Chapter Title : ഹന്നയുടെ ദുരിതം 1 [പ്രിയപ്പെട്ട പ്രിയ]
പുഞ്ചിരിയോടെ ചിന്തിച്ച് കൊണ്ട് ആപ്പ് ക്ലോസ് ചെയ്യാൻ നോക്കിയപ്പോൾ ആണ് വിരൽ തട്ടി തൊട്ട് അടുത്ത പ്രൊഫൈൽ കൂടെ തുറന്നത്. ജോ ഒരു നിമിഷം ശ്വാസം എടുക്കാൻ പോലും മറന്ന് ആ മുഖത്തേക്ക് നോക്കി പോയി. അത്ര ഐശ്വര്യം ഉള്ള മുഖം അവന്‍ മുമ്പ് കണ്ടതായി ഓര്‍ക്കുന്നില്ല. മനോഹരമായ പുഞ്ചിരി. ഇടതൂർന്ന സില്‍ക്ക് പോലത്തെ മുടി നീളത്തില്‍ തോളിലൂടെ ഒതുക്കി വച്ചിരിക്കുന്നത് കാണാം. മനോഹരമായ ഒരു സാരി ഉടുത്തുള്ള ആ ഫോട്ടോ കണ്ടപ്പോൾ തന്നെ ജോയുടെ മനസ്സ് അവനോട് മന്ത്രിച്ചു. ഇവളാണ് എന്റെ ഭാവി വധു.

അവന്‍ കഷ്ടപ്പെട്ട് അവളുടെ മുഖത്ത് നിന്ന് കണ്ണുകൾ പിന്‍വലിച്ച് ആ പ്രൊഫൈലിൽ ബാക്കി ഉള്ള വിവരങ്ങൾ വായിച്ചു, പേര് ഹന്ന ജോർജ്ജ്, വയസ്സ് 24, വീട് പത്തനംതിട്ട, എക്കണോമിക്സിൽ ബിരുദം കഴിഞ്ഞ് നില്‍ക്കുന്നു. ഇപ്പോൾ ജോലി ഇല്ല. അച്ഛൻ ജോർജ്ജ് സർക്കാർ ഉദ്യോഗസ്ഥൻ, ഏതോ സര്‍ക്കാര്‍ ഓഫീസിൽ ക്ലാർക്ക് ആയി ജോലി ചെയ്യുന്നു. അമ്മ എലിസബത്ത് ഹൗസ് വൈഫ് ആണ്. ഒരു ഇളയ പെങ്ങള്‍ ഉണ്ട് പഠിക്കുന്നു. പാഷൻ ഭരതനാട്യം, കഥക്. ഹോബി വായന, കുക്കിംഗ്. വീണ്ടും എന്തെല്ലാമോ എല്ലാം ഉണ്ട്. ജോ എന്തായാലും ആ പ്രൊഫൈലിലേക്ക് ഒരു 'ഹായ് എന്റെ പേര് ജോനാഥൻ. നമുക്ക് ഒന്ന് സംസാരിക്കാൻ പറ്റുമോ' എന്ന് ഒരു മെസേജ് അയച്ചു. കുറച്ച് നേരം കൂടെ ഹന്നയുടെ മുഖം സൂം ചെയ്ത് നോക്കി കൊണ്ടാണ് അവന്‍ ഉറക്കത്തിലേക്ക് വഴുതി വീണത്.
നാട്ടുകാരുടെയും ബന്ധുക്കളുടെയും മുമ്പിൽ വെച്ച് പള്ളിയില്‍ ഹന്നയുടെ കഴുത്തിൽ മിന്ന് കെട്ടുന്നതും സ്വപ്നം കണ്ടാണ്
💬 Comments
View all comments