Chapter Title : ഗ്രേസ് എന്റെ തന്റേടി [Love Lord]
എടുക്കാൻ ശ്രമിക്കുമ്പോൾ അവൻ മനഃപൂർവ്വം കൈ തട്ടിച്ച് അവളെ സഹായിച്ചു. അവന്റെ വിരലുകൾ അവളുടെ കൈകളിൽ സ്പർശിച്ചപ്പോൾ ഗ്രേസ് ഒന്ന് വിറച്ചു.
"നിങ്ങൾ ഇപ്പോഴും എന്നെ പേടിക്കുകയാണോ ഗ്രേസ്?" രാഹുൽ അവളുടെ മുഖത്തേക്ക് നോക്കി പതുക്കെ ചോദിച്ചു.
"നിന്നെ പേടിക്കാനോ? എന്തിന്?" ഗ്രേസ് ആത്മവിശ്വാസം വീണ്ടെടുക്കാൻ ശ്രമിച്ചു.
"പിന്നെ എന്തിനാണ് ഞാൻ അടുത്ത് വരുമ്പോൾ ഇങ്ങനെ പതറുന്നത്? നിങ്ങളുടെ കൈകൾ വിറയ്ക്കുന്നുണ്ടല്ലോ," അവൻ ഒരു വശ്യമായ ചിരിയോടെ അവളെ നേരിട്ടു. "സ്റ്റേഷനിൽ വെച്ച് എന്നെ പുച്ഛിച്ച ആ ധൈര്യമൊന്നും ഇപ്പോഴില്ലേ?"
ഗ്രേസ് പാത്രം താഴെ വെച്ച് അവനെ നേരിട്ടു. "രാഹുൽ, നീ പരിധി വിടുകയാണ്. ഞാൻ നിന്റെ അമ്മയുടെ സുഹൃത്താണെന്ന കാര്യം മറക്കരുത്."
"ഞാൻ ഒന്നും മറന്നിട്ടില്ല," രാഹുൽ ഒരു ചുവട് കൂടി മുന്നോട്ട് വെച്ചു. അവൾക്കും ഭിത്തിക്കും ഇടയിൽ അവൻ അവളെ തളച്ചു.
അവന്റെ രണ്ടു കൈളും അവളുടെ ഇടുപ്പിൽ പിടച്ചുകൊണ്ട് അവളെ വശ്യമായി ഒന്ന് നോക്കി അവൻ പറഞ്ഞു. അവൾ ഒരു നിമിഷം ഞെട്ടി പോയി അവൻ അങ്ങനെ ചെയ്തതിൽ.
"അന്ന് നിങ്ങൾ എന്നെ അപമാനിച്ചപ്പോൾ അനുഭവിച്ച അതേ അവസ്ഥയിലാക്കാൻ എനിക്ക് ഇപ്പോൾ നിങ്ങളെക്കൊണ്ട് സാധിക്കും. പക്ഷേ... എനിക്ക് അതിന് താല്പര്യമില്ല. കാരണം, ഇപ്പോൾ എനിക്ക് നിങ്ങളെ തകർക്കുന്നതിനേക്കാൾ ഇഷ്ടം നിങ്ങളെ കാണുന്നതാണ്."
ഗ്രേസിന്റെ ശ്വാസം വേഗത്തിലായി. അവനെ തള്ളിമാറ്റാൻ അവൾക്ക് കഴിയുമായിരുന്നു, പക്ഷേ അവളുടെ ശരീരം അതിന് വിസമ്മതിക്കുന്നത് പോലെ അവൾക്ക് തോന്നി. രാഹുൽ അവളുടെ കണ്ണുകളിലേക്ക് നോക്കി. ആ നോട്ടത്തിൽ പ്രതികാരത്തേക്കാൾ ഉപരിയായി ഒരുതരം മോഹം കലർന്നിരിക്കുന്നത് ഗ്രേസ് തിരിച്ചറിഞ്ഞു.
പെട്ടെന്ന്
💬 Comments
View all comments