Chapter Title : ?ഗോപികാവസന്തം? 4 [അജിത് കൃഷ്ണ] [Climax]
ആയിട്ട് ആണ് മറ്റൊരു പുരുഷനിൽ അവൾക്ക് ആരാധന തോന്നുന്നത്. അവനോടു എന്തോ മാനസികമായി ഒരു ഇഷ്ടം അവൾക്ക് തോന്നി തുടങ്ങി. വണ്ടി വീട് എത്തിയപ്പോൾ അവൻ കാറിന്റെ പുറത്തേക്ക് ഇറങ്ങി ഗേറ്റ് തുറന്നു പുറത്തേക്ക് ഇറങ്ങി അവളെ ഒന്ന് നോക്കി. ഒരു പുഞ്ചിരി മുഖത്ത് കാണിച്ചു കൊണ്ട് താങ്ക്സ് പറഞ്ഞു. ചൈതന്യക്ക് എന്തോ അവളുടെ ഇഷ്ടം തുറന്നു പറയണം എന്നുണ്ടായിരുന്നു. പക്ഷേ അവൻ ഇപ്പോൾ ആ അവസ്ഥയിൽ അല്ലെന്ന് അറിയാം പിന്നെ എങ്ങനെ. പോയാൽ പിന്നെ അരുണിനെ കാണാൻ പറ്റുമോ.. അവളുടെ മനസ്സ് പിടഞ്ഞു.. അപ്പോഴേക്കും അവൻ ഗേറ്റ് ഭാഗത്ത് നിന്ന് നടന്നു അകന്നു. എന്തോ ഒരു വേദന മനസ്സിൽ കടന്നു കൂടിയ പോലെ അവൾക്ക് തോന്നി വീട്ടിലേക്കു തിരിഞ്ഞു കയറിയതും പിറകിൽ നിന്ന് ഒരു വിളി. അവൾ പെട്ടെന്ന് തിരിഞ്ഞു നോക്കി..
അരുൺ :ചൈതന്യ...
ചൈതന്യ :എന്താ...എന്തെങ്കിലും പറയാൻ വന്നത് ആണോ..
അവൻ പറയാൻ വരുന്നത് എന്തെന്ന് അവൾ ഒരുപാട് കൊതിച്ചു...
അരുൺ :അത് എന്റെ ഒരു ബാഗ് കറിനുള്ളിൽ ഉണ്ട്..
ചൈതന്യ മുഖം പെട്ടെന്ന് ഒന്ന് വാടി പോയി. അവൾ തല കുലുക്കി കൊണ്ട് കാറിന്റെ അടുത്തേക്ക് വന്നു. ഡോർ തുറന്നു ഉള്ളിൽ ഉണ്ടായിരുന്ന ബാഗ് എടുത്തു അവനു നീട്ടി..
അരുൺ :താങ്ക്സ് ഇത് ഒരാൾക്ക് ഉള്ള ഗിഫ്റ്റ് ആണ്... അപ്പോൾ പിന്നെ പോട്ടെ ഞാൻ..
ചൈതന്യ :ഒരായിരം വെട്ടം പോകേണ്ട എന്ന് മനസ്സിൽ പറഞ്ഞു കൊണ്ടേ ഇരുന്നു..
അരുൺ :എന്നാൽ ശെരി...
ഗേറ്റിനു മുകളിൽ കൂടി അവൻ അവൾക് ഷേക്ക് ഹാൻഡ് കൊടുത്തു
💬 Comments
View all comments