Chapter Title : ?ഗോപികാവസന്തം? 4 [അജിത് കൃഷ്ണ] [Climax]
അവൾ ആ കാര്യം അറിഞ്ഞിട്ടില്ല. അവൾ ശ്യാമിന്റെ മധുര വാക്കുകളിൽ വിശ്വസിച്ചു കൂടെ പോകും.
അരുൺ :ഹരിതയുടെ നമ്പർ കൈയിൽ ഇല്ലേ നിനക്ക് വിളിച്ചു ഒന്ന് സംസാരിച്ചു കൂടെ. ഇത് അവളെ അറിയിക്കണം അല്ലെങ്കിൽ അവൾ അപകടത്തിൽ ആകും. നന്ദൻ എത്താൻ താമസിക്കും പക്ഷേ നമ്മുടെ മുൻപിൽ ഈ ഒരു രാത്രി മാത്രം ആണ് ഉള്ളത്...
ചൈതന്യ :ഞാൻ അന്ന് പറഞ്ഞില്ലേ ഒരിക്കലും ഒന്നും വിചാരിക്കാതെ ഇരിക്കുമ്പോൾ ആണ് സംഭവിക്കുന്നത്.
അരുൺ :അത് പറഞ്ഞിട്ട് കാര്യമില്ല... എങ്ങനെ എങ്കിലും ഹരിതയെ രക്ഷിക്കണം..
ചൈതന്യ :അപ്പോൾ ഗോപിക...!
അരുൺ :അടിച്ച വഴിയേ പോയില്ലെങ്കിൽ പോയ വഴിയേ അടിക്കുക.. ഞാൻ എന്റെ പരമാവധി ട്രൈ ചെയ്തു മനസ്സിൽ ആക്കണ്ടേ.
ചൈതന്യ :അത് തന്നെ ആയിരുന്ന് എന്റെ അവസ്ഥയും. ഒരിക്കൽ പോലും ഞാൻ എന്റെ തെറ്റുകൾ മനസ്സിൽ ആക്കാതെ വീട്ടുകാരെ പോലും എതിർത്തു ജോണിനെ സ്നേഹിച്ചു. എന്നിട്ടോ എല്ലാം എന്റെ അഹങ്കാരം ആയിരുന്നു. ഈ പ്രായത്തിന്റെ കുഴപ്പം ആണ് അരുൺ. തെറ്റിലേക്ക് ചെന്ന് കയറി കൊടുക്കുന്ന പ്രായം. ഞാൻ എങ്ങനെ ആണ് ഹരിതയോട് ഈ കാര്യം പറഞ്ഞു മനസ്സിൽ ആക്കും. ഞാൻ അവളോട് പറയുമ്പോൾ അവളുടെ അതേ പ്രായത്തിൽ എന്റെ അവസ്ഥ ഓർമ്മ വരുന്നു. ആരൊക്കെ എന്തൊക്കെ പറഞ്ഞിട്ടും തലയിൽ കേറാത്ത എന്റെ അവസ്ഥ. അവന്റെ പ്രണയത്തിൽ കണ്ണ് മഞ്ഞളിച്ചു പോയ എന്റെ ജീവിതം..
അരുൺ :എനിക്ക് മനസ്സിൽ ആയി സെന്റിമെന്റൽ അവസ്ഥ പറയാൻ നേരം ഇല്ല ഹരിതയെ വിളിക്കു കാര്യം പറ. ഞാൻ എന്തായാലും വീട്ടിലേക്ക് വന്നു കൊണ്ട് ഇരിക്കുക
💬 Comments
View all comments