Chapter Title : ?ഗോപികാവസന്തം? 4 [അജിത് കൃഷ്ണ] [Climax]
ഇനീ എന്തെങ്കിലും ശ്യാമിനെ പറ്റി പറയാൻ ഉണ്ടോ... എനിക്ക് അറിയാൻ വയ്യാത്തത് കൊണ്ട് ചോദിക്കുവാ നിങ്ങൾക്ക് എല്ലാം എന്താ ശ്യാമിനോട് ഇത്രയും വിരോധം...
ചൈതന്യ :ഞാൻ എങ്ങനെ നിന്നോട് അത് പറഞ്ഞു മനസ്സിൽ ആക്കും..
ഹരിത :ചൈതു പ്ലീസ് അവൻ ഇവിടെ ഇല്ല പുറത്ത് പോയേക്കുവാ. എനിക്ക് നിന്നോട് സംസാരിച്ചു സമയം കളയാനും നേരം ഇല്ല. അവൻ വരുമ്പോൾ ഞങ്ങൾ പുറത്ത് പോകാൻ തീരുമാനിച്ചിരിക്കുവാ. സംസാരിച്ചു നിന്നാൽ വൈകും..
ചൈതന്യ : എന്ത് എവിടെ പോകാൻ...
ഹരിത :അവൻ വിളിച്ചു പറഞ്ഞത് ആണ് ഒരു പാർട്ടി ഉണ്ട് പോണം..
ചൈതന്യ :ഹരിത നിന്റെ നല്ലതിന് വേണ്ടി ആണ് പറയുന്നത് ആ പാർട്ടിക്ക് പോകരുത്..
ഹരിത :മതി മതി നീ ഒരുപാട് പറഞ്ഞു ഇനി ശ്യാമിന്റെ മേലിൽ കുറ്റം ചുമത്തേണ്ട..കുറെ ആയി നിന്നോടുള്ള ഫ്രണ്ട്ഷിപ്പ് കൊണ്ട് ആണ് ഇത്രയും നാളും ഞാൻ ഇതെല്ലാം കേട്ടിട്ട് ഇരുന്നത്. ഇനി എനിക്ക് പറ്റില്ല ഒരാളെ പറ്റി അനാവശ്യം പറയുന്നതിന്ന് ഒരു മര്യാദ ഉണ്ട്. ഇനി ഈ കാര്യം പറഞ്ഞു നീ എന്നേ വിളിച്ചേക്കല്ല്.
ഹരിത ദേഷ്യം കൊണ്ട് ഫോൺ കട്ട് ചെയ്തു.. നിസ്സഹായ ആയി ചൈതന്യ അവിടെ തന്നെ നിന്നു. എന്ത് ചെയ്യും നന്ദൻ ഇപ്പോഴും വന്നു കൊണ്ട് ഇരിക്കുന്നതേ ഉള്ളു. അവൾ കാറിന്റെ കീ എടുത്തു ഇറങ്ങാൻ ഒരുങ്ങിയപ്പോളേക്കുയും ഡോർ നോക് ചെയ്യുന്ന ശബ്ദം മുഴങ്ങി കേട്ടു. വേഗം പോയി ഡോർ തുറന്നപ്പോൾ അവശനായി നിൽക്കുന്ന അരുണിനെ കണ്ടു. അവന്റെ ഒരു കൈ തലയുടെ പിറകിൽ ചേർത്ത് പിടിച്ചിരിക്കുക ആണ്.
💬 Comments
View all comments