0%

Chapter Title : ഹന്നയുടെ ദുരിതം 1 [പ്രിയപ്പെട്ട പ്രിയ]

ജോ രാവിലെ കണ്ണുകൾ തുറന്നത്. അവന്റെ ഹൃദയം സന്തോഷം കൊണ്ട്‌ നിറഞ്ഞു. അവന്‍ ആദ്യം തന്നെ മൊബൈൽ എടുത്ത് ഒന്ന് കൂടെ അവളുടെ മുഖം എടുത്ത് നോക്കി. അതിന്റെ ഒരു സ്ക്രീൻ ഷോട്ട് എടുത്ത് അവന്‍ സൂക്ഷിച്ചു. പക്ഷെ ഇത് വരെ അവരുടെ ഭാഗത്ത് നിന്ന് മെസേജ് ഒന്നും തിരിച്ച് വന്നിട്ടില്ല.

അവന്‍ സന്തോഷത്തോടെ ആണ്‌ താഴേക്ക് ഇറങ്ങി ചെന്നത്. മമ്മി അടുക്കളയില്‍ വേലക്കാരിമാരോട് എന്തൊക്കെയോ ദേഷ്യപ്പെട്ടുകൊണ്ട്‌ നില്ക്കുന്നുണ്ട്. അവന്‍ പുറകില്‍ കൂടെ ചെന്ന് മമ്മിയെ പുറകില്‍ നിന്ന് കെട്ടി പിടിച്ചിട്ട് കവിളിൽ ഒരു ഉമ്മ കൊടുത്തു. സാറാമ്മ ഞെട്ടി ഒന്ന് നിലവിളിച്ച് പോയി. ജോയും വേലക്കാരും ചിരിച്ചു. പക്ഷേ സാറാമ്മയുടെ ഒരു നോട്ടത്തിൽ വേലക്കാര്‍ ചിരി അടക്കി സ്വന്തം ജോലികളിലേക്ക് തിരിഞ്ഞു.

സാറാമ്മ തിരിഞ്ഞ് ജോയോട് ദേഷ്യപ്പെട്ടു "വലിയ ഐപിഎസ് ആണെന്ന് ഒന്നും ഞാൻ നോക്കില്ല. പഴയ ചൂരൽ ഇപ്പോഴും എന്റെ കൈയ്യിൽ ഉണ്ട്. നല്ലത് രണ്ടെണ്ണം ഞാൻ പൊട്ടിച്ച് തരും. അവന്റെ ഓരോ കുരുത്തക്കേട്".

ജോ ചിരിച്ച് കൊണ്ട്‌ "ഓഹ് എന്നാൽ ശരി, ഞാൻ ഇന്നലെ രാത്രി അമ്മ പറഞ്ഞപോലെ ചെയ്തപ്പോൾ എനിക്ക് ഇഷ്ടപ്പെട്ട ഒരു കുട്ടിയെ കണ്ടു എന്ന് പറയാൻ വന്നതാ. എന്നാൽ ഞാൻ പോയേക്കാം".

പക്ഷെ ദേഷ്യം എല്ലാം മാഞ്ഞ് സന്തോഷത്തോടെ സാറാമ്മ ചോദിച്ചു "ശരിക്കും? സത്യമാണോടാ? അയ്യോ. എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. (തിരിഞ്ഞിട്ട്) എടി ശാന്തെ, പുറകില്‍ നിന്ന് രണ്ടോ മൂന്നോ കോഴിയെ പിടിക്കടീ. ഇന്ന്‌ എല്ലാവർക്കും ബിരിയാണി ആണ്‌. പറമ്പില്‍ പണിയുന്നവർക്കും എല്ലാം ഉണ്ടാക്കണം. (വീണ്ടും ജോനെ നോക്കിയിട്ട്)

💬 Comments

View all comments