Chapter Title : ?ഗോപികാവസന്തം? 4 [അജിത് കൃഷ്ണ] [Climax]
ആണ്.
ചൈതന്യ :ഉം ഓകെ..
അവൾ ഫോൺ കട്ട് ചെയ്തു കൊണ്ട് ഹരിതയുടെ നമ്പറിലേക്ക് കാൾ ചെയ്തു. മൂന്നു നാലു റിങ് കഴിഞ്ഞപ്പോൾ ഹരിത അറ്റന്റ് ചെയ്തു..
ഹരിത :ഹലോ ചൈതന്യ..
ചൈതന്യ :ഹരിത നീ എവിടെ ആണ്?
ഹരിത :ഞാൻ ഇവിടെ ഫ്ലാറ്റിൽ ഉണ്ട് എന്തെ...!
ചൈതന്യ :അല്ല ചോദിച്ചത് ആണ്... പിന്നെ എനിക്ക് നിന്നോട് ഒന്ന് സംസാരിക്കണം..
ഹരിത :ശ്യാമിന്റെ കാര്യം ആകും അല്ലേ. ചൈതന്യ നിന്നോട് ഞാൻ ഒരുപാട് തവണ പറഞ്ഞു ആവശ്യം ഇല്ലാതെ അവനെ കുറ്റപ്പെടുത്തി സംസാരിക്കരുത് എന്ന്. നിനക്ക് അറിയാല്ലോ അവനോടു ഈ കാര്യം ഞാൻ പറഞ്ഞാൽ നീ പിന്നെ ആ കമ്പനിയിൽ കാണില്ല..
ചൈതന്യ :എന്റെ പൊന്ന് ഹരിതേ നീ പോയി കൊണ്ട് ഇരിക്കുന്നത് വലിയ അപകടത്തിലേക്ക് ആണ്...
ഹരിത :ചൈതു ഇത് തന്നെ ആണ് നീ മുൻപും ന്നോട് പറഞ്ഞു കൊണ്ട് ഇരുന്നത്. എനിക്ക് അറിയില്ല എന്ത് അപകടം ആണെന്ന് ഇത്രയും നാൾ ഞാൻ ശ്യാമിന്റെ കൂടെ തന്നെ ആയിരുന്നു കഴിഞ്ഞത് എനിക്ക് ഇതുവരെ അങ്ങനെ ഒന്നും തോന്നിയട്ടില്ല.
ചൈതന്യ :വന്നു കഴിഞ്ഞു കരഞ്ഞിട്ട് കാര്യമില്ല ഹരിത ഞാൻ പറയുന്നത് വ്യക്തമായ് കേൾക്.. അവനു നിന്നോട് യഥാർത്ഥ പ്രണയം ആണെന്ന് ആണോ വിചാരിക്കുന്നത്. അവനു അങ്ങനെ ഇതുവരെ ഒരു പെണ്ണിനോട് തോന്നിയിട്ടില്ല. അവന്റെ കാമം ശമിപ്പിക്കാൻ ഒരു പെണ്ണ് അത് കഴിഞ്ഞാൽ അവൻ അവളെ കാണുന്നവർക്ക് കാഴ്ച്ച വെക്കും. ഈ കമ്പനിയിൽ വർക്ക് ചെയ്തിരുന്ന ഒരുപാട് പെൺകുട്ടികൾ അവന്റെ വലയിൽ വീണു നശിച്ചു പോയിട്ടുണ്ട്...
ഹരിത :ഉം
💬 Comments
View all comments