Chapter Title : ഹന്നാഹ് ദി ക്വീൻ 2 [Loki]
ഇപ്പൊ വെളിച്ചം വന്നില്ലേ.. ഒന്ന് പോയി നോക്കിട്ട് വരാം.. ചക്കരയല്ലേ.. വാ "
"ദേണ്ടെ മൈരേ ഇടിച്ചു ഷേപ്പ് മാറ്റും ഞാൻ പറഞ്ഞില്ലെന്നു വേണ്ടാ.. ഇന്നലെ ഓടിയതൊന്നും പോരെ നിനക്ക്.. മനുഷ്യനെ കൊലക്ക് കൊടുക്കാൻ ആണോ പ്ലാൻ "
"വേണ്ടാ സിദ്ധു.. ഇനി അവിടെ പോവണ്ട നമുക്ക്.. അവിടെ എന്തോ പ്രേതഭാത ഉണ്ടെന്ന തോന്നുന്നേ എനിക്കു.."
എന്റെ അടുത്തായി ഇരുന്നു കൊണ്ട് ക്ലാര പറഞ്ഞു. അവളും ഇന്നലെ ശരിക്ക് പേടിച്ചെന്ന് തോനുന്നു.
അങ്ങനെ വിട്ടാൽ പറ്റില്ലാലോ.. ഞാൻ സൈക്കോളജിക്കൽ മൂവ് തന്നെ പിടിക്കാൻ തീരുമാനിച്ചു..
"ഓഹ് ബെസ്റ്റ് ഫ്രണ്ട്സ് ആണ് പോലും ബെസ്റ്റ് ഫ്രണ്ട്സ്.. ചാവാൻ ആണെങ്കിലും കൂടെ ഉണ്ടാവുന്നൊക്കെ പറഞ്ഞിട്ടുണ്ട് പണ്ട് കുറച്ചു പേർ.. വിശ്വസിച്ചു പോയി..സാരില്ല ഞാൻ ഒറ്റക്ക് പോയിക്കോളാം.നിങ്ങളെ ഡിസ്റ്റർബ് ചെയ്യുന്നില്ല.. കിടന്നുറങ്ങിക്കോ.. ജീവനുണ്ടെങ്കി വീണ്ടും കാണാം "
എന്നും പറഞ്ഞു ചുമ്മാ കണ്ണ് തുടക്കുന്ന പോലെ കാണിച്ചു ഞാൻ ബെഡിന്നു എഴുന്നേറ്റ് നടക്കാനൊരുങ്ങിയതും ജിത്തു..
"എന്റെ ദൈവമേ ഈ നായിന്റെമോൻ എന്റെ അവസാനം കണ്ടിട്ടേ അടങ്ങുള്ളൂ.. മൈര്.. അവിടെ വെയിറ്റ് ചെയ് കുണ്ണേ.. ഫുഡ് കഴിക്കാനുള്ള സമയം എങ്കിലും താ.."
ദേഷ്യത്തോടെ അതും പറഞ്ഞു ജിത്തു എഴുന്നേറ്റ് ബാത്റൂമിലേക് പോയി.. എനിക്കാണെങ്കിൽ ചിരിച്ചു അടക്കാനും പറ്റുന്നില്ല.. ഞാൻ തിരിഞ്ഞു നിന്ന് ക്ലാരയെ നോക്കി ചിരിയോ ചിരി.. അവൾക്കും ചിരിച്ചു പൊട്ടിയിരുന്നു..
"ഡാ നിനക്കിപ്പോ എന്തിനാ അവിടെ പോയിട്ട് കാര്യം.. എനിക്കു ശരിക്ക് പേടിയുണ്ട് ട്ടോ സിദ്ധു.. വല്ല അപകടും നടന്നാലോ "
"നീ വാടോ ഞാനില്ലേ കൂടെ.. എനിക്കു എന്തെങ്കിലും പറ്റിയിട്ടേ
💬 Comments
View all comments