0%

Chapter Title : ഹലോ [ഋഷി]

Author : ഋഷി Read All Parts 1143

വാതിലിൽ മുട്ടി.

ഞാനൊന്നു മുഖം കഴുകി താഴെച്ചെന്നപ്പോൾ ചൂരൽക്കസേരയിൽ സൂസിട്ടീച്ചറിരിക്കുന്നു. എന്നെക്കണ്ടപ്പോൾ ടീച്ചറെണീറ്റു. പരസ്പരം നോക്കിനിന്ന കുറച്ചു നിമിഷങ്ങൾ!

നിന്നെ ഞാൻ കിച്ചൂന്നു വിളിച്ചോട്ടെ? ആ മുഖം തുടുത്തിരുന്നു. വലിയ കണ്ണുകൾ വിടർന്ന്... എന്നെയുറ്റു നോക്കി.. ഇവിടെ പറഞ്ഞുകേട്ടതാണ്... ഒരു മന്ദഹാസം മിന്നിമാഞ്ഞു..

എന്റെ നാവിറങ്ങിപ്പോയിരുന്നു. വെറുതെ തലകുലുക്കി..

നീ രണ്ടുദിവസത്തെ ഡ്രെസ്സെടുത്തോളൂ. പതിനൊന്നു മണിക്ക് ഓഫീസിന്റെവിടെ വരണം. നീ വരില്ലേ?

പിന്നെയും തലയാട്ടി. ടീച്ചർ നടന്നകന്നു...

ന്തിനാടാ അവളു വന്നത്? മീനാമ്മ പിന്നേം! ഞാനുള്ളിൽ ചിരിച്ചു...

ഡാ... നിയ്യവിടിരുന്ന് കിണിക്കണത് നിക്കു കാണാം. നിന്നെയെന്റെ കയ്യില് കിട്ടൂലോ! അപ്പം കാട്ടിത്തരണ്ട്! മീനാമ്മ ഭീഷണി മുഴക്കി.

ബാക്കിയുള്ള കഥ കേക്കണോ വേണ്ടയോ? ഞാൻ ചിരിയടക്കി ചോദിച്ചു...

ആ... ആവശ്യംന്റെയായില്ലേ! നിയ്യ് പറയടാ മോനൂ.. സ്വരത്തിൽ തേനും മുള്ളും!

ബസ്സിൽ ടീച്ചറോട് മുട്ടിയുരുമ്മി ഇരുന്നപ്പോൾ മനസ്സിൽ ചോദ്യങ്ങളുയർന്നിരുന്നു. എന്നാലും ആ വിഷമമില്ലായിരുന്നു. മാത്രമല്ല ടീച്ചർക്കെന്നോട് ഒരു പ്രത്യേക താല്പര്യമുണ്ടെന്നും തോന്നി. അരമണിക്കൂർ യാത്ര. മരങ്ങളും, കടകളും, ഇടവഴികളും പിന്നിലേക്കോടുന്നതും നോക്കിയിരുന്നു...

കിച്ചു വരൂ... ഞാൻ പതിവുപോലെ ഉള്ളിലേക്ക് വലിഞ്ഞ് മന്ദഗതിയിൽ നടന്നു തുടങ്ങിയപ്പോൾ ടീച്ചറെന്റെ കൈക്കുപിടിച്ച് ഒപ്പം നടത്തി. ബാഗ് ഒരു ബാക്ക്പാക്ക് ടൈപ്പായിരുന്നതോണ്ട് കൈകൾ സ്വതന്ത്രമായിരുന്നു. അഞ്ചാറു മിനിറ്റ്. ഒരു വളവുതിരിഞ്ഞപ്പോൾ ഇത്തിരി ഉള്ളിലേക്ക് കേറി ഒരോടിട്ടവീട്. മേരി വില്ല.. ഉയരം കുറഞ്ഞ ചുവന്ന കല്ലുകൾ കെട്ടിയ മതിലിൽ ബൊഗൈൻവില്ലകൾ പടർന്നുകിടന്നു... ചുവപ്പും പിങ്കും കവർന്ന പൂക്കൾ...

മേരി, എന്റെ ഹസ്ബൻഡ് ജേക്കബിന്റെ അമ്മയാണ്... ജേക്കബ് ബാങ്കിലാണ്. രണ്ടുമാസം മുൻപ് പ്രൊമോഷൻകിട്ടി ഇപ്പോൾ പാറ്റ്നയിൽ ഓഫീസറാണ്. രണ്ടു വർഷമെടുക്കും നാട്ടിലേക്ക് ട്രാൻസ്ഫർ കിട്ടാൻ... ടീച്ചർ വീടെത്തിയപ്പോഴേക്കും ചരിത്രം ചുരുക്കിപ്പറഞ്ഞു...

അമ്മച്ചീ... ദേ ഇവനെ തല്ക്കാലം അങ്ങോട്ടേപ്പിക്കുവാന്നേ... ടീച്ചർ വാതിലു തുറന്ന ഭംഗിയുള്ള ഒരമ്മാമ്മേടെ കയ്യിലേക്ക് എന്റെ കൈ പിടിപ്പിച്ചു.. പിന്നെയകത്തേക്കു പോയി.

ചട്ടേം മുണ്ടുമുടുത്ത മേരിമ്മാമ്മ (അങ്ങനെ വിളിക്കാനാണ് അമ്മാമ പറഞ്ഞത്) എനിക്ക് അപ്പവും ഫിഷ്മോളിയും വിളമ്പി. ഞാൻ മൂക്കുമുട്ടെ ഞണ്ണി. വല്ലോം നേരെ കഴിച്ചിട്ട് ദിവസങ്ങളായിരുന്നു... കൈ കഴുകി കോട്ടുവായിടുന്ന കണ്ടപ്പോൾ അമ്മാമ എന്നെ വരാന്തയുടെ സൈഡിലുള്ള

💬 Comments

View all comments