ തിരിച്ചു വിളിച്ചു. ഇപ്പോൾ എന്റെ പോസ്റ്റ്‌ മാറ്റി സാലറി ഇൻക്രിമെന്റ് ഒക്കെ കൂട്ടി തന്നു. എന്തുകൊണ്ടും ഇപ്പോൾ എനിക്ക് അത് വലിയ ഒരു ഓപ്പർട്യൂണിറ്റി ആണ്.. അത് മാത്രം അല്ല ഞാൻ അവിടെ ചെന്നാൽ ഗ്ലോറിക്കും പഴയ കമ്പനിയിൽ തിരിച്ചു കയറാം. സൊ രണ്ട് പേർക്കും ജോലിയുമാകുമല്ലോ..

അരുൺ :അത് എന്തായാലും നന്നായി... രണ്ടാൾക്കും ജോലി ഉള്ളത് വീട്ടിലെ കാര്യങ്ങൾ ഒക്കെ കുറച്ചു കൂടെ എളുപ്പം ആകും..

ജോൺ :അതെ അത് തന്നെ ആണ് പറഞ്ഞു വരുന്നതും.

ഗ്ലോറി :അരുൺ അതിപ്പോൾ ഇവിടെയും അതെ അവസ്ഥ അല്ലേ..

അരുൺ :എന്ത്...

ഗ്ലോറി :ഞാൻ പറയുന്നത് കേൾക്ക്

💬 Comments

View all comments