Chapter Title : ഹലോ [ഋഷി]
ദേവനെ വരച്ചുവെച്ചപോലല്ലേടോ താൻ! പുള്ളി കുലുങ്ങിച്ചിരിച്ചു... അപ്പോ കാര്യത്തിലേക്ക് വരാം. എന്താ?
ശരി. ഞാൻ തലയാട്ടി. അപ്പോഴും എന്താണ് ഞാനിവിടെ ചെയ്യണത് എന്നെനിക്കറിഞ്ഞൂടായിരുന്നു.
വക്കീൽ കസേരയിൽ ചാഞ്ഞിരുന്നു. ഇരു കൈവിരലുകൾ ഒരു കൂടാരം പോലെ ചേർത്ത് പിടിച്ച് എന്നെയുറ്റു നോക്കി. കിച്ചുവിന് കുറച്ചു കൺഫ്യൂഷൻ കാണുമെന്നെനിക്കറിയാം. സാരമില്ല. എന്റെ മോന്റെ പ്രായമേ കിച്ചുവിനുള്ളൂ. മാത്രമല്ല ദേവൻ എന്റെ ഏറ്റവുമടുത്ത കൂട്ടുകാരനുമായിരുന്നു. അപ്പോൾ ഫോർമാലിറ്റീസൊന്നും വേണ്ട. ഞാൻ നീയെന്നു വിളിച്ചോട്ടെ?
തീർച്ചയായും അങ്കിൾ. അങ്ങനെയാണ് നാവിൽ നിന്നും വന്നത്! അങ്കിളൊന്നു ചിരിച്ചു. പിന്നെ മുന്നോട്ടു നീങ്ങിയിരുന്ന് മേശപ്പുറത്തിരുന്ന ഫയൽ തുറന്നു. നീയാണ് ദേവന്റെ ഒരേയൊരു അനന്തരാവകാശി. ദേവൻ നിന്റമ്മയെ വിവാഹം ചെയ്ത് ഇങ്ങോട്ട് താമസം മാറ്റുന്നതിന് മുൻപു തന്നെ ദേവന്റെ തറവാട്ടിൽ ഭാഗം നടന്നിരുന്നു. നിന്റെച്ഛനും, മൂത്ത സഹോദരിക്കും സഹോദരനും അമ്മൂമ്മയ്ക്കുമായി ആണ് ദേവന്റെ അച്ഛന്റെ മരണശേഷം സ്വത്തുക്കൾ വീതിച്ചത്. നിനക്കറിയാമോ, ധാരാളം സ്വത്തുള്ള കുടുംബമാണ്. നിന്റെയമ്മൂമ്മയുള്ള കാലം ആ തറവാടും പിന്നെ നല്ല ബാങ്ക് ഡിപ്പോസിറ്റും അവരുടെ പേർക്കുണ്ട്. അമ്മൂമ്മയുടെ കാലം കഴിഞ്ഞാൽ അതും മൂന്നായി വീതിയ്ക്കും.
നിന്റെയച്ഛൻ ഒരു വിൽപ്പത്രമുണ്ടാക്കിയിരുന്നു... സാധാരണ ആരും ചെറുപ്പത്തിൽ ചെയ്യാത്തൊരു കാര്യം. അതു പ്രകാരം മക്കൾക്ക് എഴുപതു ശതമാനവും ഭാര്യയ്ക്ക് മുപ്പതു ശതമാനവും സ്വത്താണ് എഴുതിവെച്ചത്. തീർച്ചയായും രണ്ടോ മൂന്നോ കുട്ടികളുണ്ടാവും എന്നാവണം ദേവൻ കരുതിയത്. ഏതായാലും ഓരോ സന്താനവും പതിനെട്ടു കഴിയുമ്പോഴാണ് സ്വത്തിന്റെ അവകാശിയാവുന്നത്. പക്ഷേ ഇരുപത്തൊന്നു വരെ അതിന്റെ ചുമതല എനിക്കാണ്. അതുവരെ നിനക്കെന്തു വേണമെങ്കിലും എന്നോടു ചോദിക്കാം.
ഞാനാകെ കിളിപോയ അവസ്ഥയിലായിരുന്നു. ഒരു ചില്ലിക്കാശ് കിട്ടുമെന്നൊരു പ്രതീക്ഷയുമില്ലായിരുന്നു. സത്യം പറഞ്ഞാൽ മീനാമ്മേ, അങ്ങനെയൊന്നും ചിന്തിച്ചിട്ടേയില്ലായിരുന്നു.
നിന്റെയച്ഛൻ നിന്നെ സമയതീരത്തിന്റപ്പുറത്തു നിന്നുപോലും എന്തു ശ്രദ്ധയോടെ, ഇഷ്ട്ടത്തോടെയാടാ കാണണത്! ന്നിട്ട് നിയ്യോ! ഏതോ കൊടിച്ചിപ്പട്ടിക്കു വേണ്ടി ജീവൻ കളയാൻ നടക്കണ്! നാണല്ലേടാ! ആ മൂർച്ചയുള്ള വാക്കുകൾ കേട്ട് ഞാൻ ചൂളിപ്പോയി.
നിനക്കറിയ്യോ? ഇപ്പെന്റെ മുന്നില് ഉണ്ടാർന്നാച്ചാല് നിന്റെ കരണം ഞാൻ പൊകച്ചേനേ! ഇനി ഇങ്ങനേന്നും ഒണ്ടാവില്ലെന്ന് ഈ മീനാമ്മേടെ തലയില് കൈവെച്ച് വാക്കു താ കിച്ചൂ!
ഞാൻ കണ്ണുകളടച്ചു. എന്തോ
💬 Comments
View all comments