0%

Chapter Title : ഹന്നാഹ് ദി ക്വീൻ 4 [Loki]

Author : Kambikathakal Read All Parts 236

ചൂണ്ടി പറഞ്ഞു.. കരച്ചിലിന്റെ വക്കിലെത്തിയിരുന്നു അവൾ..
അപ്പോഴാണ് വീണു കിടക്കുന്നവന്മാരെ ഒക്കെ ഞാൻ ശ്രദ്ധിക്കുന്നത്.. ജിത്തുവിന്റെ കയ്യിന്ന് അടി കിട്ടിയവനെയും കൂട്ടത്തിൽ കാണാനിടയായി.. സംഭവങ്ങളുടെ കിടപ്പ് അപ്പഴാണ് എനിക്കു മനസിലായത്..

"അപ്പൊ ഇവനാണ് അല്ലെ സൈമൺ..."

"ഇവനാണ് സിദ്ധു.. ഈ നാറി തന്നെയാണ്.. ആംബുലൻസ് ഒന്നും വിളിക്കണ്ട.. ഇവിടെക്കിടന്ന് ചാവട്ടെ നാശങ്ങൾ.."
അതും പറഞ്ഞു സോഫി ഓടി അവന്റെ നെഞ്ചിന്നിട്ട് ഒരു ചവിട്ട് കൊടുത്തു..അവൻ വേദന കൊണ്ടലറിപ്പോയി..

"എടൊ നീയിതെന്താ കാണിക്കുന്നേ... അവനെ അല്ലെങ്കിലേ ആരോ പഞ്ഞിക്കിട്ടിട്ടാ ഉള്ളത്.."
ഞാൻ സോഫിയെ പിടിച്ചു മാറ്റി..

"എന്നെയെന്തിനാ പിടിച്ചു മാറ്റുന്നെ സിദ്ധു.. ഈ അവസരം എനിക്കെനി കിട്ടില്ല.. കൊല്ലണം ഇവനെ എനിക്കു.."
സോഫി എന്റെ കയ്യിൽ കിടന്നലറിക്കൊണ്ട് പറഞ്ഞു..

അവളെയൊന്ന് അടക്കാൻ ഞാൻ നന്നേ പാടുപെട്ടു..
"സോഫി നീയെന്നെയൊന്നു നോക്ക്.. ഞാൻ പറയുന്നതൊന് കേൾക്ക്.. സോഫി.."
ഒരു രക്ഷയുമിണ്ടായില്ല സോഫി എന്റെ കയ്യിൽ നിന്നില്ല.. കൊല്ലണം കൊല്ലണം എന്നുള്ള ഒറ്റ ചിന്ത മാത്രേ അവൾടെ മനസിലുണ്ടായുള്ളു..
അവസാനം കരണം നോക്കിയൊന്ന് കൊടുക്കേണ്ടി വന്നു അവളൊന്നടങ്ങാൻ..അടികിട്ടി നിലത്തു വീണുപോയി സോഫി..
ശേഷം അവൾക്ടുത്തിരുന്നു കൊണ്ടു പറഞ്ഞു തുടങ്ങി..

"സോഫി നീയൊന്നടങ്ങ്... എനിക്കറിയാം നിനക്ക് നഷ്ടപ്പെട്ടതിന്റെ വില.. എനിക്കു മനസിലാവും എല്ലാം.. മരിക്കേണ്ടവർ തന്നെയാണ് ഇവന്മാർ.. ഒരു ദയയും ഇല്ലാതെ മരിക്കേണ്ടവർ...പക്ഷെ അത് നിന്റെ കൈ കൊണ്ട് വേണോ??!!.. അപ്പൊ നീയും അവരും തമ്മിലെന്ത് വത്യാസം ആണ് വരാൻ പോകുന്നത്.. ഇപ്പൊ ചെയ്യാൻ പോകുന്ന ഒരു പ്രവർത്തി കരണം നാളെ നീ ദുഃഖിക്കേണ്ടി വന്നാലോ.. നിന്നെ കൂടി നഷ്ടപ്പെട്ടാലുള്ള വീട്ടികരുടെ അവസ്ഥയെ പറ്റി ആലോചിച്ചു നോക്ക് നീ.. അശ്വിൻ ഇതാണ് നിന്നിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്ന് തോന്നുന്നുണ്ടോ നിനക്ക്.. ആലോചിക്ക് ശരിക്ക് ആലോചിക്ക് നീ.....
ഇനി നിന്നെ തടയില്ല ഞാൻ.. കൊല്ലണോ നിനക്ക് ഇവനെ.. ഞാനുണ്ടാകും കൂടെ.. പറ.. എന്താ വേണ്ടത്.. നിനക്കിവന്മാരെ പോലെ ആവണോ.. അതോ നിനക്ക് നീയായി ജീവിക്കണോ.."

എന്നെ കെട്ടിപ്പിടിച് പൊട്ടിക്കരച്ചിലായിരുന്നു സോഫിയുടെ മറുപടി.. ഞാനും അവളെ ചേർത്തു പിടിച്ചു..അവളെ അശ്വസിപ്പിച്ചു ഞാൻ.. അവളൊന്നു ഓക്കെ ആയപ്പോ പോക്കറ്റിൽ നിന്ന്

💬 Comments

View all comments