0%

Chapter Title : ഹന്നയുടെ ദുരിതം 1 [പ്രിയപ്പെട്ട പ്രിയ]

പോയിട്ട് വരുവാന്നെ പറയൂ".

ജോ ചിരിച്ച് കൊണ്ട്‌ "കൂലി പണിക്കാര്‍ക്ക് ഉച്ചക്കെങ്കിലും തണലത്ത് വിശ്രമിക്കാന്‍ പറ്റും മമ്മി. ഞങ്ങൾക്ക് അത് പോലും പലപ്പോഴും പറ്റത്തില്ല".

സാറാമ്മ:"പിന്നെ നീ എന്തിനാ ഇങ്ങനെ കഷ്ടപ്പെടുന്നത്? കളഞ്ഞിട്ട് വന്നൂടെ? നിനക്ക് കിട്ടുന്ന ആ നക്കാ പിച്ച കിട്ടിയിട്ട് വേണമല്ലോ ഇവിടെ കഞ്ഞി മേടിക്കാന്‍".

ജോ ചിരിച്ച് കൊണ്ട്‌ "ദേ അടുത്ത ക്ലീഷേ. എന്റെ പപ്പ ഈ മമ്മി ഇപ്പോഴും ആ സീരിയലുകളും കണ്ടാണോ ജീവിക്കുന്നത്?".

ഫിലിപ്പും ചിരിച്ചു "ഇപ്പൊ ഇവള്‍ എന്നെയും കൂടെ പിടിച്ച് ഇരുത്തിയാ കാണുന്നത്".

ജോ:"ചുമ്മാതല്ല, ഇങ്ങനത്തെ പഴഞ്ചൻ ഡയലോഗുകൾ".

സാറാമ്മ ഫിലിപ്പിന്റെ വയറ്റിൽ ഒന്ന് കുത്തിയിട്ട് "അയ്യടാ, ഞാൻ പിടിച്ച് ഇരുത്തി കാണിക്കും അത്രേ. ഡാ മോനെ ഞാൻ ഇരുന്ന് കാണുമ്പോള്‍ പമ്മി പമ്മി അവിടെയും ഇവിടെയും എല്ലാം നിന്ന് എത്തി നോക്കി കണ്ട് കൊണ്ടിരിക്കും. അങ്ങനെയാണ്‌ ഞാൻ പറഞ്ഞത് വെറുതെ അവിടെ നിന്ന് എത്തി നോക്കാതെ ഇവിടെ വന്ന് ഇരുന്ന് കാണാന്‍. എന്നിട്ട് ഇപ്പൊ പറയുന്നത് കേട്ടില്ലേ..".

മൂന്നുപേരും ചിരിച്ച് കൊണ്ട്‌ ജോ മമ്മിയെ ചേര്‍ത്തു പിടിച്ച് കൊണ്ട്‌ ഉള്ളിലേക്ക് കയറി പോയി.

✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️

വൈകുന്നേരം ജോയുടെ ഫേവറിറ്റ് കള്ളപ്പവും, കരിമീൻ ഫിഷ് മോളിയും കഴിച്ച് കൊണ്ടിരിക്കുമ്പോള്‍ ആണ്‌ പപ്പയും മമ്മിയും പരസ്പരം കൈയ്യും കണ്ണും കൊണ്ട്‌ കഥകളി കളിക്കുന്നത് കണ്ണിന്റെ കോണില്‍ കൂടെ ജോ ശ്രദ്ധിച്ചത്.

ജോ:"എന്താ, ഈ പ്രായത്തിൽ രണ്ട് പേരും കൂടെ കണ്ണും കലാശവും കാട്ടൽ? Romance ആണോ മിസ്സിസ് സാറാമ്മ ഫിലിപ്?"

പപ്പ ചിരിച്ചു, പക്ഷെ...

സാറാമ്മ:"ഛെ, മമ്മിയോട് പറയണ്ട

💬 Comments

View all comments