0%

Chapter Title : ഹലോ [ഋഷി]

Author : ഋഷി Read All Parts 2.3K

വരച്ചു. എന്നെ നോക്കിയൊന്നു പുഞ്ചിരിച്ച് പടികളിറങ്ങിപ്പോയി.

പള്ളീടെ വശത്തുള്ള ചെറിയ ഗ്രൗണ്ടിൽ ബെഞ്ചുകളുണ്ടായിരുന്നു. ഞങ്ങളവിടേക്കു നീങ്ങി. അടുത്തടുത്തിരുന്നു. സൂസിച്ചേച്ചിയെന്റെ കൈ രണ്ടുകൈകളും കൊണ്ടു പൊതിഞ്ഞ് മടിയിൽ വെച്ചു തലോടി... കിച്ചൂ... നീയൊരു നല്ല കുട്ടിയാണ്. സാധാരണ മലയാളം ക്ലാസ്സിൽ പിള്ളേരൊരു വഴിപാടുപോലാണ് വന്നിരിക്കണത്. നീ നന്നായി ശ്രദ്ധിക്കാറുണ്ട്. നിന്റെ എസ്സേകളൊക്കെ നല്ല ഭാഷയും ആശയങ്ങളും ചേർന്നതാണ്. പിന്നെ നിനക്കെന്തു പറ്റീന്ന് നീ ടീച്ചറോട് പറയണ്ട. ഈ ചേച്ചിയോട് പറയില്ലേടാ മോനേ? ആ വിരലുകൾ എന്റെ കയ്യിലമർന്നു..

അത് ചേച്ചീ.. റിക്കോർഡിൽ എനിക്കെല്ലാരുമുണ്ട്. വാസ്തവം വേറൊന്നാണ്... അവിടെയിരുന്ന് ഞാനെന്റെ നിർഭാഗ്യജാതകത്തിന്റെ ചരിത്രം വിവരിച്ചു. വെറുപ്പിന്റെ, അവഗണനയുടെ ചരിത്രം. എങ്ങിനെയോ തകർന്നുപോവാതെ സർവൈവു ചെയ്തതിന്റെ കഥ....

എന്തോ ചേച്ചിയുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പുന്നതു കണ്ടു. ആ മുഖം തുടുത്തിരുന്നു....

പിന്നെ ചേച്ചീ.... ഞാൻ അന്ന് ചേച്ചിയെ അങ്ങനെ നോക്കിയത്.... എന്നോടാദ്യമായി ഇത്തിരി ദയ കാണിച്ച രമണിച്ചേച്ചീടെ കാര്യം ഞാൻ തുറന്നു പറഞ്ഞു..

നീ വന്നേ... സൂസിച്ചേച്ചി എണീറ്റെന്റെ കൈ കവർന്നു. ഞങ്ങളൊന്നിച്ചു നടന്നു. നിനക്കിപ്പോ പതിനേഴു വയസ്സായി. മറ്റുള്ളവരെന്തും പറയട്ടെടാ... സ്വന്തം അമ്മയടക്കം. അതിനെയെല്ലാം അതിജീവിക്കാനൊള്ള ബലം നിനക്ക് ജീസസ് തരുമെടാ. ഞാൻ പ്രാർത്ഥിക്കും. നീയൊരിക്കലും തളരരുത്. ഞങ്ങടെ പാരിഷിലെ ഓർഫനേജിൽ വളരണ എത്രയോ കുട്ടികളുണ്ട്. നീയൊന്നു കംപേർ ചെയ്തു നോക്ക്. ആ പിന്നേ...അടുത്ത വർഷം ഇനിയങ്ങോട്ട് പഠിക്കാൻ ഏതുലൈനെടുക്കണം എന്ന് തീരുമാനിക്കണം. എന്നാലും മോനേ... നിന്റെ രമണിച്ചേച്ചിയുണ്ടല്ലോ... ഒരു വർഷം കഴിയുമ്പോ നിനക്ക് സ്വയം തീരുമാനം എടുക്കാം. അവരോട് നിന്റെ ഉള്ളിലെന്താണേലും അതപ്പോൾ തുറന്നു പറയണം... പെണ്ണുങ്ങളുടെ മനസ്സ് നിനക്കറിഞ്ഞൂടാ...

💬 Comments

View all comments