0%

Chapter Title : ഹന്നയുടെ ദുരിതം 1 [പ്രിയപ്പെട്ട പ്രിയ]

കുടുംബങ്ങളിലെ ഡോക്ടർമാരെയും, എഞ്ചിനീയറിംഗ് കഴിഞ്ഞ കുട്ടികളെയും എല്ലാം ജോ കണ്ടു. കളക്ടര് വരെ ഉണ്ടായിരുന്നു അവരുടെ കൈയ്യിൽ. പക്ഷെ ജോ എല്ലാവർക്കും ഓരോ കാരണങ്ങൾ കണ്ടു പിടിച്ച് ഒഴിവാക്കി വിട്ടു. പിന്നെ വൈകുന്നേരം ആയപ്പോൾ പ്രസിദ്ധമായ ഒരു ക്രിസ്ത്യൻ മാട്രിമോണി വെബ്സൈറ്റിന്റെ ഏജന്റും വന്ന് അവിടെയും ഒരു account റജിസ്റ്റര് ചെയ്തിട്ടു.

അത്താഴം കഴിക്കുന്ന നേരത്ത് സാറാമ്മ പറഞ്ഞു ഇന്ന്‌ വൈകുന്നേരം ഉറങ്ങുന്നതിന് മുമ്പ് ആ വെബ്‌സൈറ്റിൽ ഉള്ള ഒരു മുപ്പത് പെണ്ണുങ്ങളെ എങ്കിലും നീ നോക്കിയിരിക്കണം".

ഫിലിപ് ചിരിച്ചു.

ജോ ചിരിച്ച് കൊണ്ട്‌ "ഹോംവർക്ക് പോലെ പെണ്ണുങ്ങളെ നോക്കാൻ പറയുന്ന ഒരു അമ്മ. മമ്മി എന്നെ ഒരു professional വായിനോക്കി ആക്കാന്‍ ഉള്ള ഉദ്ദേശ്യത്തോടെ ആണോ ഇരിക്കുന്നത്?".

സാറാമ്മ:"അതൊന്നും എനിക്ക് പ്രശ്നം അല്ല. 30 പ്രൊഫൈൽ എങ്കിലും നോക്കണം. അല്ലാതെ ഉറങ്ങരുത്‌. ഞാൻ നാളെ ചെക്ക് ചെയ്യും?".

ജോ:"എന്റെ പൊന്ന് മമ്മി. ഞാൻ ഒന്നുമില്ലേലും ഒരു ഐപിഎസ് ഓഫീസർ അല്ലെ. ഇങ്ങനെ നാണം കൊടുത്തല്ലേ".

സാറാമ്മ:"നീ ഐപിഎസ് അല്ല ദൈവം തമ്പുരാൻ ആണെങ്കിലും എനിക്ക് അത് വിഷയമല്ല. ഈ വീട്ടില്‍ ഞാൻ ആണ്‌ നിന്നേക്കാളും വലിയ ഐപിഎസ്".

ജോയും ഫിലിപ്പും ചിരിച്ചു.

രാത്രി പാതി ഉറക്കത്തിൽ കിടന്നാണ് ജോ ഓരോരോ പ്രൊഫൈലുകൾ മാറ്റി മാറ്റി നോക്കി കൊണ്ടിരുന്നത്. ചിലതെല്ലാം അവന്‍ അതിന്റെ താഴേക്ക് പോയി അവരുടെ വിവരങ്ങൾ കൂടെ വായിച്ചു. നോക്കി നോക്കി മമ്മി പറഞ്ഞ മുപ്പത് എണ്ണവും അവന്‍ നോക്കി. ഇനി എന്തായാലും മമ്മീടെ വായിൽ നിന്ന് നാളെ ചീത്ത കേള്‍ക്കേണ്ടല്ലോ എന്ന് ഒരു

💬 Comments

View all comments