0%

Chapter Title : ഹലോ [ഋഷി]

Author : ഋഷി Read All Parts 2.3K

രവി പോയപ്പോൾ ഒരു സിഗററ്റ് പായ്ക്കറ്റിനുള്ളിൽ ഹാഷു ഫില്ലുചെയ്ത കൊറച്ചു ബീഡികൾ വെച്ചിട്ടു പോയിരുന്നു. ഒരു മഴപെയ്തു വെള്ളം പൊങ്ങുമ്പഴോ അല്ലേല് വല്ല ഡ്രൈഡേ നിന്നെ ട്രാപ്പു ചെയ്യുമ്പോഴോ ഉപകരിക്കട്ടെ. ഒരു പാതി ആത്മീയ ലൈനിലേക്ക് വഴുതുന്ന അവൻ തലയിൽ കൈവെച്ചനുഗ്രഹിച്ചതാണ്. ഒരെണ്ണത്തിനു തീപ്പിടിപ്പിച്ച് ആഞ്ഞു വലിച്ചു. ആഹ്... സിരകളിലൂടെ നേർത്ത ലഹരിയൊഴുകുന്നു. ഉള്ളിലെ വിങ്ങൽ മെല്ലെയമരുന്നു. ..സോഫയിലേക്ക് മലർന്ന് കണ്ണുകളടച്ചു... ഒന്നുമോർക്കാൻ വയ്യ.

പതിയെ മനസ്സു ശാന്തമായി... ഫോണിന്റെ റിംഗ് ടോൺ വളരെ താഴ്ത്തിയിരുന്നു... ബോധമണ്ഡലത്തിലേക്ക് ഫിഫ്ത്ത് സിംഫണിയുടെ സംഗീതം അരിച്ചെത്തിയപ്പോൾ മെല്ലെ ആഴങ്ങളിൽ നിന്നും ഞാൻ പൊങ്ങിവന്നു.

പരിചയമില്ലാത്ത നമ്പറാണ്. എന്നാലുമെടുത്തു. ഹലോ... ആരാണ്? മനസ്സു പോലെ സ്വരവും ശാന്തമായിരുന്നു.

ഞാനാണ്.... മധുരസ്വരം.. സോറി. മൊബൈലിൽ വിളിച്ച നമ്പറുണ്ടായിരുന്നു. സംസാരിക്കാമോ? ഇല്ലെങ്കിൽ പറഞ്ഞോളൂ.. ഞാൻ വെച്ചേക്കാം...

നമ്പറിൽ നോക്കി. "തിരുനാവായ"... നാട്ടില് വടക്കെവിടെയെങ്ങാണ്ടാണ്... പഴയൊരു കഥ മനസ്സിൽ തികട്ടി.

മാമാങ്കം നടന്ന ഇടമാണോ? അപ്പുറത്ത് ശ്വാസമെടുക്കുന്ന ശബ്ദം! അതേ...

ഞാനിത്തിരിക്കൂടി ഒന്നിളകി സ്വസ്ഥമായി കിടന്നു. അപ്പോൾ ടീച്ചറെന്തിനാ വിളിച്ചേ!

ഹഹഹ.... നേർത്ത അലകൾ പോലുള്ള കുണുങ്ങിച്ചിരി... ദാപ്പോണ്ടായേ! കുട്ട്യല്ലേ ന്നെ വിളിച്ചത്!

ഇവരോടെന്നല്ല, ഏതെങ്കിലും പെണ്ണിനോടു വാദിച്ചു ജയിക്കാൻ പറ്റുമോ? ഓ... ഒന്നുമില്ല ടീച്ചർ. അവനോടൊരു കാര്യം പറയണമെന്നുണ്ടായിരുന്നു.

എന്താണ്, സ്വകാര്യാ? ന്നോട് പറയാൻ പറ്റ്വോ?

ഞാനൊരു നിമിഷം എന്തു പറയണമെന്നറിയാതെ ചിന്താക്കുഴപ്പത്തിലകപ്പെട്ടു. സ്വകാര്യമൊന്നുമല്ല ടീച്ചറേ! അവന്റെ അക്കൗണ്ടിലേക്ക് നാളെ കൊറച്ചു കാശു വരുമെന്നു പറയാനാണ്. കൊടുക്കാനുള്ളതാണ്... അതാ...

അതിനൊരു വാട്ട്സാപ്പു മെസേജ് വിട്ടാപ്പോരേ! അവരുടെ ചിരി...

ഞാനീ വാട്ട്സാപ്പും, ഫേസ്ബുക്കും, കണകൊണയുമെല്ലാമങ്ങ് ഡിലീറ്റു

💬 Comments

View all comments