Chapter Title : ഹന്നാഹ് ദി ക്വീൻ 2 [Loki]
നടന്നു നടന്നു ഇന്നലെ ശബ്ദം കേട്ട ഭാഗത്തു എത്തി..
"ഡാ നീ അപ്പർത്തു നോക്ക്.. ഞാൻ ഇവിടെ നോകാം" വാച്ച് നോക്കികൊണ്ട് ഞാൻ ജിത്തൂനോടായി പറഞ്ഞു..
"പോടാ മൈരേ.. എന്നെക്കൊണ്ടൊന്നും വയ്യ ഒറ്റക്ക് പോയി നോക്കാൻ.. ഒരുമിച്ച് ഉണ്ടാക്കിയ മതി നീ "
"എന്റെ ദൈവമേ.. ഈ മൈരൻ പേടിത്തൂറി "
അവിടെ ഒക്കെ അരിച്ചുപെറുക്കി നോക്കിയിട്ടും വാച്ചിന്റെ പൊടി പോലും ഇല്ലായിരുന്നു..
ഞാൻ ഇന്നലെ നമ്മൾ നിന്ന സ്ഥലവും അതിന്റെ അടുത്ത ഭാഗങ്ങളും നന്നായി നിരീക്ഷിച്ചു.. പക്ഷെ സംശയം തോന്നാൻ മാത്രം ഒന്നും തന്നെ അവിടെയെങ്ങും ഇല്ലായിരുന്നു..ഒരു അടിപിടി നടന്നതിന്റെയോ ആരെങ്കിലും ഓടിയതിന്റെയോ പാട് പോലും അവിടെ ഉണ്ടായില്ല..ഇതെന്തു മറിമായം..
നടന്നു ഒരു ഭാഗത്തു എത്തിയപ്പോൾ സഹിക്കാൻ പറ്റാത്ത ഒരു തരം മണം.. മീൻ ചീഞ്ഞു നാറുന്നത് പോലെ.. ഞാൻ പെട്ടന്ന് തന്നെ കർചീഫ് എടുത്തു മൂക്ക് മറച്ചുപിടിച്ചു..
പക്ഷെ എന്നെ നെട്ടിച്ചത് വേറെ ഒന്നും അല്ല.. ജിത്തു ഇതൊന്നും മൈൻഡ് വാച്ച് തപ്പികൊണ്ടിരിക്കുവർന്നു..
ഇവനിതു നാറുന്നില്ലേ.. ഒരു ഭവ വത്യാസവും അവന്റെ മുഖത്തില്ല.. പെട്ടന്നാണ് ഞാൻ അവനെ തന്നെ നോക്കി മൂക്കും മറച്ചു നിക്കുന്നതവൻ കണ്ടത്..
"എന്താടാ മൈരാ...?" എന്നെ ഒന്ന് സംശയത്തോടെ നോക്കിട്ട് ദേഷ്യത്തോടെ അവൻ ചോതിച്ചു..
"നിനക്ക് ഒന്നും നാറുന്നില്ലേ "
"എന്താ നീ വളി ഇട്ടോ മൈരേ "
"അതല്ല കുരിപ്പേ.. നിനക്ക് ഒന്നും മണക്കുന്നില്ലേ.. ചീഞ്ഞ മീനോ മറ്റോ "
"നിനക്ക് വട്ടായോ സിദ്ധു.. ഈ കാട്ടിൽ ആര് കൊണ്ടുവരാനാ മീനൊക്കെ..നിനക്കിനി ബാധ വല്ലതും കൂടിയോ..നീ മിണ്ടാണ്ട് ആ വാച്ച് തപ്പി നോക്കിയേ മനുഷ്യനെ പേടിപ്പിക്കാൻ ആയിട്ട് "
അതും പറഞ്ഞു ജിത്തു വീണ്ടും വാച്ച് നോക്കാൻ തുടങ്ങി.. എനിക്കാണേൽ മണം സഹിക്കാൻ പറ്റുന്നില്ല.. ടവൽ മൂക്കിൽ കെട്ടി വച്ചു ഞാനും അവിടെ ഒക്കെ നിരീക്ഷിക്കാൻ തുടങ്ങി.. മീൻ പോയിട്ട് നാറാൻ മാത്രം ഒന്നും തന്നെ അവിടെ ഇല്ല.. പിന്നെ ഇതെന്താ സംഭവം..ഇന്നലെ തൊട്ട് നടക്കുന്നതൊക്കെ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് പോലെ..
എന്ധെങ്കിലും ആവട്ടെ മൈര്..
പെട്ടന്നെന്തോ അനക്കം കേട്ടു..
💬 Comments
View all comments