Chapter Title : ഹാദിയ ഒരു മുത്ത് 5 [ജോർജ് സാർ]
അത് ഹാദി ഇല്ല പക്ഷെ സിനാൻറെ എല്ലാ കൂട്ടുകാരും ഒരുമിച്ച് ഉള്ള ഒരു ഫോട്ടോ....
ഹാദി ഫോൺ എന്റെ കയ്യിൽ നിന്ന് വാങ്ങി.. നോക്കി
ഹാദി അതൊന്ന് zoom ചെയ്ത് നോക്ക് അവന്റെ ഇടത്ത് ഭാഗത്ത് ബാക്കിൽ നിൽക്കുന്ന കറുത്ത ഷർട്ടും കൂളിങ് ഗ്ലാസും ഇട്ട് നിക്കുന്നത് ആരാ എന്ന്...
ഇത് റിയു അല്ലെ woow എന്താ ലുക്ക്.. ഏത് പെണ്ണും വീഴും...അന്ന് എന്റെ കല്യാണത്തിന് ഉണ്ടായിരുന്നു അല്ലെ അന്ന് എന്നെ വിളിച് ഇറക്കി കൊണ്ട് പൊയ്ക്കൂടേ
അല്ല റിയു അല്ലെ ഫ്രണ്ട്സ് ആണോ എന്ന് ചോദിച്ചപ്പോൾ ഒന്നും മിണ്ടാതെ ദേഷ്യപ്പെട്ടെ.... അപ്പോൾ ഇത്....
ഫോൺ ഇങ് കൊണ്ട വേറേ ഒരു ഫോട്ടോ കാണിക്കാം..
അവൾ തന്നു
ഫോട്ടോ എടുത്ത് ഞാൻ അവളുടെ കയ്യിൽ ഫോൺ കൊടുത്തു....അതൊരു പത്ര വാർത്ത ആയിരുന്നു
ഉറക്കെ വായിക്ക്...
മയക്ക് മരുന്ന് കടത്തൽ സൗദിയിൽ യുവാവ് പിടിയിൽ...
ചെമ്പേരി മുക്കിൽ താമസിക്കുന്ന 24 വയസ്സുള്ള റിയാസ് ഹംസ ആണ് സൗദി പോലീസിന്റെ പിടിയിൽ ആയത്......
ഹാദി എന്നെ നോക്കി... റിയു ഇത്
അതെ എത്ര ദ്രോഹിച്ചാലും സിഗററ്റ് കൊണ്ട് പൊള്ളിച്ചാലും നീ ഇക്കാക്ക എന്ന് മാത്രം വിളിക്കുന്ന നിന്റെ സിനാൻ എനിക്ക് തന്ന സമ്മാനം....
ഹാദി ഫോൺ ഓഫ് ആക്കി എന്നെ കെട്ടിപ്പിടിച്ചു... മോനു.. അവനാണോ..
അതെ അവൻ അവന്റെ കസിന്റെ മരുന്നും കുറച്ച് അച്ചപ്പവും ആണ് നീ എന്തായാലും പോകുമ്പോൾ കൊണ്ട് പോ കസിൻ തന്നെ വന്നു വാങ്ങും എന്ന് പറഞ് തന്ന് വിടുമ്പോൾ... അവന്റെ ചതി ഞാൻ പ്രതീക്ഷിച്ചില്ല
💬 Comments
View all comments