0%

Chapter Title : ഹലോ [ഋഷി]

Author : ഋഷി Read All Parts 2.3K

എന്നെ സൂസിച്ചേച്ചീന്നു വിളിച്ചാ മതി. വിളിക്കോവോടാ?

രമണിച്ചേച്ചി എന്റെ മനസ്സില് മിന്നിമാഞ്ഞു. ഞാൻ തലയാട്ടി.

ബിജു വന്നെന്റെ കയ്യിൽത്തൂങ്ങി. ഞാനൊറ്റക്കൈത്തണ്ടയിൽ അവനെയിട്ടാട്ടി...ചെക്കനാർത്തു... പിന്നെ ഞങ്ങൾ തൊടിയിലേക്കിറങ്ങി...

ഒറ്റയ്ക്കു വളരുന്നതിന്റെ ഒരു പ്രശ്നം അവനൊള്ളത് എനിക്കു പെട്ടെന്നു പിടികിട്ടി. അവനേയും കൊണ്ടു ഞാൻ വീടിന്റെ വശത്തുള്ള ഇടവഴിയിലൂടെ നടന്നു. ക്ലാസ്സിലെ കാര്യങ്ങളും, അവന്റെയപ്പന്റെ വിശേഷങ്ങളും, മേരിമ്മാമ്മയുടെ കാര്യങ്ങളുമെല്ലാം അവൻ വാതോരാതെ പറഞ്ഞോണ്ടിരുന്നു... ഒരു കലുങ്കുവരെ നടന്നിട്ട് ഞങ്ങൾ തിരിഞ്ഞു..

വീട്ടിലെത്തിയപ്പോൾ ടീച്ചർ... അല്ല..ചേച്ചി ചായതന്നു. പിന്നെ ഞങ്ങളെല്ലാം ഒപ്പമിരുന്ന് ടീവി കണ്ടു. എന്തിനാണ് സൂസിച്ചേച്ചി എന്നെ വീട്ടിലേക്ക് ക്ഷണിച്ചത് എന്ന ചോദ്യം ഞാൻ മറന്നു... പിന്നെ ആദ്യമായി ഒരു ഫാമിലിയുടെ ഭാഗമായി സാധാരണ ഒരുമിച്ചു ചെയ്യുന്ന കാര്യങ്ങളിൽ മുഴുകി. എന്തൊരനുഭവമായിരുന്നൂന്നറിയാമോ... എല്ലായിടത്തും അവഗണിക്കപ്പെട്ടവന് കിട്ടിയത്!

മോനൂ... ആ സ്വരത്തിൽ അനുഭാവവും ഇത്തിരി ഈർപ്പവും കലർന്നിരുന്നു... എനിക്കറിയാടാ... നിയ്യ് പറയടാ...

അന്നു പിന്നെ അത്താഴവും കഴിച്ച് പോയിക്കിടന്നു.... ആ ഒരു കാര്യം... കഴിക്കുന്നതിനു മുൻപ് മേരിമ്മാമ്മ ദൈവത്തിനു നന്ദി പറഞ്ഞു പ്രാർത്ഥിച്ചു... എല്ലാവരും തല കുനിച്ചു കുരിശു വരച്ചു. ഞാനും. അതുമൊരു പുതുമയായിരുന്നു.

പിറ്റേ ദിവസം സൂസിച്ചേച്ചി അതിരാവിലേ പല്ലുംതേച്ച് ഓരോ കട്ടനും ചെലുത്തീട്ട് എന്നേംകൊണ്ട് നടക്കാനിറങ്ങി. ലുങ്കിയും മാടിക്കുത്തി ഞാൻ ഫ്രീയായി നടന്നു.

മോനേ... നീ പറ... എന്താണ് നിന്റെ കഥ? നീയെന്താ വെക്കേഷന് വീട്ടിപ്പോവാത്തേ? ഇനി വീടില്ല.. അമ്മയില്ല.. ഇത്തരം നുണയൊന്നും വേണ്ട. ഞാൻ റിക്കാർഡ് നോക്കി... ചേച്ചി നടക്കുന്നതിനിടെ പറഞ്ഞു...

ഞങ്ങളപ്പോൾ പള്ളിയുടെ പടവുകൾ കയറുകയായിരുന്നു..

സൂസീ... ഈശോമിശിഹായ്യ്ക്കു സ്തുതിയായിരിക്കട്ടെ... എതിരേ വന്ന പള്ളീലച്ചൻ കുരിശു

💬 Comments

View all comments