0%

Chapter Title : ഗുരുദക്ഷിണ [J. K.]

Author : kkstories Read All Parts 7.7K

സഹായം ആയിക്കോട്ടെന്നു വച്ചപ്പോ.... ഹ്മ്മ്മ് " അവൻ കെറുവിച്ചു കൊണ്ടു പറഞ്ഞു.

ഞാൻ ആലോചിച്ചു നോക്കിയപ്പോൾ ഇത് നല്ല ഐഡിയ ആയി തോന്നി.

" നീ പിണങ്ങല്ലേ....ഹിഹിഹി.... നീ തന്നെ എന്റെ ഗുരു.. "

" ഹിഹി... ഗുരു ദക്ഷിണ വേണംട്ട... " അവൻ ചിരിച്ചു കൊണ്ടു പറഞ്ഞു..

" നിന്റെ പഠിപ്പിക്കൽ എങ്ങനെ ഉണ്ട് എന്ന് നോക്കട്ടെ... പാണ്ടി ലോറിയുടെ അടിയിൽ പോയില്ലേൽ ഗുരു ദക്ഷിണ സെറ്റ് ആക്കാം.. ഹഹഹ " ഞാൻ വീണ്ടും അവനെ കളിയാക്കി..

" ഓഹ് അങ്ങനെ ആവട്ടെ... അപ്പൊ നാളെ തുടങ്ങാം... "

" വോക്കെ... അപ്പൊ നാളെ.... """

അടുത്ത ദിവസം തന്നെ ഡ്രൈവിംഗ് പഠനം തുടങ്ങി. ആളൊഴിഞ്ഞ റോഡ് എത്തിയപ്പോൾ ഞങ്ങൾ സീറ്റ് മാറി ഇരുന്നു. ഞാൻ ഡ്രൈവിംഗ് സീറ്റിലും അവൻ എന്റെ തൊട്ടു അപ്പുറത്തും. എന്റെ പേടിയും, പരിജയ കുറവും കാരണം ഞാൻ ചെയ്തത് എല്ലാം അബദ്ധം ആയിരുന്നു. ആരുടെ ഒക്കെയോ കുരുത്തം കൊണ്ടു ഒരു ആക്‌സിഡന്റ് ഉം ഒഴിവായി. എങ്ങനെ ഒക്കെയോ വണ്ടി നിർത്തി.

ഞാൻ അത്യാവശ്യം നല്ല രീതിയിൽ തന്നെ പേടിച്ചു. പിന്നെ വണ്ടി എടുക്കാൻ ആകെ ഒരു ടെൻഷൻ.

" ചേച്ചി ടെൻഷൻ ആവണ്ട... തുടക്കത്തിൽ എല്ലാവരും ഇങ്ങനെ ഒക്കെ തന്നെയാ.... " അവൻ എന്നെ അശ്വസിപ്പിച്ചു.

"മ്മ്മ്മ്മ് " ഞാൻ ഒന്ന് മൂളിയെ ഉള്ളു

"നമുക്ക് ഒന്നുകൂടി നോക്കിയാലോ?? " അവൻ ചോദിച്ചു..

പക്ഷെ എന്റെ പേടി മാറിയില്ല. റിലേക്സ് ആവാൻ ഞാൻ ശ്രമിച്ചു.. പക്ഷെ ഒരു കാര്യവും ഉണ്ടായില്ല..

💬 Comments

View all comments