0%

Chapter Title : ഹന്നയുടെ ദുരിതം 1 [പ്രിയപ്പെട്ട പ്രിയ]

വാടാ, നിന്റെ പപ്പ എവിടെയാണോ എന്തോ? എല്ലാം പറ ഞങ്ങളോട്".

ഹാളില്‍ പപ്പയും മമ്മിയും ജോയും ഇരിക്കുകയാണ്. മമ്മി ഫോണിൽ നോക്കി ആണ്‌ ഇരിക്കുന്നത്. മുഖത്ത് അത്ര തെളിച്ചം ഇല്ലായിരുന്നു ഇപ്പോൾ.

കുറച്ച് കഴിഞ്ഞ് സാറാമ്മ പറഞ്ഞു "എടാ വെറും ഒരു ക്ലാർക്കിന്റെ മകൾ എന്ന് പറയുമ്പോൾ...."

ഫിലിപ്:"അതിന്‌ അവന്‍ അയാളെ അല്ലല്ലോ കെട്ടുന്നത്? അയാളുടെ മോളെ അല്ലെ. അവള്‍ക്ക് നല്ല പഠിപ്പ് എല്ലാം ഉണ്ടല്ലോ. പിന്നെ എന്താ?"

സാറാമ്മ:"അതല്ല ഇച്ചായാ. ഒരു ഇളയ പെങ്ങള്‍ കൂടെ ഉണ്ട്, മിക്കവാറും അതിനെ കെട്ടിക്കേണ്ട ഉത്തരവാദിത്തവും അവസാനം ഇവന്റെ തലയില്‍ ആകും നോക്കിക്കോ".

ജോ ചിരിച്ച് കൊണ്ട്‌:"എന്റെ ഭാര്യയുടെ പെങ്ങള്‍ എന്നാൽ എന്റെയും പെങ്ങള്‍ അല്ലെ? എന്റെ പെങ്ങളുടെ കല്യാണം ഞാൻ നടത്തിയാൽ എന്താ തെറ്റ്? അത് മാത്രമല്ല, ആവശ്യത്തിലേറെ ഉണ്ടല്ലോ നമുക്ക് ഒരു കല്യാണം നടത്തി കൊടുത്താൽ നമ്മുടെ കുടുംബം എന്താ മുടിഞ്ഞു പോകുമോ?"

സാറാമ്മ:"നിനക്ക് അതൊന്നും ഇപ്പോൾ പറഞ്ഞാൽ മനസ്സിലാവില്ല. ഭാവിയിലെ ഇതിന്റെ എല്ലാം ദൂഷ്യം നിനക്ക് മനസ്സിലാവൂ".

ജോ:"ദേ പിന്നേം ക്ലീഷേ ഡയലോഗ്. എന്റെ അമ്മ, ആ സീരിയൽ കാണുന്നത് ഒന്ന് നിര്‍ത്ത്".

സാറാമ്മ:"നീ ഒന്ന് പോടാ ചെക്കാ. നിനക്ക് അറിഞ്ഞൂടാ, നാട്ടുകാർ എന്ത് പറയുമെന്ന്".

ഫിലിപ്പ് ചിരിച്ച് കൊണ്ട്‌:"ആഹ്, അങ്ങനെ കാര്യത്തിലേക്ക് വാ എന്റെ പൊന്ന് സാറാമ്മേ. നിന്റെ പൊങ്ങച്ചം ഗ്രൂപ്പിൽ നിനക്ക് പൊങ്ങച്ചം പറയാൻ പറ്റില്ല അതല്ലേ കാര്യം? നിന്നേക്കാളും കൂടുതൽ നാട്ടുകാരെ കാണുന്നത് ഞാനല്ലേ? എനിക്ക് ഒരു കുഴപ്പവുമില്ല".

സാറാമ്മ ദേഷ്യത്തോടെ ഫിലിപ്പിന്റെ നേരെ ചാടി "ആഹ്, അത് തന്നെ

💬 Comments

View all comments