Chapter Title : ഹാദിയ ഒരു മുത്ത് 5 [ജോർജ് സാർ]
അതും എന്റെ വീട്ടിൽ നിന്ന് ഇടക്കിടക്കെ വന്നു ഭക്ഷണം വരെ കഴിക്കുകയും എന്റെ ഉമ്മയുടെ മുന്നിൽ നല്ല മോൻ ആയി നടന്ന ഇവൻ....
ഹാദി ദേഷ്യം കൊണ്ട് വിറച്ചു എന്താ ഉണ്ടായേ പറ....
പറയാം ഹാദി നീ അറിയണം അവൻ ശരിക്കും എന്താണ് എന്ന്... അല്പം പൈസക്ക് വേണ്ടി അവൻ എന്നെ ചതിച്ചു സമ്മതിച്ചു...ഞാൻ പിടിക്കപ്പെടില്ല എന്ന അമിത ആത്മ വിശ്വാസത്തിൽ ചെയ്തു പോയി എന്ന് കരുതാം പക്ഷെ അതിനേക്കാൾ വലുത് അവൻ എനിക്ക് തന്നു...
എന്തെ..
പറയാം ഹാദി
അവിടെന്ന് അറബി പോലീസ് എന്നെ തൂക്കി എടുത്ത് കൊണ്ട് പോയി ആദ്യം ഒരു മുറിയിൽ പൂട്ടി ഇട്ടു... ആത്മഹത്യ ചെയ്യാതെ ഇരിക്കാൻ ഡ്രസ്സ് ഒക്കെ അഴിച് വാങ്ങും..
ആ ac റൂമിൽ തണുത്തു വിറച്ചു കുറേ നേരം പിന്നെ ജയിൽ.... ഈ കേസിന് വന്നു പെടുന്നവർ അനുഭവിക്കുന്നത് നിന്നോട് പറഞ്ഞ മനസ്സിലാവില്ല..
ഏതോ നാട്ടിൽ ഒരു ജയിലിൽ ഞാൻ നിലവിളിച്ചു കരഞ്ഞാൽ മനസ്സിലാവാത്ത ഭാഷ സംസാരിക്കുന്ന ആൾകാർക്കിടയിൽ രണ്ടര വർഷം.... എന്തോ ഭാഗ്യത്തിന് അത്രയേ കിടക്കേണ്ടി വന്നുള്ളൂ.... എന്റെ ചില സുഹൃത്തുക്കൾ പല ആൾകാർ വഴി എന്റെ അവസ്ഥ പറഞ്ഞും ഇത് വരെ ഇങ്ങനെ ഉള്ള ആളല്ല എന്ന് മനസ്സിലാക്കി രാഷ്ട്രീയ കാരെ കൊണ്ടും മത നേതാക്കളെ കൊണ്ടും പറയിപ്പിച്ചു പലരും ഇടപെട്ട് രണ്ടര വർഷത്തിന് ശേഷം ഞാൻ നാട്ടിലേക് വന്നു....വരുന്നതിന് രണ്ട് ദിവസം മുൻപ് ഉപ്പ മരണപ്പെട്ടു
പക്ഷെ എന്റെ ഉപ്പ എനിക്ക് വേണ്ടി ഒരു വിരൽ പൊലും അനക്കിയിരുന്നില്ല എന്നെ കാണാൻ പൊലും
💬 Comments
View all comments