Chapter Title : ഹന്നാഹ് ദി ക്വീൻ 2 [Loki]
അവനു പണ്ടേ അറിയാം.. പ്രേമം എന്നുള്ളത് എനിക്കും തോനിട്ടില്ല ക്ലാരക്കും തോന്നിട്ടില്ല ഇത് വരെ.. നമ്മൾ അതെ പറ്റി ഒരുപാട് സംസാരിച്ചിട്ടും ഉണ്ട്.. ശരീരത്തിന് വിശപ്പ് പോലെ ഒന്നാണല്ലോ കാമവും.. അപ്പൊ അത് തീർക്കാൻ വേണ്ടി നമ്മൾ രണ്ടു കൂട്ടുകാർ ശരീരം പങ്കിടുന്നത് കൊണ്ടെന്താ പ്രശ്നം.. എന്തോ ക്ലാരക്കും അത് പോലെ തന്നെ ആണെന്നത് എനിക്കും വല്യ ആശ്വാസം ആണ്.. പക്ഷെ ക്ലാരയുടെ കൂടെ മാത്രം ഒന്നും അല്ല ട്ടോ വേറെയും ഒരുപാട് പേരുടെ കൂടെയും ഞാൻ സെക്സ് ചെയ്തിട്ടുണ്ട് ക്ലാരയും..എന്തായാലും ഒരു അമേരിക്കക്കാരൻ ആയിപ്പോയില്ലേ ഹിഹി..
ശെടാ ഞാൻ ഇതെന്തൊക്കെയാ ആലോചിക്കുന്നേ.. സിദ്ധു ഫോക്കസ്..
അങ്ങനെ ഞങ്ങൾ കാട്ടിൽ എത്താറായതും ക്ലാര പറഞ്ഞു..
"ഡാ ഞാൻ കാറിൽ തന്നെ ഇരുന്നോളാം.. നിങ്ങൾ പോയി വേഗം വന്നാൽ മതീ.. എനിക്കു ഓടാൻ വയ്യ.. ഇന്നലെ ഓടിയത് കാരണം മസ്സിൽ കയറിയിരിക്കുവാ "
"ആാാഹ് അതാ നല്ലത് നീ കാർ സ്റ്റാർട്ട് ചെയ്ത് കാറിൽ തന്നെ ഇരുന്നോ.. അഥവാ എന്തേലും ഉണ്ടെങ്കിൽ നമ്മൾ ഓടിക്കേറിക്കോളാം "
"എന്റെ പോന്നു മൈരന്മാരെ നിങ്ങൾ ഒന്ന് അടങ്ങി ഇരിക്കുന്നുണ്ടോ..അവിടെ ഒരു തേങ്ങായും കാണില്ല"
എന്റെ കോൺഫിഡൻസ് കൂടി കളഞ്ഞോണ്ടിരുന്ന ജിത്തൂനോടും ക്ലാരയോടും ആയിട്ട് ഞാൻ പറഞ്ഞു.എന്നാലും എനിക്കും ഒരു പേടി ഇല്ലാതില്ല..
"ഓ പിന്നെ.. എന്നിട്ടാണല്ലോ ഇന്നലെ റോക്കറ്റ് വിട്ട പോലെ ഓടിയത്.. ഈ ഓട്ടം നീ ഒളിമ്പിക്സിൽ ഓടിയെങ്കി നിനക്ക് ഒരു ഗോൾഡ് മെഡൽ കിട്ടൂലായിരുന്നോടാ.. അല്ലേടി ക്ലാര മോളെ "
"പിന്നല്ലാതെ "
രണ്ടാളും കൂടി എന്റെ ചോര കുടിച്ചോണ്ടിരുന്നു..ഞാൻ എല്ലാം കേട്ട് മിണ്ടാതിരുന്നു.. എന്തേലും മിണ്ടിയ പിന്നെ ചോര കുടി കൂടുവേ ഉള്ളുന്ന നല്ല ബോധം എനിക്കുണ്ട്..
കാർ ഇന്നലെ പാർക്ക് ചെയ്തവടെ തന്നെ ജിത്തു പാർക്ക് ചെയ്തു നമ്മൾ കാറിൽ നിന്നിറങ്ങി..
ഞാൻ എത്ര നിർബന്ധിച്ചിട്ടും ക്ലാര വന്നില്ല.. ഇവൾക്കിത് എന്താ ഇത്രയ്ക് പേടി.. പാവം കുറച്ചു നാൾ ഹോസ്പിറ്റലിൽ അല്ലായിരുന്നോ.. മെന്റലി നോർമൽ അവൻ സമയം എടുക്കുമായിരിക്കും..
അങ്ങനെ ഞാനും ജിത്തും മെല്ലെ കാട്ടിലേക്ക് കയറി..
💬 Comments
View all comments