Chapter Title : ഹാൻഡ്‌സ് അപ്പ് മമ്മി [Polo]
വന്നു, വീക്കിലി ഷോപ്പിംഗ്, ബ്യൂട്ടിപാർലർ വിസിറ്റ് എല്ലാം വർധിച്ചു, എങ്കിലും അവൾ ഒരു ലിമിറ്റ് വച്ചിരുന്നു.
അധികവും നൈറ്റ് ഡ്യൂട്ടി എടുത്തിരുന്നു. പകൽ അവൾ വിനോദങ്ങൾക്കു വേണ്ടി മാറ്റി വച്ചു.അവൾ പലപ്പോഴും തന്റെ മകനെ ശ്രെദ്ധിച്ചിരുന്നില്ല, പുതിയ കാലാവസ്ഥ അവളെ പോലെ തന്നെ അവനിലും മാറ്റങ്ങൾ വരുത്തിയിരുന്നു, അവൾ അവളുടെ മകനിൽ നിന്നും മെല്ലേ അകന്നു. മകന്റെ ആദ്യ സെമിന്റെ എക്സാം അടുത്തിരുന്നു അവൾ മകനെ അൽപ്പ നേരം മാത്രം ആണ് നേരിൽ കാണുന്നത് കാണുന്നത്. എങ്കിലും അവൾ അതിൽ പ്രാധാന്യം കൊടുക്കാതെ മുന്നോട്ട് പോയി.
തന്റെ മകന്റെ ആദ്യ സേം എക്സാം കഴിഞ്ഞ് റിസൾട്ടും വന്നു, നന്നായി പഠിച്ചുകൊണ്ടിരുന്ന അവന് അതാ 2 സപ്ലി, തന്റെ മകൻ 2 വിഷയത്തിന് തോറ്റിരിക്കുന്നു, അവളെ അത് ഒരുപാടു ദേഷ്യം പിടിപ്പിച്ചു,തന്റെ ഉള്ളിൽ എവിടെയൊക്കെയോ ഉണ്ടായിരുന്ന ദേഷ്യം അവളിൽ ഉടലെടുത്തു.തന്റെ പ്രതീക്ഷ അവളിൽ നിന്നും അകലുന്ന പോലെ അവൾക്ക് തോന്നി, റിസൾട്ട് അറിഞ്ഞ അവൾ അവൾ ആ ദേഷ്യത്തിൽ അവനെ പൊതിരെ തല്ലി, പോലീസ് മുറകൾ പലതും അവൾ അവിടെ പ്രയോഗിച്ചു,തന്റെ ഭർത്താവ് സൃഷ്‌ടിച്ച നിരാശകളിലുണ്ടായ ദേഷ്യം പോലും അവൾ അവനിൽ തീർത്തു, അവളുടെ ദേഷ്യവും സങ്കടവും അവനെ ഒരുപാട് വിഷമിപ്പിച്ചു.ആ ദേഷ്യത്തിൽ അവൻ മുറിയിൽ പോയി കതക് വലിച്ചടച്ചു അവൻ ബെഡിൽ സങ്കടത്തോടെ കിടന്നു.അവൻ ആ വിഷമത്തിൽ തന്നെ തന്റെ പഴയ ജീവിതത്തെ പറ്റി ചിന്തിച്ചു.
അതുലിനും അവന്റെ അമ്മയെ പോലെ തന്നെ ഒരു പുതു ജീവിതത്തിന്റെ തുടക്കാമായിരുന്നു ഇവിടുത്തെ ആദ്യ ദിനം , തന്റെ ഇതുവരെ
💬 Comments
View all comments