Chapter Title : ഹലോ [ഋഷി]
കിച്ചു നന്നായി പാടുന്നുണ്ടല്ലോ... സ്വരത്തിൽ മന്ദഹാസം?
ഓ...അറിയാതെ മൂളിപ്പോയതാണ്... നല്ല പേര്.
നീണ്ട പേരല്ലേ.. എന്നെയെല്ലാരും വിളിക്കണത് മീനാന്നാണ്...
ഞാനും അങ്ങനെ വിളിച്ചോട്ടേ!
ആഹാ! ഞാൻ നിന്നെക്കാളും എന്തോരം മൂത്തതാ? പേരാ വിളിക്കാ?
എന്തു വിളിക്കണം?
അമ്മേന്നോ.. അമ്മായീന്നോ...കുഞ്ഞമ്മേന്നോ.... എന്തേലും!
എന്റെ ടീച്ചറേ! എന്റെ അമ്മയ്ക്കും അമ്മായിമാർക്കുമൊന്നും എന്നെ കണ്ണെടുത്താൽ കണ്ടൂടാ. അവരെയൊക്കെ ഓർക്കുന്നതേ വെറുപ്പാണ്.
എന്നെ നീയെന്തു വേണേലും വിളിച്ചോടാ മോനേ! ആന്റീന്നു മാത്രം വിളിച്ചുപോവരുത് എനിക്കും ഭയങ്കര വെറുപ്പാണ്.
മോൻ! ഞാനൊന്നു നിന്നു. കാലടികൾ തിര കഴുകുന്നതറിഞ്ഞില്ല..
ഹലോ! അവിടെയുണ്ടോ കിച്ചൂ?
ആ... സോറി....
ആ നീയെന്നെ മീനക്കുഞ്ഞമ്മേന്നോ , മീനേടത്തീന്നോ, മീനോപ്പോളേന്നോ... അങ്ങനെ വിളിച്ചാ മതീടാ കിച്ചൂ...
മണലിൽ നിന്നുമൊരു കക്ക ഞാൻ കുനിഞ്ഞെടുത്തു. പൊൻമാനിന്റെ വർണ്ണങ്ങൾ... എന്തോ മനസ്സിലിത്തിരി കുസൃതി നുരഞ്ഞു.. അതൊക്കെ നീളമുള്ള പേരാണ്. വിളിപ്പേര് ഷോർട്ടാവണം. ഞാൻ മീനാമ്മേന്നു വിളിച്ചോളാം. മീനാമ്മയ്ക്കിതിൽ ഒന്നും പറയാനുള്ള അവകാശമില്ല... കേട്ടോ മുതിർന്ന പെണ്ണേ!
ഹഹഹ... നിയ്യ് തമാശയൊക്കെ പറയും ല്ലേ! നിയ്യെന്തു വേണേലും വിളിച്ചോളൂ പൊന്നേ!
അപ്പോൾ മീനാമ്മേ... മഴയിപ്പം പെയ്യും. ഒന്നുരണ്ടു തുള്ളികളിപ്പോ വീണു. ഞാൻ തിരികെപ്പോവാണ്..
ശരീടാ... യൂ വിൽ ബീ ഓക്കേ?
തീർച്ചയായും... അല്ല.... ഇപ്പോഴോക്കെയാണ്. പിന്നീടറിയില്ല.
തിരിച്ചു നടന്നു ഫ്ലാറ്റിലേക്കെത്തിയപ്പോൾ ഒരു ഡ്രഗ്ഗിന്റെ ഹൈ വിട്ടൊഴിയുമ്പോൾ മൂഡോഫാവുന്നപോലെ.. ശരീരം തളരുന്നതുപോലെ ഞാനും താണിരുന്നു... ദീദിയുടെ കയ്യിൽ നിന്നും താക്കോലും വാങ്ങി വാതിലും തുറന്ന് നേരെ സോഫയിൽ പോയി വീണു. ഉള്ളിലെല്ലാം ആരോ മാന്തിപ്പറിക്കുന്നതുപോലെ... ഞാൻ ചുരുണ്ടുകൂടിക്കിടന്നു.
എപ്പോഴോ എണീറ്റപ്പോൾ കയ്യിൽ ഗുളികകളുടെ കുപ്പി. അവളെന്നെ വൃത്തിയിലും
💬 Comments
View all comments