Chapter Title : ഹന്നയുടെ ദുരിതം 1 [പ്രിയപ്പെട്ട പ്രിയ]
വർത്തമാനം ആണോ ഇത്?"
ജോ ചിരിച്ച് കൊണ്ട് "എങ്കിൽ പിന്നെ കാര്യം എന്താന്ന് വെച്ചാൽ അങ്ങ് പറ. എന്തിനാ ഇങ്ങനെ കിടന്ന് കഷ്ടപ്പെടുന്നത്?".
സാറാമ്മ:"കാര്യം എന്താന്ന് നിനക്ക് അറിയാൻ മേലെ? നിന്റെ കല്യാണ കാര്യം തന്നെ. ഇതിപ്പൊ എത്ര പ്രായം ആയി നിനക്ക്, ആദ്യം പറഞ്ഞു ഐപിഎസ് കഴിയട്ടെ എന്ന്. പിന്നെ പറഞ്ഞു ട്രെയിനിങ് കഴിയട്ടെ എന്ന്. ഇനി ഇപ്പൊ ഒരു രണ്ടോ മൂന്നോ മാസം കൂടെ കഴിഞ്ഞാൽ നിന്റെ ട്രെയിനിങ്ങും തീരും. അത് കൊണ്ട് ഇനിയും ഇത് വെച്ച് താമസിപ്പിക്കാൻ ഞാൻ സമിതിക്കത്തില്ല. അത്ര തന്നെ".
ജോ ഊഹിച്ചത് തന്നെ കാര്യം. അവന് ഒന്ന് ചിരിച്ചു.
ജോ:"മമ്മി അതിന് ട്രെയിനിങ് കഴിഞ്ഞിട്ടില്ലല്ലോ. കഴിയട്ടെ, എന്നിട്ട് ആലോചിക്കാം".
പക്ഷെ സാറാമ്മ അങ്ങനെ തോറ്റു കൊടുക്കാൻ തയ്യാറല്ലായിരുന്നു "അതിന് നിന്നോട് നാളെ തന്നെ കെട്ടണം എന്നല്ലല്ലോ പറഞ്ഞത്. ഈ വരവിന് അറ്റ്ലീസ്റ്റ് നമുക്ക് ഒന്ന് പെണ്ണ് കാണുക എങ്കിലും വേണം. ഇഷ്ടപ്പെടുന്ന ഒരാളെ കണ്ട് പിടിച്ചു കഴിഞ്ഞാൽ പിന്നെ നിങ്ങൾ പരസ്പരം എല്ലാം സംസാരിച്ച് നിന്റെ ട്രെയിനിങ് കഴിഞ്ഞിട്ട് മതി കല്യാണം. അല്ലെങ്കിൽ ട്രെയിനിങ് കഴിഞ്ഞിട്ട് നിനക്ക് പോസ്റ്റിങ്ങ് വല്ല കാട്ടുമുക്കിലും ആണെങ്കിൽ വീണ്ടും ഇത് അങ്ങ് നീണ്ട് നീണ്ട് അങ്ങ് പോകും".
കുറച്ച് വർഷങ്ങൾ കൂടെ കഴിഞ്ഞിട്ട് മതി കല്യാണം എന്ന് ഉറച്ച തീരുമാനം ഉണ്ടായിരുന്നെങ്കിലും മമ്മിയെ സമാധാനിപ്പിക്കാൻ, പെണ്ണ് കാണാം എന്ന് സമ്മതിച്ചു.
അടുത്ത ദിവസം തന്നെ രാവിലെയും ഉച്ചക്കും വൈകിട്ടും ആയി മൂന്ന് ബ്രോക്കര്മാർ അവിടെ വന്ന് പോയി. അവരുടെ കൈയ്യിൽ ഉള്ള വലിയ
💬 Comments
View all comments