0%

Chapter Title : ഹലോ [ഋഷി]

Author : ഋഷി Read All Parts 2.3K

വെടിപ്പിലും തേച്ചിട്ടു പോയപ്പോൾ ബ്ലാക്കിൽ അന്യായ വിലകൊടുത്തു വാങ്ങിയതാണ്... വിഴുങ്ങുന്നതിനു മുന്നേ തളർന്നു വീണു പോയി. കുളിമുറിയിലെ ക്യാബിനെറ്റിൽ ഭദ്രമായി അടച്ചുപൂട്ടിയതാണ്... ഇതെപ്പോഴെടുത്തു? സമയമെത്രയായി? ഓഹ്... അഞ്ചരമണി. വെളിയിൽ ഇരുട്ടിയിരിക്കുന്നു! എണീറ്റ് മുഖം കഴുകി. ഡ്രോയിൽ തപ്പി. പുതിയ പേസ്റ്റിന്റെ കൂടു തടഞ്ഞു. ഒന്നൂടെ പല്ലുതേച്ചു. ഇത്തവണ ഓക്കാനിച്ചില്ല. ഹോളിലെ ലൈറ്റിട്ട് ചുറ്റും നോക്കി. അന്തംവിട്ടു. ദീദി സുന്ദരമായി ക്ലീൻ ചെയ്തിരിക്കുന്നു. നിലമെല്ലാം തുടച്ച്... അപ്പോഴും ഡെറ്റോളിന്റെ നേരിയ മണമവിടെ തങ്ങിനിന്നു... ദീദി!

പർവീണാന്റിയുടെ വാതിലിൽ മൃദുവായി മുട്ടി. ദീദി വന്നു തുറന്നു. അകത്ത് ടീവിയുടെ ശബ്ദം. എന്താ കിച്ചൂ? ദീദി സ്വരം താഴ്ത്തി.

ഈ ഡപ്പി ദീദി സൂക്ഷിച്ചു വെയ്ക്കുമോ? ഞാൻ ചോദിക്കുമ്പോൾ തന്നാൽ മതി.

ദീദി ഉറക്കഗുളികകളിലേക്കും എന്റെ മുഖത്തേക്കും മാറി മാറി നോക്കി. ആ കണ്ണുകളിൽ വിരിഞ്ഞ ചോദ്യങ്ങൾ ഞാൻ തല്ക്കാലം കണ്ടില്ലെന്നു നടിച്ചു.

ഒന്നും മിണ്ടാതെ കൈനീട്ടി ഡപ്പി വാങ്ങിയിട്ട് ദീദിയെന്റെ മുഖത്തു തലോടി... മഞ്ഞുതുള്ളികളുടെ തണുപ്പ്...

ഞാനെന്റെ താക്കോൽ വളയത്തിൽ നിന്നും ഡ്യൂപ്ലിക്കേറ്റ് ചാവി വേർപെടുത്തി ദീദിയെ ഏല്പിച്ചു. വല്ലപ്പോഴും ഒന്നു വൃത്തിയാക്കണേ... ഉം... ആ തിളങ്ങുന്ന കണ്ണുകൾ എന്നെയുഴിഞ്ഞു.. ഒരു നിലവിളി കൂടെ എന്റെ അപേക്ഷയിൽ ഒളിഞ്ഞിരുന്നത് ദീദിയറിഞ്ഞു കാണണം. എന്തോ ആ മുഖത്തു മിന്നിമാഞ്ഞു...

തിരിച്ചു മുറിയിൽ പോയി സോഫയിൽ നിവർന്നു. കണ്ണുകൾ മെല്ലെയടഞ്ഞു...

തുളസിയുടെ മണം... വീട്ടിലെ തുളസിത്തറയിൽ തുമ്പിയെ പിടിക്കാനായി കൈനീട്ടുന്ന കുട്ടി. കണ്ണു തുറന്നപ്പോൾ ദീദിയുണ്ട് ഒരടച്ച പാത്രവും രണ്ടു ബൗളുകളും ട്രേയിൽ നിന്നും മേശയിൽ നിരത്തുന്നു. ദീദിയുടെ മണമാണ്! എന്തെങ്കിലും കഴിക്കണം

💬 Comments

View all comments