0%

Chapter Title : ഹലോ [ഋഷി]

Author : ഋഷി Read All Parts 2.4K

വക്കീലങ്കിളുമായി സംസാരിക്കുമായിരുന്നു. പുള്ളിയാണ് എന്റെ താല്പര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി ജേർണലിസം, മാസ്സ് കമ്മ്യൂണിക്കേഷൻ ഇതിൽ പോസ്റ്റ്ഗ്രാഡ്വേഷൻ ചെയ്യാൻ ഡെൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരാൻ പറഞ്ഞത്. ഇറങ്ങിയ ഉടനേ ടൈംസിൽ പണീം കിട്ടി.

അപ്പോ നിയ്യ് പിന്നെ രമണിയെ കണ്ടില്ലേ?

രമണിച്ചേച്ചി മോളുടൊപ്പം ആയതീപ്പിന്നെ കാണരുതെന്ന് എനിക്കെഴുതിയിരുന്നു. കണ്ടാൽ നിയന്ത്രിക്കാനാവില്ലായിരുന്നു രണ്ടുപേർക്കും. ചേച്ചിയോട് അമ്മയും കുഞ്ഞമ്മമാരും മോളുടെ മുന്നിൽ വെച്ചു കുറ്റവാക്കുകൾ പറഞ്ഞതോടെ ഇനി ആ വീട്ടിലുള്ള ആരോടും ഒരു ബന്ധവും വേണ്ടെന്ന് മോളു കരഞ്ഞു പറഞ്ഞിരുന്നു. ചേച്ചിയതു മാനിച്ചു. എഴുത്തുകൾ വഴി മാത്രം ബന്ധം. കഴിഞ്ഞ മൂന്നാലെഴുത്തുകൾക്കു മറുപടിയില്ല. വക്കീലങ്കിൾ അന്വേഷിച്ചപ്പോൾ അവരവിടം വിട്ടു പോയെന്നാണറിഞ്ഞത്. അപ്പോഴാണ് വക്കീലങ്കിളിന് ഒരു സ്റ്റ്രോക്കു വന്നത്. പിന്നെ അധികം താമസിയാതെ വക്കീലങ്കിള് പോയി. അങ്കിളിന്റെ ജൂനിയറായിരുന്ന ജേക്കബ് വക്കീലാണ് പിന്നെ ഇരുപത്തൊന്നു വരെ എന്റെ ഗാർഡിയനായത്. ഇപ്പഴും നാട്ടിലെ സ്വത്തുക്കളുടെ മേൽനോട്ടം വക്കീലിനെയാണ് ഏൽപ്പിച്ചിരിക്കണത്.

സോഫിയ ഭാഭിയുടെ കഥ പറഞ്ഞുകഴിഞ്ഞപ്പോൾ മീനാമ്മ കുറച്ചുനേരം നിശ്ശബ്ദയായി. അപ്പോ നിയ്യവളോട് ഇന്നലെ സംസാരിച്ചൂല്ലേ! നന്നായി. ഒരൂട്ടം ചോദിക്കണംന്ന്ണ്ട്. അതു പിന്നെയാവാം. ആ ഗീതേടെ കാര്യം എനിക്കേതാണ്ടു മനസ്സിലായി. അപ്പോ ആ വിഷയം വിടാം. ഇനിയെന്താണ്?

ഞാനിവിടം വിടുകയാണ്. കൊച്ചീലെ എന്റെ ഫ്ലാറ്റ് വൃത്തിയാക്കാൻ വക്കീല് ഏർപ്പാടു ചെയ്തിട്ടുണ്ട്. അങ്ങോട്ട് ചെന്നിട്ട് ബാക്കി നോക്കാം. എന്തായാലും സ്വന്തക്കാര് ആരുമില്ലല്ലോ...

നിയ്യിങ്ങോട്ടു വരാണോടാ! വളരെ നന്നായി. മീനാമ്മേടെ സ്വരത്തിൽ സന്തോഷം നുരഞ്ഞു പൊന്തി. പിന്നെ സ്വന്തക്കാരില്ലെന്നോ? ഇനി ഞാൻ പറയണ കാര്യങ്ങള് നീ ശ്രദ്ധിച്ചു കേൾക്കണം. എന്നിട്ട് ആലോചിച്ച് ഒരു തീരുമാനം എടുക്ക്. അതെന്തായാലും സാരമില്ല. പിന്നെ

💬 Comments

View all comments