Chapter Title : ഹന്നാഹ് ദി ക്വീൻ [Loki]
വലിച്ച പോലെ .. എനിക്ക് എന്തോ പേടിയാവുന്നെടാ.. നമുക്ക് പോവാം.. എന്തോ ഒന്നും ശരിയായി തോന്നുന്നില്ല"
ഞാൻ അപ്പഴാണ് അവളുടെ മുടിയിൽ എന്തോ പശ പോലെ ഒന്ന് കണ്ടത്.. പച്ച മീൻ മണക്കുന്നുണ്ടായിരുന്നു അതും.ഞാൻ ടവൽ എടുത്ത് അത് തോർത്തി കളഞ്ഞു.ഈ പാതിരക്കു ആരാ മീൻ ഒക്കെ എടുത്ത് ഇറങ്ങിയിരിക്കുന്നെ.എനിക്കും എന്തോ പേടി വന്നു തുടങ്ങിയിരുന്നു.
പെട്ടന്നായിരുന്നു കുറച്ചു മാറി ആരൊക്കെയോ ചേർന്നുള്ള ഒരു അടിപിടി പോലെ ഒരു ശബ്ദം.കരച്ചിലും ആരൊക്കെയോ അലറുന്നു വീഴുന്നു. നമ്മൾ ആകെ പേടിച്ചു വിറച്ചു.
എവിടന്നില്ലാതെ പെട്ടനൊരു സ്ത്രീ അലറി വിളിച്ചു പറഞ്ഞു.
"ഇവിടുന്ന് പോ... വേഗം... പോവാൻ....."
നമ്മൾ മൂന്നു പേരും കാർ വച്ച സ്ഥലം ഉന്നം വച്ചു ഓടാൻ തുടങ്ങി. കാലൊക്കെ മരവിച്ച പോലൊരു അവസ്ഥ.എത്ര ശ്രമിച്ചിട്ടും വേഗത്തിൽ ഓടാൻ പറ്റുന്നില്ല. എങ്ങനെയോ കാറിന്റെ അടുത്തെത്തിയതും ഞാൻ ജിത്തൂന്റെ കയ്യിന്നു കീ വാങ്ങി നൂറേ നൂറിൽ വിട്ടു അവിടെന്ന്.
അങ്ങനെ ഒരു സൂപ്പർ മാർക്കറ്റിൽ ആണ് വണ്ടി നിറുത്തിയത്. നമ്മൾ ആരും പരസ്പരം സംസാരിച്ചില്ല. പിറകോട്ടു നോക്യപ്പോ പേടിച്ചു വിളറി വെളുത്ത കല്ലുനേം ജിത്തൂനേം കണ്ടു എനിക്കു വല്ലാതെ ആയി.
ഞാൻ വേഗം പോയി വെള്ളം വാങ്ങി വന്നു രണ്ടാൾക്കും കൊടുത്തു. ഒറ്റ വലിക്കായിരുന്നു രണ്ടാളും ഒരു കുപ്പി വെള്ളം അകത്താക്കിയത്.
"ഡാ സിദ്ധുവേ.. ശരിക്കിപ്പോ എന്താഡാ സംഭവിച്ചേ.. നീ എന്നെ ഒന്ന് പിച്ചിയെ.. വല്ല സ്വപ്നോം ആയ മതിയായിരുന്നു "
ജിത്തു വെള്ളം കുടി കഴിഞ്ഞ ഉടനെ എന്നോട് ചോതിച്ചു.
"എനിക്കും ഒന്നും മനസിലാവുന്നില്ലെടാ "
ആരായിരുന്നു
💬 Comments
View all comments