0%

Chapter Title : ഹലോ [ഋഷി]

Author : ഋഷി Read All Parts 2.4K

വയസ്സായില്ലേടാ!

ഈ സുന്ദരിയ്ക്കു വയസ്സായെന്നോ! ആ ചന്തിക്കു ഞാനൊരടി കൊടുത്തു.

മുന്നാ! എനിക്ക് കൊറച്ചു നാളത്തേക്കാണേലും നിന്നെ കിട്ടിയില്ലേടാ! അതു മതി! ഭാഭിയെന്റെ മുഖമാകെ ഉമ്മകൾകൊണ്ടു മൂടി.

അവിടം ഞാൻ വിട്ടപ്പോൾ ഞങ്ങൾക്ക് വിഷമമുണ്ടായിരുന്നെങ്കിലും വെളിയിൽ ചിരിച്ചു.. എന്തെങ്കിലും അത്യാവശ്യം ഉള്ളപ്പോൾ മാത്രമേ വിളിക്കൂ എന്ന് തമ്മിലൊരു വാക്കുമുണ്ടായിരുന്നു.

അന്ന് ഭാഭിയോട് വളരെ നേരം സംസാരിച്ചു. രസമെന്താണെന്നാൽ അഹമ്മദ് മിയാൻ വീട്ടിലുണ്ടായിരുന്നു എന്നതാണ്! പുള്ളിയെന്നെ ഹൈദരാബാദിലേക്ക് ക്ഷണിക്കുകയും ചെയ്തു.

അഹമ്മദ് മറ്റവളെ വിട്ടെടാ. ഭാഭി പറഞ്ഞിരുന്നു. ഇതിലൊന്നും വലിയ കഥയില്ലെന്ന് എന്നോടു പറഞ്ഞു. ഇപ്പോൾ ഞങ്ങൾ അനുരാഗത്തിലൊന്നും അല്ലെങ്കിലും പൊരുത്തപ്പെട്ടങ്ങു കഴിയുന്നു. പിന്നെ വല്ലപ്പോഴും ഓർമ്മിയ്ക്കാൻ ജീവിതത്തിൽ ഇപ്പോൾ നീയുണ്ടല്ലോ!

ഓഹോ! അപ്പോൾ ആദ്യത്തെ കാമുകനോ?

കബീർ! ഭാഭിയൊന്നു നിശ്വസിച്ചു. ഒരിക്കലും മറക്കില്ല. എന്നാലും ആ മുഖം മങ്ങിത്തുടങ്ങി മോനേ! ആ സ്വരത്തിലിത്തിരി സങ്കടം കലർന്നു എന്നു തോന്നിയപ്പോൾ ഞാൻ വിഷയം മാറ്റി.

എന്താണെന്നറിയില്ല, ഉള്ളിലെന്തൊക്കെയോ തിങ്ങിക്കൂടുന്നതു പോലെ! ഞാൻ ബാൽക്കണിയിൽ പോയി നിന്നു. മഴ തുടങ്ങിയപ്പോൾ റെയിൻകോട്ടും ഷൂവുമിട്ട് ഇറങ്ങി നടന്നു. ഓവർബ്രിഡ്ജുകളുടെ അടിയിൽ, വഴിയോരങ്ങളിൽ ഇത്തിരിയിടം കിട്ടുന്ന എവിടെയോ അവിടെയെല്ലാം കൂരകൾ വെച്ച് മഴവെള്ളം തേവിക്കളഞ്ഞ് ജീവന്റെ മത്സരത്തിൽ അതിജീവിക്കാൻ പണിപ്പെടുന്ന മനുഷ്യർ... അപ്പോഴാണ് ഒരു പെണ്ണു തേച്ചതിന്റെ പേരിൽ ജീവൻ കളയാൻ പോയ ഞാൻ. പടുവിഡ്ഢി. എന്നോടു തന്നെ പുച്ഛം തോന്നി.

ലാപ്പിന്റെ മുന്നിലിരുന്ന് മുംബൈ മഴയെപ്പറ്റി മലയാളത്തിൽ ഒരു പീസെഴുതി. നാട്ടിലെ ഒരു പഴയ സുഹൃത്തിനയച്ചു. ആകെയൊരുണർവു തോന്നി. എണീറ്റ് പഴയ തുണികളൊക്കെ പെറുക്കിക്കെട്ടി. രണ്ടു വലിയ പഴഞ്ചൻ സൂട്ട്കേസിൽ നിറച്ചു.

💬 Comments

View all comments