Chapter Title : ഹലോ [ഋഷി]
കലർന്ന കണ്ണുകളും. ഒന്നു പുഞ്ചിരിച്ച് ദീദി കഴിഞ്ഞ ദിവസം ഞാൻ കഴുകിവെച്ചിരുന്ന ഒഴിഞ്ഞ പാത്രങ്ങളുമെടുത്ത് പോയി... പച്ചമുളകും, ഉള്ളിയും, കപ്പലണ്ടിയും, അവലും ചേർത്ത പോഹയുടെ മണമുയർന്നപ്പോൾ ഒപ്പം വിശപ്പുമുണർന്നു...
ശാന്തമല്ലാത്ത മനസ്സും ശാന്തമായ വയറും പേറി ഞാൻ ബാൽക്കണിയിൽ പോയി നിന്നു. മഴ തോർന്നിരുന്നു. ഇപ്പോൾ വെയിലില്ല. എന്നാലും മഴപെയ്തേക്കാം. എന്തുവേണം? പെട്ടെന്നൊരൈഡിയ! നേരെ ലിഫ്റ്റിൽ കേറി ടെറസ്സിലേക്കു വിട്ടു. വാതിലിന്റെ മോളിൽ സ്ഥിരം സ്ഥലത്ത് ചാവിയിരുപ്പുണ്ട്. നനഞ്ഞ ടൈലുകൾ.. തുറന്ന ടെറസ്സിൽ ഒരു വശത്ത് നിരയായി ഫിറ്റുചെയ്ത സാറ്റലൈറ്റ് ഡിഷുകൾ. മറ്റേ വശത്ത് സിൻടെക്സിന്റെ ടാങ്കുകൾ. ബാക്കി ഒഴിഞ്ഞു കിടപ്പാണ്. വെള്ളമിറങ്ങിയതുകൊണ്ട് വഴുക്കലില്ല. മെല്ലെ വട്ടത്തിൽ നടന്നു. തണുത്ത കാറ്റുവീശിയപ്പോൾ സുഖം തോന്നി..അരമണിക്കൂർ നടന്നപ്പോൾ രാവിലത്തെ ബോറുമൂഡ് മെല്ലെ തോളിൽ നിന്നുമൂർന്നു വീണു. വശത്തുള്ള പടിയിലിരുന്ന് ബീഡി കത്തിച്ചു... ഹാഷിന്റെ ലഹരി മൃദുവായി ബോധത്തിൽ പടർന്നപ്പോൾ മൊത്തം റിലാക്സ്ഡായി.
മനസ്സിന്റെ കോണിൽ സൂക്ഷിച്ച പ്രതീക്ഷ പോലെ ഫോൺ വിളി വന്നു. ഇയർഫോണെടുത്തു ഫിറ്റു ചെയ്തു.
ഗുഡ്മോർണിംഗ് കുട്ടൂസ്....മൂഡെങ്ങനെ? ഇപ്പഴെവിടെയാണ്?
നമസ്കാരം മീനൂട്ടീ! ആ സ്വരം കേട്ടപ്പോൾത്തന്നെ ഒന്നു പുഞ്ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല... ഇത്തിരി ഓഫ് മൂഡായിരുന്നു. ഇപ്പോ മീനൂട്ടീടെ സ്വരം കേട്ടപ്പോൾ ശരിയായി.
എടാ മോനൂ... കുണുങ്ങിച്ചിരി.. നീ പഞ്ചാരയടിയില് മോശല്ലല്ലോ! ഹം...ഇറ്റ്സ് വർക്കിങ്ങ് ട്ടോ! പിന്നെ വല്ല കഞ്ഞീം വെള്ളോം ചെലുത്തിയോ?
അതൊക്കെ കഴിഞ്ഞെന്റെ മീനാമ്മേ! ഇപ്പോ ചുമ്മാ ടെറസ്സിൽ ഉലാത്താൻ വന്നതാ. വെളീലോട്ടു പോയാൽ മഴയത്തകപ്പെട്ടാലോ?
നിന്റെ സ്വരത്തില് എനിക്ക് പേടിക്കാനൊന്നൂല്ല... അപ്പോ നിയ്യ് നിന്റെ രമണിച്ചേച്ചീടെ കഥ പറഞ്ഞു തീർക്കടാ.
ഞാനൊന്നു പഴയ
💬 Comments
View all comments