Chapter Title : ഹന്നാഹ് ദി ക്വീൻ [Loki]
അച്ഛൻ അവിടെ ഫോണിൽ കുത്തി ഇരിപ്പിണ്ടായിരുന്നു.
"എന്താണ് മോനുസേ ഇന്നലത്തെ ബിയറിന്റെ കെട്ടൊക്കെ ഇറങ്ങിയോ "
"ശോ ഈ ചെറുക്കൻ.. ഒന്ന് പതുക്കെ പറയടാ ചെക്കാ.. അവളെങ്ങാനും കേട്ട അത് മതി.. ന്റമ്മോ ഓർക്കാൻ കൂടി വയ്യ "
ഇതും പറഞ്ഞു കൊണ്ട് ഓടി വന്നു എന്റെ വായ പൊത്തി.
"ആഹ്ഹ അന്ത ഭയം ഇറുക്കണം.. എന്റെ ps5 മറന്നില്ലലോ അല്ലെ "
ഒരു ps5 ഇന്റെ കയ്ക്കൂലിക്കായിരുന്നു അച്ഛന്റെ ഇന്നലത്തെ ബിയർഅടി.ഇതും കണ്ട് കൊണ്ടായിരുന്നു അമ്മ വന്നത്.
"എന്താണ് അച്ഛനും മോനും ഒരു കള്ള കളി ഹെഹ് "
"ഒന്നുല്ല അമ്മാ.. ബ്രീക്ഫസ്റ്റിന് എന്താണ് ചോയ്ച്ചതായിരുന്നു ഞാൻ "
"ഹ്മ്മ് ഹ്മ്മ് എനിക്കെല്ലാം മനസിലാവുന്നുണ്ട് "
അമ്മ അച്ഛനെ നോക്കി ഒന്ന് ഇരുത്തി മൂളിക്കൊണ്ട് പറഞ്ഞു.
"എടാ സിദ്ധു നിന്റമ്മ പറയാ ഞാൻ ഇന്നലെ ബിയർ അടിച്ചിട്ട വന്നതെന്ന് "
എന്നിട്ട് എന്നെ നോക്കി അമ്മ കാണാതെ മെല്ലെ ps5 ps5 എന്ന് അച്ഛൻ പറഞ്ഞു.
മമ്മൂക്കയുടെ മായാവി സിനിമയിൽ സലിംകുമാറിന്റെ ആശാൻ ആശാൻ ഡയലോഗ് ആണ് എനിക്കപ്പൊ ഓർമ വന്നത്.
"ഇല്ലമേ.. അവിടെ ഗിരി അങ്കിൾ ഒരുപാട് നിർബന്ധിച്ചചിട്ട് പോലും അച്ഛൻ തൊട്ടു നോക്കിയില്ല..
അമ്മക്ക് അറിയോ അച്ഛൻ എന്താ ഗിരി അങ്കിലിനോട് പറഞ്ഞതെന്ന്..കുടിക്കുന്നത് എന്റെ ലച്ചുന് ഇഷ്ടല്ല അതോണ്ട് ഇപ്പൊ കുടിക്കാറില്ലെന്ന്.. എന്നിട്ടും പാവം അച്ഛനെ അമ്മ സംശയിക്കുന്നത് കാണുമ്പോഴാ.. സെഡ് "
എന്നിട്ട് അമ്മ കാണാതെ ഞാൻ അച്ഛനോട് കണ്ണിറുക്കി കാണിച്ചു.. എന്നിട്ട് പിരികം പൊക്കി എങ്ങനെ ഉണ്ട് എന്ന് ചോദിച്ചു.ഇതൊക്കെ
💬 Comments
View all comments