Chapter Title : ഹലോ [ഋഷി]
ശബ്ദത്തിൽ പറഞ്ഞു.
കണ്ടില്ലേ! തിരിച്ചു പോടാ! ഓഹോ! കുഞ്ഞമ്മയാണ്. അമ്മയുടെ വശത്ത്.
എനിക്കങ്ങോട്ടു ചൊറിഞ്ഞു വന്നു. ഇവളുമാരാണ് എന്റെ ജീവിതം ഇത്രേം നാശമാക്കിയത്.
ഭ! കഴ്വറ്ടെ മോളേ! മിണ്ടിപ്പോവരുത്! കേറിപ്പോടീ അകത്ത്! ഞാൻ വിരലു ചൂണ്ടിയലറി.
കുഞ്ഞമ്മപ്പെണ്ണ് വിറച്ചുകൊണ്ടകത്തേക്കു പോയി.
ഒരു നിമിഷം. അമ്മ കണ്ണുകൾ താഴ്ത്തി. അപ്പോൾ എന്റെ വലം കയ്യിൽ അമ്മൂമ്മയുടെ കൈ വന്നു പിടിച്ചു. ഇടതു വശത്ത് വല്ല്യച്ഛൻ വന്നു നിന്നു.
ശാന്തീ! ആ വിളി കേട്ട് അമ്മ ഞെട്ടി കണ്ണുകളുയർത്തി. പെട്ടെന്ന് എന്റെ വശങ്ങളിൽ നിന്നവരെ കണ്ട് കൈ കൂപ്പി.
ആരാ? എന്താ ബഹളം? മുത്തശ്ശി പ്രാഞ്ചിപ്രാഞ്ചി വടിയും കുത്തി ഉമ്മറത്തേക്കു വന്നു. മുന്നോട്ടു നീങ്ങിയ അമ്മൂമ്മയെ കണ്ടപ്പോൾ മന്ദഹസിച്ചു... അല്ലാ ഇതാരാ? വഴിയൊക്കെ മറന്നോ? വരൂ...
ദേവകിയമ്മേ! അമ്മൂമ്മ ആ ശാന്തമായ സ്വരത്തിൽ പറഞ്ഞു. ഇവനെ നിങ്ങൾക്കറിയില്ലേ? എന്റെ കൊച്ചേവന്റെ മോനാണിവൻ. അമ്മൂമ്മ എന്നെ മുന്നോട്ടു നീക്കി നിർത്തി. ഇവനെ ഇറക്കിവിട്ട ഈ വീട്ടിലേക്ക് ഞങ്ങളാരും കാലു കുത്തില്ല. ഇവൻ ഞങ്ങളുടേതാണ്. കണ്ടതിൽ സന്തോഷം. അമ്മൂമ്മ കൈ കൂപ്പി. ഒപ്പം വല്ല്യച്ഛനും ഞാനും.
അമ്മൂമ്മ തിരിഞ്ഞു കാറിൽ കയറി. മുത്തശ്ശി പടികളിറങ്ങി വന്ന് എന്നെയുറ്റു നോക്കി. ഞാൻ ആ കൈകളിൽ പിടിച്ചു.
മുത്തശ്ശീ! ആ കണ്ണുകൾ നിറയുന്നത് ഞാൻ നിസ്സംഗനായി നോക്കിനിന്നു. ഞാൻ വരട്ടെ. ആ വീടിനേയും, ശിലയായ അമ്മയേയും, പകച്ചു നിന്ന മുത്തശ്ശിയേയും ഒന്നൂടി നോക്കിയിട്ട് ഞാനും തിരിച്ചു കാറിൽ കയറി.
ഒരാഴ്ച്ച കഴിഞ്ഞാണ് പൂമംഗലം വിട്ടത്. അമ്മൂമ്മേടെ വാത്സല്യം.. കൂടെ സുന്ദരിമാരായ വല്ല്യമ്മയും മാളുച്ചേച്ചിയും.... പിന്നെ വല്ല്യച്ഛന്റെ
💬 Comments
View all comments