0%

Chapter Title : ഹലോ [ഋഷി]

Author : ഋഷി Read All Parts 2.3K

നന്നായി നോക്കി. പക്ഷേ അമ്മയ്ക്ക് രണ്ടു തവണ അബോർഷനായി...

കുറച്ചു ചികിത്സകളൊക്കെ കഴിഞ്ഞ് മൂന്നാമതും ഗർഭിണി ആയപ്പോൾ അച്ഛൻ മുൻകരുതലുകളെടുത്തു. അവസാനം ആശുപത്രിയിൽ ഒരാഴ്ച മുന്നേ പിറന്നു വീണ എന്നെക്കാണാൻ എസ്റ്റേറ്റിൽ നിന്നും മഴയത്ത് കാറോടിച്ചുവന്നപ്പോൾ വണ്ടി ആക്സിഡൻ്റായി അച്ഛൻ സ്പോട്ടിൽ മരിച്ചു.. അതോടെ കണ്ണുപോലും മിഴിയാത്ത എന്റെ കഷ്ടകാലവും തുടങ്ങി. കൊറച്ചു ജ്യോതിഷം ഒക്കെയറിയാവുന്ന മുത്തശ്ശി ഞാൻ പൂയം നക്ഷത്രത്തിൽ ജനിച്ചത് അച്ഛന്റെ കാലനായിട്ടാണെന്ന് വിധിയെഴുതി. എന്നെയാർക്കും കണ്ടൂടാതായി. അമ്മേടെ പാലുകുടിക്കണതു പോയിട്ട് അമ്മയാണ് ആ സ്ത്രീയെന്നു മനസ്സിലാക്കിയത് നാലു വയസ്സുള്ളപ്പോഴാണ്. അപ്പോ എന്റെയൊറ്റപ്പെടൽ മീനാമ്മയ്ക്കു മനസ്സിലാവുമല്ലോ...

ആ.. തരംഗങ്ങളിലൂടെ ചൂടുള്ള നിശ്വാസമെന്നെ പൊതിഞ്ഞു... കിച്ചൂ... നിന്റെ അവസ്ഥ ഞാൻ മനസ്സിലാക്കാൻ ശ്രമിക്കുകയാടാ...ന്നാലും കുഞ്ഞമ്മമാരോ...അല്ലേല് അച്ഛന്റെ തറവാട്ടുകാരോ.... അവർക്ക് നിന്നോടൊള്ള ബന്ധം?

കുഞ്ഞമ്മമാര് അമ്മേം മുത്തശ്ശീം പെരുമാറണതിനേക്കാളും മോശമായാണ് എന്നെ ട്രീറ്റ് ചെയ്തത്.

പിന്നെയച്ഛന്റെ വീട്ടുകാര്! അമ്മ മൂത്തയാളായിരുന്നെങ്കിൽ അച്ഛൻ ഏറ്റവും ഇളയ കുട്ടിയായിരുന്നു. കൊച്ചു ദേവൻ എന്ന പേര് ചുരുക്കി കൊച്ചേവൻ ന്നാണ് അച്ഛന്റെ വീട്ടില് വിളിച്ചിരുന്നത്.എല്ലാവർക്കും വല്ല്യ ഇഷ്ടമായിരുന്നു. അപ്പോൾ അമ്മേം മുത്തശ്ശീം കൂടെ എറക്കിയ ബുള്ളറ്റിനുകൾ അവരങ്ങ് വിഴുങ്ങി. ബാക്കി ഞാൻ പറയണോ മീനട്ടീച്ചറേ!

ഹഹഹ... ആ കൊതിപ്പിക്കുന്ന ചിരി വീണ്ടും! എന്നാലും നിന്റമ്മയെങ്ങനെയാടാ ഒറ്റ മോനെ ഇത്രേം വെറുത്തു പിരിഞ്ഞിരിക്കണത്! വല്ലാത്തൊരു സ്ത്രീ തന്നെ!

ആ... അതു പറഞ്ഞില്ല. എനിക്കഞ്ചു വയസ്സായപ്പോ അമ്മ വീണ്ടും കല്ല്യാണം കഴിച്ചു. വേണുഗോപാൽ എന്നാണ് കെട്ടിയവന്റെ പേര്. ഞാൻ വല്ലപ്പോഴും സംസാരിക്കേണ്ടി വന്നാൽ വിളിച്ചിരുന്നത് വേണുവച്ഛൻ എന്നായിരുന്നു. പുള്ളിയെന്നോട് ന്യൂട്രലായിരുന്നു. എന്നെ സ്ക്കൂളിൽ ചേർക്കാനും,

💬 Comments

View all comments